മെൽബൺ: ഇന്ത്യ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് ഡെന്റൽ ബിരുദം നേടിയവർക്ക് ഓസ്‌ട്രേലിയൻ രജിസ്ട്രേഷൻ ലഭിക്കുന്നതിന് വേണ്ടിയുള്ള പരിശീലന കേന്ദ്രം മെൽബണിൽ ഉത്‌ഘാടനം ചെയ്‌തു.
Institute of Health & Management ന്റെ ആഭിമുഖ്യത്തിൽ ലോകോത്തര നിലവാരത്തിൽ അത്യാധൂനിക ഉപകരണങ്ങളോടെയുള്ള മെഡിക്കൽ ലാബിന്റെ പ്രവർത്തന ഉത്‌ഘാടനം Banyule COUNCIL മേയർ MSs: Elizabeth Nealy നിർവ്വഹിച്ചു. ചടങ്ങിൽ IHM സിഇഒ ബിജോ കുന്നുംപുറത്തു അധ്യക്ഷത വഹിച്ചു.
ഓൺലൈനിൽ തിയറി പാസാകുന്നവർക്കു ഓസ്‌ട്രേലിയിലെത്തി IHM ന്റെ മെൽബൺ ക്യാമ്പസിൽ നാല് ആഴ്ചത്തെ പ്രാക്റ്റിക്കൽ പരിശീലനം പൂർത്തിയാക്കിയാൽ ഓസ്‌ട്രേലിയൻ ഡന്റൽ കൗൺസിലിന്റെ രണ്ടു ദിവസത്തെ പരീക്ഷ എഴുതാൻ കഴിയും. പരീക്ഷ പാസാകുന്നവർക്കു ഓസ്‌ട്രേലിയൻ രജിസ്‌ട്രേഷൻ ലഭിക്കുകയും തുടർന്ന് ഇവിടെ പ്രാക്ടീസ് ചെയ്യാനും അവസരം ലഭിക്കും .
ഇന്ത്യയിൽ ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിൽ ഓൺലൈൻ കോച്ചിങ്ങ് സെന്ററുകൾ IHM ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നു. ഓസ്‌ട്രേലിയൻ ഡെന്റൽ കൗൺസിൽ മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നടത്തുന്ന തിയറി പരീക്ഷയിൽ ഇവർക്ക് പങ്കെടുക്കാവുന്നതാണ്.
ഇന്ത്യയിൽ നേഴ്‌സിംഗ് പഠനം കഴിഞ്ഞ ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയൻ പരിശീലന പദ്ധതിയിലൂടെ ജോലി നേടിക്കൊടുത്ത Institute of Health & Management എന്ന മലയാളി സ്ഥാപനം, ഈ പഠന പദ്ധതിയിലൂടെ ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും ഡെന്റൽ പഠനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് പുതിയ തൊഴിൽ വീഥി തുറക്കുന്നു.
ഉത്‌ഘാടന ചടങ്ങിൽ Olympia വാർഡ് കൗൺസിലർ Mr.Petar Dimarelos, Dr Kogi Naidu, Dr Geons Jose, Mr.Simon Schweigert എന്നിവർ സംസാരിച്ചു.
Courtesy: Thiruvallam Bhasi (Media Coordinator – Institute of Health & Management)
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group: https://chat.whatsapp.com/