കണ്ണുകൾക്ക് അണുബാധയോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന നിരവധി അവസ്ഥകളുണ്ട്. അത്തരം സാധാരണ നേത്രരോഗങ്ങളിൽ ചിലതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
- ചെങ്കണ്ണ്
- കണ്ണുനീർ നാളി ശരിയായി ലൂബ്രിക്കേറ്റ് ചെയ്യാതെ വരണ്ട കണ്ണുകൾ
- കൺപോളകളിൽ ഉണ്ടാവുന്ന വീക്കം
- കൺകുരു
- കോർണിയയുടെ വീക്കം
നേത്ര അണുബാധയുടെ ഏറ്റവും സാധാരണമായ ചില ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- ചുവന്ന കണ്ണുകൾ
- കഠിനമായ വേദന
- കണ്ണുകൾ എപ്പോഴും നിറയുന്നത്
- വെളിച്ചത്തോടുള്ള സംവേദനക്ഷമത
- വീർത്ത കണ്ണുകൾ
- കണ്ണുകൾക്ക് ചുറ്റും വീക്കം
- ചൊറിച്ചിൽ
- മങ്ങിയ കാഴ്ച
കണ്ണിലെ അണുബാധ ഭേദപ്പെടുത്താൻ ഫലപ്രദമായ നിരവധി വീട്ടുവൈദ്യങ്ങളുണ്ട്, ഇത് രോഗലക്ഷണങ്ങൾ ലഘൂകരിക്കാൻ നിങ്ങളെ സഹായിക്കും. ഈ പ്രകൃതിദത്ത പരിഹാരങ്ങൾ കണ്ണിലെ അണുബാധകളെ ചികിത്സിക്കുന്നതിൽ ഫലപ്രദമായിരിക്കാം, എന്നിരുന്നാലും, ചില അണുബാധകൾ ഗുരുതരമായിരിക്കാമെന്നതിനാൽ, എല്ലായ്പ്പോഴും ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.
സാധാരണ നേത്ര അണുബാധകൾക്കുള്ള ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ:
ഉപ്പ് വെള്ളം
കണ്ണിലെ അണുബാധയെ ചികിത്സിക്കുന്നതിനുള്ള വളരെ പഴക്കം ചെന്ന ഒരു പ്രകൃതിദത്ത പരിഹാരമാണ് ഉപ്പു വെള്ളം. പഴുപ്പ്, അഴുക്ക് അല്ലെങ്കിൽ കണ്ണിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ദ്രാവകത്തിന്റെ ഒഴുക്ക് എന്നിവ നീക്കം ചെയ്യാൻ ഉപ്പുവെള്ളം സഹായിക്കുന്നു, ഇത് കണ്ണിന്റെ സ്വാഭാവിക ശുദ്ധീകരണ മാർഗ്ഗമായ കണ്ണുനീർ തുള്ളികൾ പോലെ പ്രവർത്തിക്കുന്നു. മാത്രമല്ല, ഉപ്പുവെള്ളത്തിന്റെ ശക്തമായ ആന്റിമൈക്രോബയൽ ഗുണം നേത്ര അണുബാധകളെ ചികിത്സിക്കുന്നതിൽ ഗുണം ചെയ്യും.
അര ലിറ്റർ തണുത്ത തിളപ്പിച്ച വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് കലർത്തി, ഒരു കോട്ടൺ തുണി മുക്കി നിങ്ങളുടെ കണ്ണുകൾ തുടച്ച് കണ്ണിന്റെ അറ്റം മുതൽ മൂക്ക് വരെ തുടയ്ക്കുക. കണ്ണിലെ പ്രകോപനം മാറുന്നതുവരെ ഇത് പലതവണ ആവർത്തിക്കുക. വെള്ളത്തിന്റെ ചൂട് ശ്രദ്ധിക്കണം, കണ്ണിന് പൊള്ളലേൽക്കാതെ ശ്രദ്ധിക്കണം.
മുലപ്പാൽ
നവജാതശിശുക്കൾക്ക് നേരിയ നേത്ര അണുബാധയ്ക്ക് സാധ്യതയുണ്ട്. കൺജങ്ക്റ്റിവിറ്റിസ് അഥവാ ചെങ്കണ്ണ് പോലുള്ള നവജാതശിശുക്കളുടെ നേത്ര അണുബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ മുലപ്പാലിന് ശ്രദ്ധേയമായി ചികിത്സിക്കാൻ കഴിയും. നവജാതശിശുക്കളിൽ അണുബാധയെ ചെറുക്കാനും ചെങ്കണ്ണ് സുഖപ്പെടുത്താനും മുലപ്പാലിൽ വലിയ അളവിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികൾ സഹായിക്കുന്നു.
ഒരു ഡ്രോപ്പർ ഉപയോഗിച്ച് നവജാതശിശുവിന്റെ കണ്ണുകളിൽ ഒന്നോ രണ്ടോ തുള്ളി മുലപ്പാൽ മൃദുവായി ഒഴിക്കുക. 5 മിനിറ്റിനുള്ളിൽ കണ്ണുകൾ വൃത്തിയാക്കുക, മികച്ച ഫലങ്ങൾക്കായി ഇത് ദിവസത്തിൽ രണ്ടു തവണ ആവർത്തിക്കുക.
ഗ്രീൻ ടീ ബാഗുകൾ
ഗ്രീൻ ടീ ബാഗുകളുടെ ശക്തമായ ആൻറി ഇൻഫ്ലമേറ്ററി, രോഗശാന്തി ഗുണങ്ങൾ നീർക്കെട്ട് ശമിപ്പിക്കാനും കണ്ണുകളുടെ വീക്കം കുറയ്ക്കാനും ശക്തമാണ്. മികച്ച ഫലത്തിനായി, നിങ്ങളുടെ കണ്ണുകളിൽ തണുപ്പിച്ച ടീ ബാഗുകൾ വയ്ക്കുക, ഇത് കണ്ണികളിലെ സമ്മർദ്ദം ഒഴിവാക്കാനും വിശ്രമിക്കാനും സഹായിക്കുന്നു.
അവശ്യ എണ്ണകൾ
പെപ്പർമിന്റ്, ടീ ട്രീ, റോസ്മേരി ഓയിൽ തുടങ്ങിയ അവശ്യ എണ്ണകൾക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, ഇത് കണ്ണിലെ അണുബാധയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണുക്കളോട് പോരാടുന്നു.
തിളച്ച വെള്ളത്തിൽ ഏതാനും തുള്ളി ടീ ട്രീ അല്ലെങ്കിൽ റോസ്മേരി അവശ്യ എണ്ണകൾ ചേർത്ത് ഒരു തൂവാല കൊണ്ട് പൊതിഞ്ഞ് 5 മിനിറ്റ് നീരാവി ശ്വസിക്കുക, അണുബാധകളിൽ നിന്ന് ആശ്വാസം ലഭിക്കും.
ചൂട് പിടിക്കുക
രോഗബാധിതമായ, പ്രകോപിതമായ, വ്രണമുള്ള കണ്ണുകളെ ശമിപ്പിക്കാൻ ചൂട് പിടിക്കുന്നത് സഹായിക്കുന്നു. ബ്ലെഫറിറ്റിസ് പോലുള്ള അവസ്ഥകളെ ചികിത്സിക്കുന്നതിനും വരണ്ട കണ്ണുകളെ സുഖപ്പെടുത്തുന്നതിനും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട വീട്ടുവൈദ്യമാണ് ചൂട് പിടിക്കൽ എന്നും പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ചെറുചൂടുള്ള വെള്ളത്തിൽ ഒരു തുണി മുക്കി രണ്ടോ മൂന്നോ മിനിറ്റ് നേരം കണ്ണിൽ മൃദുവായി അമർത്തുക, കണ്ണിലെ പ്രകോപനം ശമിപ്പിക്കാൻ ഇത് ദിവസത്തിൽ പലതവണ ആവർത്തിക്കുക. എല്ലായ്പ്പോഴും ഒരു വൃത്തിയുള്ള തുണി ഉപയോഗിക്കുക, വെള്ളം വളരെ ചൂടുള്ളതല്ലെന്ന് ഉറപ്പാക്കുക, ഇല്ലെങ്കിൽ കണ്ണിന്റെ ഭാഗത്ത് പൊള്ളലേൽക്കാൻ സാധ്യതയുണ്ട്.
