ഇത്തരം ഭക്ഷണങ്ങൾ പതിവാക്കുന്നത് അവസ്ഥ മോശമാക്കുമെന്നും ഇവയുടെ അളവ് കുറയ്ക്കുകയാണെങ്കിൽ ഈ അവസ്ഥ ഒരു പരിധി വരെ തടയാൻ സാധിയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രധാനമായും 3 ഭക്ഷണങ്ങളാണ് ഡിമൻഷ്യ എന്ന അവസ്ഥയ്ക്ക് ഊർജ്ജം പകരുന്നത്.
പ്രോസെസ്സ്ഡ് ചീസ്:
പ്രോസെസ്സ് ചെയ്ത് വരുന്ന ചീസ് ഡിമൻഷ്യ എന്ന അവസ്ഥയ്ക്ക് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിയ്ക്കുന്ന ഒന്നാണ്. ഈ അവസ്ഥയ്ക്ക് അനുകൂലമായ മറ്റ് പല സാഹചര്യങ്ങളും നിലനിൽക്കുന്നുവെങ്കിലും ചീസ് ഉൾപ്പെടെയുള്ള പാൽ ഉത്പന്നങ്ങൾ അമിതമായി കഴിയ്ക്കുന്നത് വളരെ വേഗത്തിൽ ഡിമൻഷ്യ പിടിപെടുന്നതിന് കാരണമാകും.
വെള്ള നിറത്തിലുള്ള ഭക്ഷണങ്ങൾ:
വെള്ള നിറത്തിലുള്ള എല്ലാ ഭക്ഷണങ്ങളും ശരീരത്തിന് ദോഷം ചെയ്യും. ഇത് പുതിയ അറിവല്ലെങ്കിലും ഇവ ഡിമൻഷ്യ സാധ്യത വർദ്ധിപ്പിയ്ക്കും എന്നത് ഒരു പ്രധാന അറിവാണ്. തവിട് നീക്കം ചെയ്ത് വെള്ള നിറത്തിലുള്ള അരി ഉപയോഗിച്ച് തയ്യാറാക്കുന്ന ചോറ് ഉൾപ്പെടെയുള്ള വിഭവങ്ങൾ, പാസ്ത, കേക്കുകൾ തുടങ്ങിയ ഭക്ഷണ സാധനങ്ങളെല്ലാം ഒരുപോലെ ഹാനികരമാണ്. ഇവ പതിവായും കൂടിയ അളവിലും കഴിയ്ക്കുന്നത് ഡിമൻഷ്യ അനുകൂല സാധ്യതകൾക്ക് വഴിവെയ്ക്കും. അതിനാൽ ഇങ്ങനെ വെളുത്ത നിറത്തിൽ ലഭിയ്ക്കുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കിക്കൊണ്ട് ഈ അവസ്ഥ ഒരു പരിധി വരെ തടയാൻ കഴിയും.
പോപ്കോൺ:
പോപ്കോൺ അമിതമായി കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഡിമൻഷ്യ കരുതി ഇരുന്നോളൂ. മൈക്രോവേവിൽ പാകം ചെയ്തെടുത്ത പോപ്കോൺ ഡിയസെറ്റിൽ ഘടകം അടങ്ങിയതാണ്. ഇത് തലച്ചോറിലെ അമിലോയ്ഡ് പ്ലേഗിനെ വർദ്ധിപ്പിയ്ക്കും. ഇത് മറവി വര്ധിപ്പിയ്ക്കുന്നതിനും ഡിമൻഷ്യ അവസ്ഥയിലേയ്ക്ക് ഒരാളെ എത്തിയ്ക്കുകയും ചെയ്യും. ഓർമശക്തിയെ സംരക്ഷിയ്ക്കുന്ന പ്രോട്ടീൻ വലയത്തെ ഇല്ലാതാക്കാനും ഇത് കാരണമാകും. അതിനാൽ ചുമ്മാ ഇരിക്കുമ്പോൾ പോപ്കോൺ കഴിയ്ക്കുന്ന ശീലം മറന്നേക്കൂ, മറവിയെ പടികടത്തണമെങ്കിൽ.
അപകട സാധ്യത കുറയ്ക്കാൻ ചില വഴികൾ:
വ്യായാമം: എല്ലാ രോഗാവസ്ഥകളെയും അകറ്റി നിർത്താൻ വ്യായാമം നല്ലൊരു മാർഗമാണ്. എല്ലായ്പ്പോഴും ആരോഗ്യത്തോടെയിരിയ്ക്കാനും ഡിമൻഷ്യ എന്ന അവസ്ഥ ഇല്ലാതാക്കാനും കൃത്യമായ വ്യായാമം സഹായകമാകും. 19നും 64 നും ഇടയിലുള്ളവർ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഏതെങ്കിലും തരത്തിലുള്ള വ്യായാമ രീതികൾ പിന്തുടരുന്നത് നല്ലതാണ്. എയറോബിക്, സൈക്ലിംഗ്, നടത്തം എന്നിവയിൽ ഏതെങ്കിലും ചെയ്യുന്നത് നല്ല ഫലം നൽകും.
