ഡിജിറ്റൽ യുഗത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപാധിതന്നെയാണ് സ്മാർട്ട് ഫോണുകൾ. കോവിഡ് 19-ന്റെ അപ്രതീക്ഷിത കടന്നുവരവ് ആഗോള വിപണിയെ മുഴുവൻ പിടിച്ചുലച്ചെങ്കിലും ഡിജിറ്റൽ യുഗത്തിന് അതൊരു പുത്തനുണർവേകി. കോവിഡ് മൂലം സമ്പൂർണ അടച്ചിടിൽ നേരിട്ട ഇന്ത്യ ഉൾപ്പെടയുള്ള വികസ്വര രാജ്യങ്ങളിൽ കണ്ടത് ഡിജിറ്റൽ ഉപാധികളുടെയും അനുബന്ധ സേവനങ്ങളുടെയും വൻ കുതിച്ചു ചാട്ടമായിരുന്നു. വിശാലമായ ക്ലാസ്റൂമുകളും ജോലിസ്ഥലങ്ങളും വീട്ടിലെ ചുവരുകൾക്കുളളിലേക്ക് ഒതുങ്ങിയതും ഇതിന് കാരണമായി.
അപ്പോൾ നമ്മൾ പറഞ്ഞു വന്നതെന്തെന്നു വച്ചാൽ പലരും പുതിയ ഒരു ഫോൺ വാങ്ങാൻ പ്ലാൻ ഇട്ടാലും ഏത് ഫോൺ വാങ്ങണം എന്ന ചോദ്യത്തിനു മുൻപിൽ പകച്ചു നിന്ന് പോകുന്നവരാണ്. ഒരു ഫോൺ വാങ്ങുമ്പോൾ പലർക്കും പല ഡിമാൻഡുകളാണ്. ചിലർക്ക് ക്യാമറ, ചിലർക്ക് ബാറ്ററി, മറ്റു ചിലർക്കോ ബ്രാൻഡ് വാല്യൂ അങ്ങനെ അങ്ങനെ നീളുന്നു ആ ലിസ്റ്റ്.
സ്മാർട്ഫോണുകൾ എന്നും എന്റെ ഒരു വീക്ക്നെസ് ആയിരുന്നു
ബൈ ദി ബൈ Rs 20,000 രൂപക്ക് ഉള്ളിൽ വരുന്ന ചില ഫോണുകളാണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത്. സന്ദേശം സിനിമയിൽ ശങ്കരാടി പറയുന്നത് പോലെ, തികച്ചും താത്വികമായ ഒരു അവലോകനമാണ് ഉദ്ദേശിക്കുന്നത്
റിയൽമി 8S | Realme 8S 5G
ഫോണുകൾക്ക് ക്ഷാമമോ.. നെവർ.. ഞങ്ങളതിന് സമ്മതിക്കില്ല.. ഈ ഒരു ഭാവമാണ് കമ്പനിക്ക് ഉള്ളത്. ഏത് ടൈപ്പ് ബഡ്ജറ്റും ഇവിടെ എടുക്കും.. മാസം മാസം പല വെറൈറ്റി ഫോണുകളാണ് വിപണിയിലേക്ക് ഇറക്കുന്നത്.
Display | 6.5 inch FHD+ Display With 90Hz Refresh Rate |
Processor | MediaTek Dimensity 810 |
Front Cam | 16MP |
Rear Cam | 64MP+2MP+2MP |
Ram | 6GB / 8GB |
Storage | 128GB |
Battery | 5000mAh |
OS | Android 11 |
Price | Rs.18999 (6+128GB), Rs.19999 (8+128GB) |
സവിശേഷതകൾ : ലോകത്തിലെ ആദ്യ ഡൈമൻസിറ്റി 810 5G പ്രൊസസറുമായി എത്തുന്ന സ്മാർട്ട് ഫോൺ. 90Hz റിഫ്രഷ് റേറ്റ് സപ്പോർട്ടോട് വരുന്ന ഡിസ്പ്ലേ , നല്ല പെർഫോമൻസും ബാറ്ററി ക്ഷമതയും കൂടാതെ 5G കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്‌യുന്ന ഡ്യൂവൽ സിം സംവിധാനവും എടുത്തുപറയത്തക്ക സവിശേഷതകൾ.
