ഗർഭാവസ്ഥ, മുലയൂട്ടൽ, ആർത്തവവിരാമം, ഹോർമോൺ വ്യതിയാനം തുടങ്ങി സ്തനങ്ങളിൽ വേദന ഉണ്ടാകുന്നതിന് കാരണങ്ങൾ പലതാണ്. സ്തനങ്ങളിൽ വേദനയുണ്ടാകാനുള്ള 10 കാരണങ്ങൾ ഇവിടെ നിന്ന് മനസ്സിലാക്കാം.
1. സ്തനത്തിലുണ്ടാകുന്ന മുഴകൾ
സ്തനത്തിൽ കാണപ്പെടുന്ന മുഴകളെല്ലാം സ്തനാർബുദത്തിന്റെ ലക്ഷണമല്ല. സ്തനങ്ങളിൽ ഉണ്ടാകുന്ന ചില തടിപ്പ് വേദന ഉണ്ടാകാൻ കാരണമാകും. വേദന ഉണ്ടാക്കാത്ത മുഴകളുമുണ്ട്. ആർത്തവ ദിവസങ്ങളിൽ ഈ മുഴകൾക്ക് വലുപ്പവ്യത്യാസമുണ്ടാകാം. ആർത്തവം കഴിഞ്ഞാൽ ഇത്തരം മുഴകൾ ചുരുങ്ങുകയും ചെയ്യും. ഇത്തരം മുഴകളെ കുറിച്ചോർത്ത് ആശങ്ക വേണ്ട. എങ്കിലും വിദഗ്ധ അഭിപ്രായത്തിന് ഡോക്ടറെ സമീപിക്കാവുന്നതാണ്.
2. സ്തനങ്ങളിലെ ശസ്ത്രക്രിയ
സ്തന ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ടെങ്കിൽ ഇത് വേദനയ്ക്ക് കാരണമാകാം. ശസ്ത്രക്രിയക്ക് ശേഷം സ്കാർ രൂപപ്പെടുന്നതും വേദനയ്ക്ക് കാരണമാകാം. നാഡികളിലുണ്ടാകുന്ന കേടുപാടുകളും വീക്കവും വേദനയിലേയ്ക്ക് നയിച്ചേക്കാം.
ശസ്ത്രക്രിയയ്ക്ക് ശേഷം ഈ പ്രശ്നങ്ങൾ ഉണ്ടായേക്കാം:
-സ്പർശിക്കുേമ്പാഴുണ്ടാകുന്ന വേദന
-മരവിപ്പ്
-കൈ പൂർണ്ണമായും ഉയർത്താൻ കഴിയാതെ വരുന്ന അവസ്ഥ
-കൈകൾ ഉപയോഗിച്ചുള്ള പ്രവർത്തികളിൽ ഏർപ്പെടാനുള്ള ബുദ്ധിമുട്ട്
സ്തന ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ്ണമായി സൗഖ്യം പ്രാപിക്കാൻ സമയമെടുക്കും. അസ്വസ്ഥതകൾ നീങ്ങാൻ 6 മാസമോ അതിൽ കൂടുതലോ സമയം എടുത്തേക്കാം.
3. മരുന്നുകളുടെ റിയാക്ഷൻ
ചില മരുന്നുകളുടെ ഉപയോഗം സ്തനങ്ങളിൽ വേദന ഉണ്ടാകാൻ കാരണമാകും. അത്തരത്തിൽ ചില കാരണങ്ങൾ ഇതാ…
-പ്രത്യുൽപാദന ഹോർമോണുകളെ ബാധിക്കുന്ന മരുന്നുകളുടെ ഉപയോഗം
-മാനസികാരോഗ്യ അവസ്ഥകൾക്കുള്ള ചില ചികിത്സകൾ സ്തനങ്ങളിൽ വേദന ഉണ്ടാക്കാം
-ചില ഗർഭനിരോധന മരുന്നുകളുടെ ഉപയോഗം
-ആർത്തവവിരാമത്തിനുള്ള ഈസ്ട്രജൻ, പ്രോജസ്റ്ററോൺ
-ചില ആൻറി ഡിപ്രസൻറുകളുടെ ഉപയോഗം
-ആൻറി സൈക്കോട്ടിക് മരുന്നുകളുടെ ഉപയോഗം
-വന്ധ്യത ചികിത്സയ്ക്കുള്ള മരുന്നുകളുടെ ഉപയോഗം
മരുന്നുകളുടെ ഉപയോഗത്തിന് ശേഷം സ്തനങ്ങളിൽ വേദന അനുഭവപ്പെടുന്നത് ഡോക്ടറുമായി ചർച്ച ചെയ്യുക.
4.
കോസ്റ്റോകോണ്ട്രൈറ്റിസ്
ഒരു തരം അസ്ഥിവീക്കമാണിത്. വാരിയെല്ലുകളെയും ബ്രെസ്റ്റ് ബോണിനെയും ബന്ധിപ്പിക്കുന്ന തരുണാസ്ഥിയുടെ വീക്കം കോസ്റ്റോകോണ്ട്രൈറ്റിസ് അഥവാ കോസ്റ്റോസ്റ്റെർണൽ സിൻഡ്രോം എന്ന പേരിൽ അറിയപ്പെടുന്നു. കഴുത്തിലോ മുകൾ ഭാഗത്തോ ഉണ്ടാകുന്ന വേദന സ്തനങ്ങളിൽ വേദനക്കും മരവിപ്പിനും കാരണമാകും. ഡോക്ടറെ കണ്ട് ചികിത്സ തേടുന്നതാണ് ഉചിതം.
