കോഴിക്കോട്> മുസ്ലിം ലീഗ് ഇതുവരെ കുത്തകയാക്കിവെച്ച വഖഫ് മേഖലയുടെമേലുള്ള കടിഞ്ഞാൺ നഷ്ടപ്പെടുമെന്ന ഭീതിയിൽ അവർ നടത്തുന്ന കുപ്രചാരണങ്ങളിൽ വീണുപോകരുതെന്ന് ഐഎൻ എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ. സങ്കുചിത രാഷ്ട്രീയലക്ഷ്യത്തോടെ ലീഗ് ഈ മാസം 22ന് വിളിച്ചുചേർക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച നൂറുവട്ടം ആലോചിക്കണമെന്നും കാസീം ഇരിക്കൂർ പറഞ്ഞു.
വഖഫ് നിയമനങ്ങൾ പിഎസ്സിക്കു വിടുന്നതോടെ, ഗുണകരമായ മാറ്റങ്ങളാണ് ബോർഡിൽ ഉണ്ടാവാൻ പോകുന്നത്. കഴിവും പ്രാപ്തിയും നൈപുണിയുമുള്ള മുസ്ലിംകളിലെ പുതുതലമുറ ഉദ്യോഗസ്ഥരായി നിയമിക്കപ്പെടുന്നതോടെ കാര്യക്ഷമത വർധിക്കുകയും നവീകരണത്തിെൻറ വഴിയിൽ മുന്നേറാനുള്ള അവസരം കൈവരികയുമാണ്.
കോടിക്കണക്കിന് രൂപയുടെ അനേകായിരം വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടതും നാശോന്മുഖമായതും ലീഗ് നേതൃത്വത്തിെൻറ ഏറാൻമൂളികളായ ഉദ്യോഗസ്ഥ ലോബിയുടെ ഒത്തുകളി മൂലമാണ്. അതിനു അറുതിവരുത്താനും അഴിമതിയും കെടുകാര്യസ്ഥതയും ഉന്മൂലനം ചെയ്യാനുമുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. അത് തട്ടിമാറ്റി മുസ്ലിം ലീഗിെൻറ വൃത്തികെട്ട കളികൾക്ക് കൂട്ടുനിൽക്കുന്നത് അന്ധമായ വിധേയത്തമായേ വിലയിരുത്തപ്പെടുകയുള്ളൂ.
മുസ്ലിം സമൂഹത്തിൽ നവജാഗിരണത്തിെൻറ ചാലകശക്തിയായി വർത്തിക്കേണ്ട സംഘടനകൾ, നിഷ്പക്ഷമായും സത്യസന്ധമായും വിഷയത്തെ സമീപിക്കണമെന്നും അല്ലാത്തപക്ഷം വരുംതലമുറയോട് മറുപടി പറയേണ്ടിവരുമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.