ക്യാമറക്ക് മുൻതൂക്കം നൽകുന്നതായി കമ്പനി അവകാശപെടുന്നുണ്ടെങ്കിലും, പ്രതീക്ഷക്കനുസരിച്ചുയർന്നോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. അൾട്രാ-വൈഡ് ക്യാമറകളുടെ അഭാവം, കുറഞ്ഞ വെളിച്ചത്തിൽ ഉപയോഗിക്കുമ്പോൾ ഉള്ള ക്യാമറയുടെ നിലവാരവുമാണ് രണ്ടാമതൊരു ചിന്തയിലേക്ക് നയിക്കുന്നത്. പരസ്യങ്ങളോ മറ്റു നോട്ടിഫിക്കേഷനുകളോ ഇല്ലാത്ത ഒരു ക്ലീൻ സോഫ്റ്റ്വെയർ ആണ് നിങ്ങൾക്ക് താല്പര്യമെങ്കിൽ നിരാശയാകും ഫലം.
റിയൽമി നാർസോ 30 പ്രോ | Realme Narzo 30 Pro
Display | 6.5 inch FHD+ Display With 120Hz Refresh Rate |
Processor | MediaTek Dimensity 800U |
Front Cam | 16MP |
Rear Cam | 48MP+8MP+2MP |
Ram | 6GB / 8GB |
Storage | 64 /128GB |
Battery | 5000mAh |
OS | Android 10 |
Price | Rs 16999 (6+64GB), Rs 19999 (8+128GB) |
സവിശേഷതകൾ: മീഡിയടെക് ഡൈമൻസിറ്റി 800 U ന്റെ പെർഫോമൻസ് , 120Hz റിഫ്രഷ് റേറ്റ് , ബാറ്ററി കൂടാതെ 5G കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്‌യുന്ന ഡ്യൂവൽ സിം സംവിധാനവുമാണ് എടുത്തുപറയത്തക്ക സവിശേഷതകൾ.
5000mAh ബാറ്ററിക്ക് നൽകുന്ന 30W ഡാർട്ട് ചാർജർ ഒരു തരത്തിൽ പറഞ്ഞാൽ ചെറിയ നിരാശ തന്നെയാണ്.കാരണം മറ്റു ചില മോഡലുകളിൽ 65W ഫാസ്റ്റ് ചാർജർ വരെ കമ്പനി നൽകുന്നുണ്ട്. ശരാശരി നിലവാരം പുലർത്തുന്നവയാണ് ക്യാമറകൾ. യുഐ യിൽ പ്രകടമാകുന്ന പരസ്യങ്ങളോ മറ്റു നോട്ടിഫിക്കേഷനുകളോ ഉപയോക്താവിനെ അലോസരപ്പെടുത്താനും സാധ്യതയുണ്ട്. ഹൈബ്രിഡ് സിം സ്ലോട്ട് സംവിധാനം എല്ലാ ഉപയോക്താക്കൾക്കും യോജിച്ചു എന്നും വരില്ല. ഈ വിലയിൽ വരുന്ന മറ്റ് പല ഫോണുകളും ആൻഡ്രോയിഡ് 11 വേർഷനോടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്.അങ്ങനെ ഒരു സാഹചര്യം കണക്കിലെടുത്താൽ ആൻഡ്രോയിഡ് 10 വേർഷനിൽ ഫോൺ ഇറക്കുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തേണ്ടി വരും. ഭാവിയിൽ അപ്ഡേറ്റുകളിലൂടെ ഇത് പരിഹരിക്കും എന്ന് പ്രതീക്ഷിക്കാം.