നല്ല ഭക്ഷണശീലം: സമീകൃതാഹാരം എല്ലാവരും തന്നെ പിന്തുടരേണ്ട ഒരു മികച്ച രീതിയാണ്. എല്ലാ തരത്തിലുമുള്ള ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിയ്ക്കാനായി ശ്രധിയ്ക്കുന്നത് എല്ലായ്പ്പോഴും ഗുണം ചെയ്യും. ഇതിൽ നിർബന്ധമായും പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തണം. പാലുത്പന്നങ്ങളും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും കഴിയ്ക്കാം. ഇതോടൊപ്പം നിർബന്ധമായും ധാരാളം വെള്ളം കുടിയ്ക്കാനും മറക്കരുത്. ഇത്തരത്തിൽ മികച്ച രീതി പിന്തുടരുന്നത് മറവി രോഗം ബാധിയ്ക്കുന്നത് തടയാൻ സഹായിക്കും.
ഭാരം നിലനിർത്തുക: എല്ലായ്പ്പോഴും ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അമിതമായി ഭാരം കുറയാനോ കൂടാനോ പാടില്ല. ഓരോ ആൾക്കും അനുയോജ്യമായ ബോഡി മാസ്സ് ഇന്ഡക്സ് അനുസരിച്ച് വേണം സ്വന്തം ഭാരം നിലനിർത്താൻ. 18.5 നും 24.9 നും ഇടയിലാണ് ആരോഗ്യകരമായ BMI.
മദ്യം ഒഴിവാക്കുക: മദ്യം പൂർണമായും ഒഴിവാക്കുകയാണ് ഏറ്റവും ആരോഗ്യകരമായ വഴി. എന്നാൽ ഒരിയ്ക്കലും പൂർണമായി ഒഴിവാക്കാൻ കഴിയില്ല എന്നുള്ളവർ അളവ് പരമാവധി കുറയ്ക്കുകയും എല്ലാ ദിവസവും മദ്യം കഴിയ്ക്കുക എന്ന ശീലം ഉപേക്ഷിയ്ക്കുകയെങ്കിലും വേണം. ഇല്ലെങ്കിൽ ഭക്ഷണത്തെക്കാൾ വിഷം ഇതുവഴി നിങ്ങളുടെ ശരീരത്തിൽ എത്തും.
രക്തത്തിലെ പഞ്ചസാര അളവ് നിയന്ത്രിയ്ക്കുക: കൃത്യമായ ഭക്ഷണ രീതിയും നല്ല വ്യായാമവും നിങ്ങളുടെ രക്തത്തിലെ അമിതമായ പഞ്ചസാരയുടെ അളവിനെ നിയന്ത്രിയ്ക്കാൻ സഹായിക്കും. അതിനാൽ ഇക്കാര്യന്തിൽ എപ്പോഴുംജാഗ്രത ഉണ്ടായിരിക്കുക.
കൊളസ്ട്രോൾ കുറയ്ക്കുക: കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്താൽ അമിതമായ കൊളസ്ട്രോൾ ഇല്ലാതാക്കാൻ കഴിയും. അളവ് നിയന്ത്രിയ്ക്കാൻ കഴിഞ്ഞാൽ തീർച്ചയായും മറവി രോഗത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയും.
പുകവലി വേണ്ട: പുകവലി ഡിമൻഷ്യ സാധ്യത വർദ്ധിപ്പിയ്ക്കും എന്നതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പൂർണമായോ ഭാഗികമായോ ഉപേക്ഷിയ്ക്കാൻ തയാറായിക്കോളൂ.
രക്ത സമ്മർദ്ദം നിയന്ത്രിയ്ക്കുക: നല്ല ഭക്ഷണ ശീലം, വ്യായാമം എന്നിവയിലൂടെ നിയന്ത്രിയ്ക്കാൻ സാധിയ്ക്കുന്ന ഒന്നാണ് രക്ത സമ്മർദ്ദം. അതിനാൽ ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റം ഉൾപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോയാൽ ഡിമൻഷ്യ ഉൾപ്പെടെയുള്ള പല അസുഖങ്ങളെയും മറികടക്കാൻ സാധിയ്ക്കും.
കഴിയ്ക്കാം ഒമേഗ 3: ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചെറു മത്സ്യങ്ങൾ കഴിക്കുന്നത് മറവിരോഗ സാധ്യത വളരെയധികം കുറയ്ക്കും. കൂടാതെ ആരോഗ്യകരമായ നട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.