ചൊവ്വയിൽ നിന്ന് രണ്ട് മനോഹരമായ ചിത്രങ്ങൾ ഭൂമിയിലേക്കയച്ച് നാസയുടെ ക്യൂരിയോസിറ്റി റോവർ. ചൊവ്വയിലെ മൗണ്ട് ഷാർപ്പിൽ നിന്നുള്ള ചിത്രങ്ങളാണ് അയച്ചത്. ലഭിച്ച ചിത്രങ്ങൾ കൂട്ടിച്ചേർത്ത് നിറങ്ങൾ നൽകി ചൊവ്വയിൽ നിന്നുള്ള പോസ്റ്റ് കാർഡ് തയ്‌യറാക്കിയിരിക്കുകയാണ് ക്യൂരിയോസിറ്റി മിഷൻ സംഘാംഗങ്ങൾ.
2021 നവംബർ 16 ചൊവ്വയിലെ സമയം രാവിലെ 8.30 നും വൈകുന്നേരം 4.10 നും മാണ് ക്യൂരിയോസിറ്റി 360 ഡിഗ്രിയിലുള്ള പരിസര ദൃശ്യങ്ങൾ പകർത്തിയത്.
റോവറിലുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ക്യാമറയ്‍ക്ക് ഈ ചിത്രങ്ങളിൽ പരിസത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ട്. മലനിരകളും പാറക്കൂട്ടങ്ങളും മണ്ണും ചിത്രത്തിൽ കാണാം.
ചിത്രത്തിൽ മൗണ്ട് ഷാർപ്പ് കാണാം. 2012 ഓഗസ്റ്റ് ആറിനാണ് ക്യൂരിയോസിറ്റി ഈ പർവതത്തിന് സമീപത്ത് ലാൻഡ് ചെയ്തത്.
Look at the interesting rocks and hills I’ve seen while climbing Mount Sharp. It’s winter here, so skies arent as dusty and I get a clear view down to Gale Craters floor. The changing landscape may give insight into how this ancient lake dried up.
&mdash Curiosity Rover (@MarsCuriosity)
മൗണ്ട് ഷാർപ്പിന്റെ താഴ് വാരത്തിൽ ദ്രാവകം ഉണ്ടായിരുന്നതിന്റെ തെളവുകൾ 2017 ൽ ക്യൂരിയോസിറ്റി കണ്ടെത്തിയിട്ടുണ്ട്. പണ്ട് കാലത്ത് ഇവിടെ ഒരു നദി ഉണ്ടായിരുന്നിരിക്കാമെന്നും സൂക്ഷ്മ ജീവികൾക്ക് അനുകൂലമായ സാഹചര്യമുണ്ടെന്നുമുള്ള സൂചനയായിരുന്നു ഇത്. 2019 ൽ ഗെയ്ൽ ഗർത്തതിൽ നടത്തിയ പരിശോധനയിൽ ചൊവ്വയിൽ ഒരു കാലത്ത് തടാകം ഉണ്ടായിരുന്നുവെന്നതിനും തെളിവുകൾ കണ്ടെത്തി.