ഐക്യൂ സെഡ്3 | IQOO Z3
Display | 6.58 inch FHD+ Display With 120Hz Refresh Rate |
Processor | Qualcomm Snapdragon 768G |
Front Cam | 16MP |
Rear Cam | 64MP+8MP+2MP |
Ram | 6GB / 8GB |
Storage | 128 / 256GB |
Battery | 4400mAh |
OS | Android 11 |
Price | Rs 19990 (6+128GB), Rs 22990 (8+256GB) |
സവിശേഷതകൾ: ഈ വിലയിൽ ലഭിക്കാവുന്ന ഏറ്റവും നല്ല പെർഫോമൻസ് ഫോണുകളിൽ ഒന്ന് തന്നെയാണ് IQOO Z3. ഒരേ സമയം പല പ്രവർത്തികൾ ( മൾട്ടി ടാസ്കിങ് ) സ്പീഡിൽ ഒരു ലേശം പോലും കുറവ് വരാതെ അനായാസം ചെയ്‌യാൻ സാധിക്കുന്നു. തികച്ചും ഒരു ഓൾറൗണ്ടർ എന്ന് തന്നെ വിശേഷിപ്പിക്കാം. 5G കണക്റ്റിവിറ്റിയോട് കൂടെ വരുന്ന ഫോൺ മികച്ച ബാറ്ററി ക്ഷമതയും ഫാസ്റ്റ് ചാർജിങ് ഓപ്ഷനും നൽകുന്നു. മികച്ച ബിൽഡ് ക്വാളിറ്റിയും എടുത്തു പറയണ്ട പ്രത്യേകത തന്നെയാണ്. ക്യാമറ മാത്രാമാണ് ഒരു പോരായ്മയായി തോന്നുന്നത്. കുറഞ്ഞ പ്രകാശ സാഹചര്യങ്ങളിൽ നിലവാരത്തിനൊത് ഉയരാൻ ക്യാമറക്ക് സാധിക്കുന്നില്ല എന്ന് വേണം പറയാൻ.
മോട്ടറോള G 60 | Motorola G 60
Display | 6.78 inch FHD+ Display With 120Hz Refresh Rate |
Processor | Qualcomm Snapdragon 732G |
Front Cam | 32MP |
Rear Cam | 108MP+8MP+2MP |
Ram | 6GB / 8GB |
Storage | 128 / 256GB |
Battery | 4400mAh |
OS | Android 11 |
Price | Rs 18299 (6+128GB) |
സവിശേഷതകൾ : 120 Hz റീഫ്രഷ് റേറ്റ്, ശരാശരിയോട് കിടപിടിക്കുന്ന പെർഫോമൻസ് കൂടാതെ പരസ്യങ്ങളോ അനാവശ്യ നോട്ടിഫിക്കേഷനോ ഒന്നുമില്ലാത്ത ഒരു ക്ലീൻ UI+സോഫ്റ്റ്വെയർ അനുഭവം ഈ ഫോണിലൂടെ ലഭിക്കും. 6000mAh ബാറ്ററി മികച്ച ബാറ്ററി ക്ഷമത ഉറപ്പാക്കുന്നു. ഈ ശ്രേണിയിലെ ഏറ്റവും നല്ല ക്യാമറ ഔട്ട്പുട്ട് തരുന്നത് മോട്ടോ g60 യാണ്. സാംസങിന്റെ സെൻസർ മികവും സ്റ്റോക്ക് ആൻഡ്രോയിഡിന്റെ സോഫ്റ്റ്വെയർ ഒപ്റ്റിമൈസഷനും ക്യാമറ ഔട്ട്പുട്ട് മികച്ചതാക്കുന്നു.
ലോ ലൈറ്റ് സാഹചര്യങ്ങളിൽ കളർ ടോണുകൾ ശരിയായ രീതിയിൽ സംയോജിപ്പിക്കാൻ ഫോണിന് കഴിയുന്നില്ല.20W ഫാസ്റ്റ് ചാർജർ കമ്പനി നൽകുന്നുണ്ടെങ്കിലും ഇത്രയും വലിയ കപ്പാസിറ്റി ഉള്ള ഒരു ബാറ്ററി ചാർജ് ചെയ്‌യുന്നതിന് ധാരാളം സമയം ചിലവാക്കുന്നത് ഒരു പോരായ്മ ആണ്. ഫോൺ ഉപയോഗിക്കുമ്പോൾ വലിപ്പം കൂടുതലും ഭാരം കൂടുതലുമുള്ളതായ ഒരു തോന്നൽ ജനിപ്പിക്കുന്നു.
