മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ഫോണായ മോട്ടോ ജി പവർ 2022 എഡിഷൻ പുറത്തിറക്കി. അമേരിക്കൻ വിപണിയിലാണ് അവതരിപ്പിച്ചത്. കമ്പനി നേരത്തെ പുറത്തിറക്കിയ മോട്ടോ ജി പവർ (2021) ന്റെ അപ്ഗ്രേഡ് പതിപ്പാണിത്. മീഡിയാടെക്ക് ഹീലിയോ ജി37 പ്രൊസസർ, ട്രിപ്പിൾ റിയർ ക്യാമറ എന്നിവയുണ്ട്. കൂടുതൽ വിവരങ്ങളറിയാം.
മോട്ടോ ജി പവർ (2022) ന് 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയാണുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്, 20:9 അനുപാതത്തിലുള്ള സ്ക്രീനിന് 269ppi പിക്സൽ ഡെൻസിറ്റിയുണ്ട്.
ആൻഡ്രോയിഡ് 11 ഓഎസിൽ പ്രവർത്തിക്കുന്ന ഫോണിൽ മീഡിയാ ടെക്ക് ഹീലിയോ ജി 37 പ്രൊസസറാണ്. നാല് ജിബി റാം ശേഷിയുണ്ട്. 64 ജിബി ഇന്റേണൽ മെമ്മറിയുള്ള ഫോണിൽ 512 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡുകൾ ഉപയോഗിക്കാം.
ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണിതിന്. ഇതിൽ 50 എംപി പ്രൈമറി ക്യാമറ, രണ്ട് എംപി മാക്രോ ക്യാമറ, രണ്ട് എംപി ഡെപ്ത് ക്യാമറ എന്നിവ ഉൾക്കൊള്ളുന്നു.
ഹൈപ്പർലാപ്സ്, ഡ്യുവൽ കാപ്ചർ പോലുള്ള ഫീച്ചറുകൾ ഇതിലുണ്ട്. സെൽഫികൾക്കായി എട്ട് എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. 5000 എംഎഎച്ച് ബാറ്ററിയുണ്ട്. 10 വാട്ട് ചാർജിങ് പിന്തുണയുണ്ട്. ഫോണിന് പിൻഭാഗത്തയി ഫിംഗർപ്രിന്റ്സെൻസർ നൽകിയിരിക്കുന്നു. ഫേസ് അൺലോക്ക് സൗകര്യവുമുണ്ട്.
199 ഡോളർ, 249 ഡോളർ നിരക്കുകളിലാണ് ഇത് വിപണിയിലെത്തുക. ഇന്ത്യയിൽ ഇത് ഏകദേശം 14700 രൂപ, 18400 രൂപ എന്നിങ്ങനെ വരും. കറുപ്പ് നിറത്തിലാണ് ഫോൺ വിപണിയിലെത്തുക. ഇന്ത്യൻ വിപണിയിൽ ഫോണിന്റെ വില എത്രയായിരിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ല.
Content Highlights: Moto G Power 2022,Technology News,Motorola,Moto G Power Specifications,Moto G Power Price,Technology,Mathrubhumi