വൺ പ്ലസ് 10 പരമ്പര ഫോണുകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഫോണിനെ കുറിച്ചുള്ള വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ഫോണിനെ കുറിച്ച് ചോർന്നുകിട്ടിയ വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഫോൺ പുറത്തിറക്കുന്ന സമയവുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് പുറത്തുവരുന്നത്.
യൂറോപ്പിലും ചൈനയിലും ഫോൺ സ്വകാര്യ പരീക്ഷണത്തിന് എത്തിയതായി ടിപ്പ്സ്റ്റർ ആയ യോഗേഷ് ബ്രാർ എന്നയാളെ ഉദ്ധരിച്ച് 91 മൊബൈൽസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2022 ജനുവരിയിലോ ഫെബ്രുവരിയിലോ ഫോൺ പുറത്തിറങ്ങിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ഫോൺ പുതിയ സീരീസ് ഫോണുകൾ അവതരിപ്പിക്കാറ്. എന്നാൽ 2021 പകുതിയോടെ ടി സീരീസ് ഫോണുകളൊന്നും കണ്ടിട്ടില്ല. അതിനാൽ പുതിയ ഫോൺ അടുത്തവർഷം തുടക്കത്തിൽ തന്നെ വരാനാണ് സാധ്യത. ഫെബ്രുവരിയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സാംസങ് ഗാലക്സി എസ്22 പരമ്പര ഫോണുകളുമായാവും വൺപ്ലസ് 10 സീരീസ് വിപണിയിൽ മത്സരിക്കുക.
പുതിയ ഫോണുകളെ കുറിച്ച് ഇതുവരെ പുറത്തുവന്ന സൂചനകൾ
വൺപ്ലസ് 10 സീരീസിൽ രണ്ട് ഫോണുകളാണുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൺ പ്ലസ് 10, വൺപ്ലസ് 10 പ്രോ എന്നിങ്ങനെ ആയിരിക്കും പേര്. വൺ പ്ലസിന്റെ ഓക്സിജൻ ഓഎസിനേയും, ഓപ്പോയുടെ കളർ ഓഎസിനെയും സംയോജിപ്പിച്ച പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പുറത്തിറങ്ങുന്ന ആദ്യ ഫോണുകളാവും ഇത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 898 പ്രൊസസർ ചിപ്പ് ആയിരിക്കും ഫോണിൽ എന്നാണ് പ്രതീക്ഷിക്കുന്നത്. അപുതിയ ഡിസൈനുണ്ടാവും. പിൻ ഭാഗത്ത് ചതുരാകൃതിയിലുള്ള ക്യാമറ മോഡ്യൂൾ നൽകും.
6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 5000 എംഎഎച്ച് ബാറ്ററി, 125 വാട്ട് ഫാസ്റ്റ് ചാർജിങ്. 5x സൂം ഉള്ള പെരിസ്കോപ്പ് ലെൻസ് വൺപ്ലസ് 10 പ്രോയിലുണ്ടാകുമെന്നും സൂചനയുണ്ട്.
Content Highlights: OnePlus 10 series, New Oneplus Smartphones, Oneplus Smartphone with new OS, Latest Smartphones