പോഷകസമൃദ്ധം:
ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങൾ അടങ്ങിയതാണ് പാൽ. അതുകൊണ്ട് തന്നെ പാൽ എന്നത് അവശ്യ ഉത്പന്നങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ്. വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ്, അയഡിൻ, പൊട്ടാസ്യം, ഫോളേറ്റ്, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം പാൽ ശരീരത്തിന് ആവശ്യമായ ഊർജം നൽകാനും സഹായിക്കുന്നു.
മികച്ചത് പശുവിൻ പാലോ?
() കുടിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ ഇവ തമ്മിൽ ചില കാര്യങ്ങളിൽ നേരിയ വ്യത്യാസങ്ങളുണ്ട്. ഒരാളുടെ ശാരീരിക ആവശ്യം വിലയിരുത്തി വേണം ഏത് പാൽ കുടിയ്ക്കുന്നതാണ് അനുയോജ്യം എന്ന് മനസിലാക്കാൻ. ചില കാര്യങ്ങൾ അറിഞ്ഞിരിക്കൂ.
കൊഴുപ്പ് കൂടുതൽ എരുമപ്പാലിന്:
പശുവിൻ പാലിലെ കൊഴുപ്പിന്റെ അളവ് എരുമപ്പാലിനേക്കാൾ നാല് ശതമാനം കുറവാണ്. സാധാരണയായി, പശുവിൻ പാലിൽ 3-4 ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, എന്നാൽ എരുമപ്പാലിൽ 7-8 ശതമാനം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. പശുവിൻ പാലുമായി താരതമ്യപ്പെടുത്തുമ്പോൾ എരുമപ്പാൽ ദഹിക്കാൻ എളുപ്പമല്ലെന്ന് കരുതുന്നതിന് പിന്നിലെ കാരണം ഇതാണ്.
ജലാംശം കൂടുതൽ:
അമ്മയുടെ പാൽ കുടിക്കാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് പലപ്പോഴും പശുവിൻ പാൽ മാത്രമേ നൽകൂ. പശുവിൻ പാലിൽ കട്ടി കുറഞ്ഞതും 88 ശതമാനം വരെ വെള്ളവും അടങ്ങിയിരിക്കുന്നതിനാൽ കുഞ്ഞുങ്ങൾക്ക് ദഹിക്കാൻ എളുപ്പമാകും. നൂറു ഗ്രാം പശുവിൻ പാലിൽ 88 ശതമാനം വെള്ളവും എരുമപ്പാലിൽ 60-70 ശതമാനവും വെള്ളമുണ്ട്.
പ്രോട്ടീൻ വേണമെങ്കിൽ എരുമപ്പാൽ:
ശരീരത്തിൽ പ്രോട്ടീൻ കുറവുണ്ടെങ്കിൽ, എരുമപ്പാൽ കുടിക്കുന്നതാണ് മികച്ച ഓപ്ഷൻ. പശുവിൻ പാലിനേക്കാൾ 10 മുതൽ 11 ശതമാനം വരെ പ്രോട്ടീൻ എരുമപ്പാലിൽ അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോൾ അളവ്:
എരുമയും പശുവും തമ്മിലുള്ള പ്രധാന വ്യത്യാസം കൊളസ്ട്രോൾ അളവിന്റെ കാര്യത്തിലാണ്. പശുവിൻ പാൽ പതിവായി കുടിക്കുന്നത് കൊളസ്ട്രോൾ ലെവൽ വർധിപ്പിക്കും, എന്നാൽ എരുമപ്പാൽ കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനായി സഹായിക്കും.
കലോറി:
എരുമപ്പാലിൽ പ്രോട്ടീനും കൊഴുപ്പും കൂടുതലാണ്. അതേസമയം പശുവിൻപാലിൽ ഇവ രണ്ടും കുറവാണ്. ഒരു കപ്പ് എരുമപ്പാലിൽ നിന്ന് നിങ്ങൾക്ക് 273 കലോറി ലഭിക്കും, 1 കപ്പ് പശുവിൻ പാലിൽ നിന്ന് നിങ്ങൾക്ക് 148 കലോറി മാത്രമേ ലഭിക്കൂ. അതിനാൽ അമിതവണ്ണം ഉണ്ടെങ്കിൽ എരുമപ്പാൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പൊട്ടാസ്യം, സോഡിയം:
എരുമപ്പാലിൽ കാൽസ്യത്തിന്റെ അളവ് കൂടുതലാണ്, അതേസമയം പശുവിൻപാലിൽ പൊട്ടാസ്യത്തിന്റെയും സോഡിയത്തിന്റെയും അളവ് കുറവാണ്. എരുമപ്പാൽ കുടിക്കുന്ന ആളുകൾക്ക് നല്ല ഉറക്കം ലഭിക്കും. എരുമപ്പാൽ ഉപയോഗിച്ച് തയ്യാറാക്കിയ പനീർ, ഖോയ, തൈര്, ഖീർ, കുൽഫി, നെയ്യ് എന്നിവ കൂടുതൽ ജനപ്രിയമാണ്.