തണുപ്പ്
തണുപ്പ് പകരുന്നത് കണ്ണിലെ അണുബാധകളുടെയും പരിക്കുകളുടെയും കാര്യത്തിൽ വീക്കം കുറയ്ക്കുന്നതിനും രോഗശാന്തി വേഗത്തിലാക്കുവാനും നന്നായി പ്രവർത്തിക്കുന്നു. തണുപ്പ് പിടിക്കുന്നത് ചില നേത്ര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ലഘൂകരിക്കാനാകും. എന്നിരുന്നാലും, ഇതിന് കണ്ണിലെ അണുബാധകളെ പൂർണ്ണമായും ചികിത്സിക്കാൻ കഴിയില്ല.
വൃത്തിയുള്ള ഒരു തുണി തണുത്ത വെള്ളത്തിൽ മുക്കി പതുക്കെ കണ്ണുകളിൽ തുടയ്ക്കുക. കണ്ണിൽ ശക്തമായി അമർത്തുകയോ കണ്ണിലോ കൺപോളകളിലോ നേരിട്ട് ഐസ് ഇടുകയോ ചെയ്യരുത്.
തേൻ
നേത്ര അണുബാധകളെ ചികിത്സിക്കുന്നതിനുള്ള പരീക്ഷിച്ച് വിജയിച്ച ഒരു മരുന്നാണ് തേൻ. തേനിലെ ശക്തമായ ആൻറി ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ കണ്ണിലെ അണുബാധ ഒഴിവാക്കാൻ സഹായിക്കും.
ഒരു കപ്പ് വെള്ളം തിളപ്പിച്ച് രണ്ട് തുള്ളി തേൻ ചേർത്ത് നന്നായി ഇളക്കി തണുക്കാൻ അനുവദിക്കുക. അണുവിമുക്തമാക്കിയ ഡ്രോപ്പറിന്റെ സഹായത്തോടെ ഓരോ കണ്ണിലും ഒരു തുള്ളി വീഴ്ത്തുക. 5-10 മിനിറ്റിനു ശേഷം കഴുകി കളയുക, മികച്ച ഫലങ്ങൾക്കായി ഇത് ദിവസത്തിൽ രണ്ടു തവണ ആവർത്തിക്കുക.
ആവണക്കെണ്ണ
ആവണക്കെണ്ണയിലെ റിസിനോലെയിക് ആസിഡിന് വീക്കം തടയുന്ന ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് കണ്ണുകളുടെ വീക്കം കുറയ്ക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ, ഏത് പ്രകോപനവും ലഘൂകരിക്കാൻ സഹായിക്കുന്ന തരത്തിൽ കണ്ണുകൾക്ക് മതിയായ ഈർപ്പം പകരുവാനും ഈ എണ്ണ സഹായിക്കുന്നു.
ആവണക്കെണ്ണ കണ്ണിനു ചുറ്റും പുരട്ടി ചെറു ചൂടുള്ള വെള്ളത്തിൽ ഒരു തുണി മുക്കി കൺപോളകൾക്ക് മുകളിൽ വയ്ക്കുക. ഇത് 10 മിനിറ്റ് തുടരാൻ അനുവദിക്കുക. ദിവസവും രണ്ടു തവണ ഇത് ആവർത്തിക്കുക.
English Summary: Home Remedies To Treat Eye Infections