5. ഫൈബ്രോസിസ്റ്റിക് വ്യത്യാസങ്ങൾ
ഫൈബ്രോസിസ്റ്റിക് മാറ്റങ്ങൾ മൂലം സ്തനങ്ങളിൽ തടിപ്പ് അനുഭവപ്പെടാറുണ്ട്. ദ്രാവകം നിറഞ്ഞ മുഴകളും നാരുകളുള്ള ടിഷ്യുവും വർദ്ധിച്ചതാണ് ഇതിന് കാരണം. അതിനോടനുബന്ധിച്ച മാറ്റങ്ങൾ മുലക്കണ്ണിനും ഉണ്ടാകാം. ഇരുപതിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്. ഇത്തരം സിസ്റ്റിക് പ്രശ്നങ്ങൾക്ക് വൈദ്യസഹായം ലഭ്യമാക്കേണ്ടത് പ്രധാനമാണ്. കാരണം ഇത്തരം അവസരങ്ങളിൽ സ്തനാർബുദ സാധ്യത കൂടുതലാണ്.
6. സ്തനങ്ങളിലെ വീക്കം
മുലയൂട്ടുന്ന അമ്മമാരിൽ സ്തനങ്ങളിൽ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ സ്തനങ്ങളിൽ വീക്കം അനുഭവപ്പെടാം. എന്നാൽ വീക്കം ഉണ്ടാകാൻ അണുബാധ മാത്രമല്ല കാരണം. പനി, ക്ഷീണം, തണുപ്പ്, നീർവീക്കം തുടങ്ങിയവയെല്ലാം സ്തനത്തിൽ വീക്കം ഉണ്ടാകാൻ കാരണമാകും. ഇത്തരത്തിലുള്ള വീക്കം മാറാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആൻറിബയോട്ടിക്കുകൾ കഴിക്കാം.
7. ബ്രായുടെ തെറ്റായ ഉപയോഗം
ശരിയായ സൈസിലുള്ള ബ്രാ ഉപയോഗിക്കാത്തത് സ്തനങ്ങളിൽ വേദന ഉണ്ടാകാൻ കാരണമാകാം. വളരെ ഇറുകിയതോ അല്ലെങ്കിൽ തീരെ അയഞ്ഞതോ ആയ ബ്രാ ധരിക്കാതിരിക്കുക. സ്ഥാനങ്ങൾക്ക് യോജിച്ച ബ്രാ തിരഞ്ഞെടുക്കുക. വ്യായാമം ചെയ്യുന്ന അവസരങ്ങളിൽ സ്പോർട്സ് ബ്രാ തിരഞ്ഞെടുക്കുക.
8. സ്തനാർബുദം
സ്തനാർബുദത്തിന്റെ ലക്ഷണങ്ങളിൽ പ്രധാനമാണ് സ്തനത്തിൽ പ്രത്യക്ഷപ്പെടുന്ന മുഴകൾ. എന്നാൽ പല മുഴകളും വേദന ഇല്ലാതെയാണ് പ്രത്യക്ഷപ്പെടുക. എങ്കിലും ചില അസ്വസ്ഥതകൾ ഉണ്ടാകാം. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം:
– മുഴയുടെ വലിപ്പം അതേ രീതിയിൽ തന്നെ തുടരുന്നുണ്ടെങ്കിൽ
– സ്ഥാനത്തിന് ആകൃതി വ്യത്യാസം ഉണ്ടെങ്കിൽ
– മുലഞ്ഞെട്ടിൽ നിന്ന് പഴുപ്പ്, രക്തം തുടങ്ങയവ വരുന്നുണ്ടെങ്കിൽ
– സ്തനങ്ങളിൽ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ
9. കഴുത്ത്, പുറം എന്നീ ഭാഗങ്ങളിലെ ഉളുക്ക്
പുറം, തോൾ ഭാഗം, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന ഉളുക്ക്, വേദന എന്നിവയൊക്കെ സ്ഥാനങ്ങളിലും വേദന ഉണ്ടാകാൻ കാരണമാകും.
10. സ്തനഭിത്തിയിലെ വേദന
നെഞ്ചിലെ പേശികൾക്കുണ്ടാവുന്ന വലിവ്, കോസ്റ്റോകോണ്ട്രൈറ്റിസ് അല്ലെങ്കിൽ ടൈറ്റ്സ് സിൻഡ്രോം കാരണം വാരിയെല്ലുകൾക്ക് ചുറ്റുമുള്ള ടിഷ്യുവിെൻറ വീക്കം, ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾ, തുടങ്ങിയവയൊക്കെ സ്തന ഭിത്തിയിൽ വേദന ഉണ്ടാകാൻ കാരണമാകും. ഈ വേദന തുടരുന്നുവെങ്കിലോ, കാഠിന്യം കൂടുതലാണെങ്കിലോ ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്.