ശീതകാല സൂപ്പർഫുഡുകൾ
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് സൂപ്പർഫുഡുകൾ. നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചേർക്കേണ്ട ശൈത്യകാലത്തെ പ്രത്യേക ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് ഇതാ:
1. ഇഞ്ചി: ഇഞ്ചി ഇന്ത്യയിലും ലോകമെമ്പാടും സാധാരണയായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്. രുചികരമായ ഇഞ്ചി ചായ കുടിക്കുന്നത് മിക്ക വീടുകളിലെയും ദൈനംദിന ശീലമാണ്. ഇഞ്ചിക്ക് രുചി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ കൂടാതെ, പലതരത്തിലുള്ള ആരോഗ്യ ആനുകൂല്യങ്ങൾ നൽകാനാകും. തൊണ്ടവേദന, വൈറൽ അണുബാധ, കഫക്കെട്ട് മുതലായ ശൈത്യകാലവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ നേരിടാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഇതിന് ഉണ്ട്.
2. തേൻ: തേനിന്റെ ആന്റി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ ശൈത്യകാലത്ത് തേൻ ഫലപ്രദമായ ഒരു ഘടകമാണെന്ന് നിങ്ങൾക്ക് അറിയാമോ? മധുരമൂറുന്ന തേൻ മഞ്ഞുകാലത്ത് പല തരത്തിൽ ഉപയോഗിക്കാം. തൊണ്ടവേദനയ്ക്കും വരണ്ട ചർമ്മത്തിനും വിണ്ടുകീറിയ ചുണ്ടുകൾക്കും ഈർപ്പം നൽകാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമൊക്കെയുള്ള ഏറ്റവും ഫലപ്രദമായ ഒറ്റമൂലിയാണ് തേൻ.
3. കറുവപ്പട്ട: ശൈത്യകാലത്തെ ആരോഗ്യ പ്രശ്നങ്ങളെ ഫലപ്രദമായി തോൽപ്പിക്കാൻ കറുവപ്പട്ട സഹായിക്കും. കറുവാപ്പട്ട ഉപയോഗിച്ച് ഒരു കപ്പ് ചായ തയ്യാറാക്കി കുടിക്കുന്നത് അസ്വസ്ഥമായ തൊണ്ടയെ ചികിത്സിക്കാൻ സഹായിക്കും, കൂടാതെ ഇത് നിങ്ങളുടെ ദഹന ആരോഗ്യം മെച്ചപ്പെടുത്താനും ഗുണകരമാണ്.
4. സിട്രസ് പഴങ്ങൾ: ഓറഞ്ച്, മധുരനാരങ്ങ, നാരങ്ങ തുടങ്ങിയ രുചികരവും ഉന്മേഷദായകവുമായ സിട്രസ് പഴങ്ങൾ ധാരാളമായി ലഭിക്കുന്ന സമയമാണ് . വൈറ്റമിൻ സി സമ്പന്നമായ ഈ പഴങ്ങൾ ശൈത്യകാലത്തെ മികച്ച ഭക്ഷണമാണ്. ഇവ നമുക്ക് നൽകുന്ന ചില പൊതുവായ ഗുണങ്ങൾ ഇവയാണ് – അതിൽ അടങ്ങിയ വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും, ജലത്തിന്റെ അംശം ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും, നാരുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
5. ഗ്രീൻ പീസ്: പലരുടെയും ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നായ ഗ്രീൻ പീസ് ശൈത്യകാലത്ത് ധാരാളമായി ലഭ്യമാണ്. നാരുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, മറ്റ് പോഷകങ്ങൾ എന്നിവയുടെ സമ്പന്നമായ ഉറവിടമായതിനാൽ പീസ് ഒരു മികച്ച ശൈത്യകാല ഭക്ഷണമാണ്. എന്നിരുന്നാലും, പീസിന്റെ അമിതമായ ഉപഭോഗം ഒഴിവാക്കുക, കാരണം ഇത് വായുകോപം, വയറുവേദന, മറ്റ് ദഹനസംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകും.
ശ്രദ്ധിക്കുക : ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന നുറുങ്ങുകളും നിർദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, അവ ഒരു വിദഗ്ദ്ധ വൈദ്യോപദേശത്തിന് പകരമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പ് അല്ലെങ്കിൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക.