ഫ്ളാക്സ് സീഡ്
വലുപ്പത്തിൽ ചെറുതാണെന്ന് വച്ച് ഇവയെ അവഗണിക്കരുത്. ഈ ചെറിയ തവിട്ട് നിറമുള്ള വിത്തുകൾ പോഷകങ്ങളാൽ സമ്പന്നമാണ്. ഇതിലെ ഒമേഗ -3 ഫാറ്റി ആസിഡിന്റെ ഉയർന്ന ഉള്ളടക്കം ശരീരത്തിന്റെ സ്വാഭാവിക എണ്ണ ഉത്പാദനം വർദ്ധിപ്പിക്കുകയും ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച സൂപ്പർഫുഡാണിത്. അവ കൊളസ്ട്രോൾ രഹിതമാണ്, അതിനാൽ നിങ്ങളുടെ ഹൃദയത്തിന് വളരെ നല്ലതാണ്. മുടികൊഴിച്ചിൽ പല ആളുകളും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്, ആരോഗ്യമുള്ള മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് ഈ വിത്തുകൾ കഴിക്കുന്നത്.
വെളിച്ചെണ്ണ
വെളിച്ചെണ്ണ സൂപ്പർഫുഡുകളുടെ മുൻപന്തിയിലാണ്. ഗുണങ്ങളുടെ കാര്യത്തിൽ മറ്റൊന്നും ഇതിന്റെ അടുത്ത് പോലും വരില്ല. പാചകം ചെയ്യാനും സൗന്ദര്യം വർദ്ധിപ്പിക്കുവാനും ഉൾപ്പെടെ സങ്കൽപ്പിക്കാൻ കഴിയുന്ന ഏത് കാര്യങ്ങൾക്കും ഇത് ഉപയോഗിക്കാം. ബോഡി ലോഷനുകളിലും ഫേസ് ക്രീമുകളിലും ഒരു പ്രധാന ചേരുവയായ വെളിച്ചെണ്ണ ചർമ്മത്തിൽ പുരട്ടുന്നതിനും ഉള്ള ഒരു മികച്ച മോയ്സ്ചറൈസറാണ്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ ഇത് നിങ്ങളുടെ ഭക്ഷണക്രമത്തിലും ഒരു അത്ഭുതകരമായ കൂട്ടിച്ചേർക്കലാണ്.
പപ്പായ
ഓറഞ്ച്, മഞ്ഞ നിറങ്ങളിൽ ലഭ്യമായ രുചികരമായ ഈ പഴം നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന മറ്റൊരു സൂപ്പർഫുഡാണ്. ഉയർന്ന പപ്പെയ്ൻ ഉള്ളടക്കമുള്ള ഇത് ചർമ്മത്തെ വെളുപ്പിക്കുന്ന മാസ്ക്, ക്രീമുകൾ, ലോഷനുകൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നു. വൈറ്റമിൻ എ, സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് പപ്പായ. അതുകൊണ്ട് തന്നെ പ്രമേഹം, ഹൃദ്രോഗം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ തടയാൻ പപ്പായ സഹായിക്കുന്നു. ക്രമരഹിതമായ ആർത്തവചക്രം ഉള്ള സ്ത്രീകൾക്ക് പപ്പായ ജ്യൂസ് വളരെ നല്ലതാണ്, കാരണം ഇത് ആർത്തവചക്രം സാധാരണ നിലയിലാക്കാൻ സഹായിക്കും. മാത്രമല്ല, നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഉറവിടമാണിത്.
ക്വിനോവ
നിങ്ങളുടെ ചർമ്മത്തിന് ആവശ്യമായ ‘സൗന്ദര്യ ഭക്ഷണം’ എന്ന് വേണമെങ്കിൽ നമുക്ക് ക്വിനോവയെ വിശേഷിപ്പിക്കാം. ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിച്ച് കൂടുതൽ ആരോഗ്യമുള്ളതാക്കാൻ ക്വിനോവ സഹായിക്കുന്നു. ചുളിവുകൾ, പ്രായമാകുന്നതിന്റെ പാടുകൾ തുടങ്ങിയ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ഇത് ചർമ്മത്തെ സഹായിക്കുന്നു. മാത്രമല്ല, മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കുന്ന സെബം നിയന്ത്രിക്കുന്ന ഗുണങ്ങളാണ് ഇതിന്റെ മറ്റൊരു പ്രധാന ഗുണം!
കറ്റാർ വാഴ
ഈ ചെടിയുടെ ഉൾഭാഗത്ത് നിന്ന് വേർതിരിച്ചെടുക്കുന്ന ജെൽ ഒരു അമൃതം തന്നെയാണ്. ചർമ്മപ്രശ്നങ്ങൾ, മുഖക്കുരു, പാടുകൾ, സൂര്യതാപം എന്നിവയ്ക്ക് ചികിത്സിക്കാൻ ഇത് വിവിധ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നു. ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും പ്രായമാകൽ മന്ദഗതിയിലാക്കുന്നതിനും കറ്റാർ വാഴ ജെൽ ഒരു ഒറ്റമൂലി എന്ന നിലയ്ക്ക് പോലും ഉപയോഗിക്കാം. കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് മലബന്ധം, നെഞ്ചെരിച്ചിൽ എന്നിവ ഭേദമാക്കാൻ സഹായിക്കുന്നു, ഇത് ചർമ്മത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ദഹന ഗുണങ്ങളും നൽകുന്നു.
ഒലിവ് എണ്ണ
ഒലിവ് എണ്ണയുടെ ആരോഗ്യ ഗുണങ്ങളെ മാറ്റിസ്ഥാപിക്കാൻ മറ്റൊന്നിനും കഴിയില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്‌ട്രോൾ, ഹൃദയം, സ്തനങ്ങൾ അല്ലെങ്കിൽ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ഭക്ഷണത്തിന് ആരോഗ്യകരമായ രീതിയിൽ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ സൗന്ദര്യ ദിനചര്യയുടെ ഭാഗമായി ഉപയോഗിക്കുകയും ചെയ്യാം. സ്വാഭാവികമായും, ഈർപ്പം പകരുന്ന ഗുണങ്ങൾക്കൊപ്പം യുവത്വം നിലനിർത്താൻ സഹായിക്കുന്ന സവിശേഷതകളും ആന്റിഓക്‌സിഡന്റുകളും ഇതിൽ നിറഞ്ഞിരിക്കുന്നു. ഏത് സ്വയം പരിചരണ ഇത് സൗന്ദര്യ കൂട്ടുകളിലും ചേർക്കാവുന്ന ഇവ, നിങ്ങളുടെ മുടിയിലോ നഖത്തിലോ പുരട്ടുന്നത് മുതൽ ലിപ് സ്‌ക്രബിൽ ഉപയോഗിക്കുന്നത് വരെ, പല വിധത്തിൽ നമുക്ക് പ്രയോജനങ്ങൾ പകരുന്നു.