റെഡ്മി നോട്ട് 10 പ്രോ | Redmi Note 10 Pro
Display | 6.67 inch Super AMOLED Display With 120Hz Refresh Rate |
Processor | Qualcomm Snapdragon 732G |
Front Cam | 16MP |
Rear Cam | 64MP+8MP+5MP+2MP |
Ram | 6GB / 8GB |
Storage | 128 GB |
Battery | 5050mAh |
OS | Android 11 |
Price | Rs 18499 (6+128GB), Rs 18999 (8+128GB) |
സവിശേഷതകൾ : 5G എന്നത് നിങ്ങളെ സംബന്ധിച്ച് ഒഴിച്ചു നിർത്താൻ പറ്റിയ ഘടകം ആണെങ്കിൽ തീർച്ചയായും വാങ്ങാൻ പരിഗണിക്കാവുന്ന ഒരു ഓൾറൗണ്ടർ സ്മാർട്ട് ഫോണാണ് റെഡ്മി നോട്ട് 10 പ്രോ. ക്വാൽകോം സ്നാപ്ഡ്രാഗൺ 732G പ്രോസസ്സർ യാതൊരു മടുപ്പും തോന്നിപ്പിക്കാത്ത പെർഫോമൻസ് ഉറപ്പ് നൽകുന്നു.കൂടാതെ 33W ഫാസ്റ്റ് ചാര്ജറോട് കൂടിയ 5050mAh ന്റെ ബാറ്ററിയും, ക്യാമറയും എല്ലാം നല്ല പ്രകടനം കാഴ്ചവെക്കുന്ന ഘടകങ്ങളാണ്.
പരസ്യങ്ങളും നോട്ടിഫിക്കേഷനും അടങ്ങുന്ന യുഐ ഉപയോക്താക്കളിൽ അലോസരമുണ്ടാക്കാം. സോഫ്റ്റ്വെയർ അപ്ഡേറ്ററുകളാണ് എക്കാലവും റെഡ്മിയുടെ തലവേദന. ഓരോ പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റുകളിലും ഓരോ പുതിയ പ്രശ്നങ്ങൾ എന്നതാണ് കണ്ടു വരുന്ന ഒരു പ്രവണത. 5G ഇല്ല എന്നത് മാത്രമാണ് മറ്റൊരു പോരായ്മ. ഇതൊക്കെ മാറ്റി നിർത്തിയാൽ റെഡ്മി നോട്ട് 10 പ്രോയെ വാല്യൂ ഫോർ മണി എന്ന് നിസംശയം പറയാൻ സാധിക്കും.
പോകൊ എക്സ് 3 പ്രോ | POCO X3 Pro
Display | 6.67 inch FHD+Display With 120Hz Refresh Rate |
Processor | Qualcomm Snapdragon 732G |
Front Cam | 20MP |
Rear Cam | 48MP+8MP |
Ram | 6GB / 8GB |
Storage | 128 GB |
Battery | 5050mAh |
OS | Android 11 |
Price | Rs 18999 (6+128GB), Rs 20999 (8+128GB) |
സവിശേഷതകൾ : തികച്ചും ഒരു ഗെയിമിംഗ് ഫോൺ എന്ന രീതിയിൽ മാത്രമേ പോകൊ എക്സ് 3 പ്രോയെ കാണാൻ സാധിക്കുകയുള്ളു. ഗെയിമിംഗ് എന്ന രീതിയിൽ മാക്സിമം പെർഫോമൻസ് തരുന്ന സ്നാപ്ഡ്രാൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 860 യാണ് പ്രോസസ്സർ തന്നെയാണ് ഫോണിന്റെ പ്രധാന സവിശേഷത. 6000mAh ബാറ്ററി ദീർഘനേര ഉപയോഗങ്ങൾക്ക് സഹായകമാകുന്നു.IP53 റേറ്റിങ്ങും 120Hz റിഫ്രഷ് റേറ്റോഡ് കൂടിയ ഡിസ്പ്ലേയും എടുത്തുപറയത്തക്ക സവിശേഷതകൾ തന്നെയാണ്.
