Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

നിത്യസന്ദര്‍ശകന്‍ വീണ്ടുമെത്തുന്നു; തീവ്ര അപകടസാധ്യതയുള്ള ഛിന്നഗ്രഹം ഡിസംബറിലെത്തും

by News Desk
December 7, 2021
in Uncategorized
0
നിത്യസന്ദര്‍ശകന്‍-വീണ്ടുമെത്തുന്നു;-തീവ്ര-അപകടസാധ്യതയുള്ള-ഛിന്നഗ്രഹം-ഡിസംബറിലെത്തും
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Asteroid

വരുന്ന ഡിസംബർ 11 ആം തീയതി ഭൂമിക്ക് സമീപത്തോടുകൂടി 330 മീറ്റർ വ്യാസമുള്ള ഒരു ഛിന്നഗ്രഹം കടന്നു പോകും. 4660 നെറ്യൂസ് എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഒരു നിത്യസന്ദർശകനാണ്. ഏറ്റവുമൊടുവിൽ ഭൂമിക്ക് സമീപത്തോടു കൂടി കടന്നു പോയത് 2011 മാർച്ച് 22 നായിരുന്നു. അടുത്ത സന്ദർശനം 2031 ലായിരിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ അത്രയും ദൂരത്തിലായിരിക്കും ഛിന്നഗ്രഹം ഭൂമിയെ കടന്നു പോകുക. അതായത് ഭൂമിയിൽ നിന്നും 30 ലക്ഷം കിലോമീറ്റർ ദൂരത്തുകൂടിയാവും 4660 നെറ്യൂസ് കടന്നുപോവുക.

അപ്പോളോ വിഭാഗത്തിൽ പെടുന്നതാണ് 4660 നെറ്യൂസ് എന്ന ഛിന്നഗ്രഹം. ഭൂമിയുടെ ഭ്രമണപഥത്തെ മുറിച്ചുകടന്നുപോവുന്നതും ഭൂമിയേക്കാൾ വലിയ ഭ്രമണപഥമുള്ളതുമായ ഇടത്തരം വലിപ്പത്തിലുള്ള ഛിന്നഗ്രഹങ്ങളെയാണ് അപ്പോളോ ഛിന്നഗ്രഹങ്ങൾ എന്ന് വിളിക്കുന്നത്.

ഭൂമിയിൽ നിന്നും സുരക്ഷിതമായ അകലത്തിലൂടെയാണ് 4660 നെറ്യൂസ് കടന്നുപോവുന്നത് എങ്കിലും ഭൂമിയിൽ നിന്നും 75 ലക്ഷം കീലോമീറ്റർ അകലത്തിനുള്ളിൽ ഉള്ളതായതിനാൽ തീവ്ര അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ (പൊട്ടൻഷ്യലി ഹസാർഡ്സ് ആസ്റ്റ്റോയ്‌ഡ്) വിഭാഗത്തിലാണ് ഈ ഛിന്നഗ്രഹം ഉൾപ്പെടുന്നത്.

ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിറ്റിന്റെ കണക്കുപ്രകാരം 1,500 ഓളം പൊട്ടൻഷ്യലി ഹസാർഡ്സ് ആസ്റ്റ്റോയിഡ് പട്ടികയിലുണ്ട്. ഡിസംബർ 11 ന് ഭൂമിക്ക് സമീപമുള്ള അഞ്ചു വസ്തുക്കൾ കൂടി ഭൂമിയെ കടന്നു പോകും. 2021 WV1, 2021 WJ3, 2021 XD2, 2021 XG, 2021 WV1 എന്നിങ്ങനെയാണ് നാസയുടെ നിയർ എർത്ത് ഒബ്ജെക്‍ട് സ്റ്റഡീസ് അവയ്‍ക്ക് പേര് നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാസം ഭൂമിയെ നശിപ്പിക്കാനായി എത്തുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനായി നാസ ഡാർട്ട് പദ്ധതിയിക്ക് തുടക്കമിട്ടിരുന്നു. ഡൈമോർഫസ് എന്ന ഛിന്നഗ്രഹത്തെ ബഹിരാകാശ പേടകം ഇടിച്ചിറക്കി കൈനറ്റിക് ഇംപാക്‍ടിലൂടെ തള്ളി നീക്കാനുള്ള ശ്രമമാണ് ഡാർട്ട് പദ്ധതിയിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.

മണിക്കൂറിൽ 24,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഡാർട്ട് ഡിമോർഫസുമായി കൂട്ടിയിടിക്കുകയും ഛിന്നഗ്രഹത്തിന്റെ സഞ്ചാര പഥത്തിൽ മാറ്റമുണ്ടാക്കുകയും ചെയ്‌യും. ഭൂമിയുടെ സഞ്ചാരപഥത്തിലെ 27,000 ഛിന്നഗ്രഹങ്ങളെയെങ്കിലും നാസ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ ഇതൊന്നും ഭീഷണിയല്ല. എന്നാൽ, ഭാവിയിൽ പുതിയവ ജന്മമെടുക്കാനും ഭൂമിക്ക് ഭീഷണിയാവാനുമിടയുണ്ട്. അങ്ങനെയുണ്ടായാൽ ഭവിഷ്യത്ത് വളരെ വലുതായിരിക്കും.

Content Highlights: potentially hazardous asteroid pass earth by december 11

Previous Post

വഖഫ്‌; പിഎസ്‌സി നിയമനം ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമസ്ത

Next Post

‘വിഷമിക്കണ്ട, ജപ്തി ചെയ്യൂല്ലട്ടോ’, യൂസഫലി വാക്കു പാലിച്ചു, മുഴുവൻ പണവും ബാങ്കിലടച്ചു; ആമിനയ്ക്ക് രസീത് കൈമാറി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
‘വിഷമിക്കണ്ട,-ജപ്തി-ചെയ്യൂല്ലട്ടോ’,-യൂസഫലി-വാക്കു-പാലിച്ചു,-മുഴുവൻ-പണവും-ബാങ്കിലടച്ചു;-ആമിനയ്ക്ക്-രസീത്-കൈമാറി

'വിഷമിക്കണ്ട, ജപ്തി ചെയ്യൂല്ലട്ടോ', യൂസഫലി വാക്കു പാലിച്ചു, മുഴുവൻ പണവും ബാങ്കിലടച്ചു; ആമിനയ്ക്ക് രസീത് കൈമാറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.