പൊതുസമൂഹത്തിൽ നിന്ന് വെല്ലുവിളികളുണ്ടാകാറുണ്ടെങ്കിലും അപ്പോഴെല്ലാം കരുത്തായി നിന്നത് പ്രസ്ഥാനമാണെന്നാണ് കുഞ്ഞുമോൾ മാതൃഭൂമിയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞത്. ഇനിയും കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജമാണ് ഓരോ വെല്ലുവിളികളെന്നും 54കാരിയായ കുഞ്ഞുമോൾ പറയുന്നു.
Also Read :
സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിച്ച് സ്ത്രീകളെ സമൂഹത്തിനെ മുഖ്യധാരയിലേക്ക് വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും കുഞ്ഞുമോൾ വ്യക്തമാക്കി. ജനങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ടെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് തന്നെ സിപിഎം സമ്മേളനത്തിലൂടെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് കുഞ്ഞുമോള്‍. നേരത്തെ ആലപ്പുഴ ചാരുംമൂട് ഏരിയാ സെക്രട്ടറിയുടെ താത്കാലിക ചുമതലയില്‍ ജി. രാജമ്മ ഉണ്ടായിരുന്നെങ്കിലും അത് സമ്മേളനത്തിലൂടെ തെരഞ്ഞടുക്കപ്പെട്ടത് ആയിരുന്നില്ല. ബത്തേരി ഏരിയാ സമ്മേളനത്തിൽ ബത്തേരി ഏരിയാ കമ്മിറ്റി വിഭജിച്ച് ബത്തേരി, മീനങ്ങാടി ഏരിയാ രൂപീകരിക്കുകയായിരുന്നു. ഇതിൽ മീനങ്ങാടി ഏരിയ സെക്രട്ടറിയായാണ് കുഞ്ഞുമോൾ ചുമതലയേറ്റത്.
Also Read :
നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് കുഞ്ഞുമോൾ. മഹിളാ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയുമാണ്. 2001ൽ പാർട്ടി അംഗമായ കുഞ്ഞുമോൾ സിപിഎം അമ്പലവയൽ ലോക്കൽ കമ്മിറ്റി അംഗം, ബത്തേരി ഏരിയ കമ്മറ്റി അംഗം എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമ്പലവയൽ സർവീസ് സഹകരണ ബാങ്കിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമാണ്.