ബാറ്ററിയുടെ വലിപ്പം കൊണ്ട് തന്നെ ആവും, ഫോണിന് അതിവിശം നല്ല ഭാരമുണ്ട്. കയ്‌യിലൊതുങ്ങാത്ത ടൈപ്പ് ഒരു ഡിസൈൻ ആണ് ഫോണിനുള്ളത്. ശരാശരി മികവ് മാത്രം പുലർത്തുന്ന ക്യാമറകളും MIUI യുടെ അനാവശ്യ പരസ്യങ്ങളും ഉപയോക്താവിന് ഒരു പൂർണ്ണ ഉപയോഗ അനുഭവം നൽകുന്നില്ല.
ലാവ അഗ്നി 5G | Lava Agni 5G
Display | 6.78 inch FHD+ Display With 90Hz Refresh Rate |
Processor | MediaTek Dimensity 810 |
Front Cam | 16MP |
Rear Cam | 64MP+5MP+2MP+2MP |
Ram | 6GB / 8GB |
Storage | 128 GB |
Battery | 5000mAh |
OS | Android 11 |
Price | Rs19999 (8+128GB) |
സവിശേഷതകൾ : ഈ പ്രൈസ് ക്യാറ്റഗറിയിലേക്ക് വന്ന ഏറ്റവും പുതിയ അംഗം ആണ് ലാവ അഗ്നി 5G. #ProudlyIndian എന്ന ബാനറിൽ ഇറങ്ങിയ സ്മാർട്ട് ഫോണിന് കരുത്തേകുന്നത് മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസ്സർ ആണ്. 30W ഫാസ്റ്റ് ചാർജ് സപ്പോട്ടോട് കൂടിയ 5000mAh ബാറ്ററി മികച്ച ക്ഷമത നൽകുന്നു.
ഉപയോഗത്തിൽ ഫോൺ കടലാസിൽ കുറിച്ചിരിക്കുന്ന സവിശേഷതകളോട് എത്രത്തോളം നീതി പുലർത്തുന്നു എന്നത് സംശയാസ്പദമായ ഒരു ചോദ്യം തന്നെയാണ്. ക്യാമറ സംവിധാനവും മൊത്തത്തിലുമുള്ള പെർഫോമൻസും ഇതിൽ ഉൾപ്പെടും. എന്നിരുന്നാൽ തന്നെ ഒരു നോർമൽ ഉപയോക്താവിന് ഡ്യൂവൽ സിം 5G സപ്പോർട്ടോട് കൂടി വരുന്ന ഒരു ഇന്ത്യൻ നിർമിത സ്മാർട്ട് ഫോൺ എന്ന നിലയിൽ ലാവ അഗ്നി 5G യെ 20000/- ചെലവിൽ വാങ്ങാൻ സാധിക്കുന്ന ഒരു നല്ല ഫോൺ ആയി തീർച്ചയായും പരിഗണിക്കാവുന്നതാണ്.
അവലോകനം
ഈ പ്രൈസ് റേഞ്ചിൽ നിലവിൽ ഉള്ളതിൽ കൊടുക്കുന്ന വിലക്ക് മുതൽ എന്ന് തോന്നിക്കുന്ന രണ്ടു ഫോണുകൾ റെഡ്മി നോട്ട് 10 പ്രോയും & IQOO Z3യുമാണ്
ഇപ്പോൾ വിപണിയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന പല കമ്പനികളെ പറ്റി പരാമർശിക്കുമ്പോളും പഴയകാലത്തു ഫോൺ വിപണി കയ്‌യടിക്ക ഭരിച്ച പ്രമുഖനെ ഇപ്പോൾ ട്രെൻഡിങ് ആയ ഇൻസ്റ്റാഗ്രാം റീലിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ സ്മരിക്കുന്നു.
Content Highlights : Best Smartphones under Rs 20000