പ്രമേഹം നിരവധി വീടുകളിലേക്ക് കടന്നുവരുന്നതിനാൽ ഡയ ഫ്രീ ജ്യൂസ് പോലെയുള്ള പരിഹാരങ്ങള്‍ നിലവിൽ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്റര്‍നാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത് ലോകത്തിലെ പത്ത് മുതിര്‍ന്നവരിൽ ഒരാള്‍ക്ക് നിലവിൽ പ്രമേഹമുണ്ടെന്നാണ്. ഇന്ത്യക്കാർക്ക് ഇൻസുലിൻ പ്രതിരോധം കൂടുതലാണെന്നും പ്രമേഹത്തിനുള്ള ശക്തമായ ജനിതക പ്രവണതയുണ്ടെന്നും ഒരു പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രമേഹത്തെ നേരിടാന്‍ പഴക്കമേറിയ ആയുര്‍വേദ രഹസ്യങ്ങള്‍30 വർഷത്തെ പ്രവർത്തന പരിചയമുള്ള ആയുർവേദ ചികിത്സകനും കപിവ അക്കാദമി ഓഫ് ആയുർവേദ അംഗവുമായ ഡോ. ആനന്ദ് ദ്വിവേദിയുടെ അഭിപ്രായത്തിൽ, “പ്രമേഹം പോലുള്ള ആജീവനാന്ത അവസ്ഥകൾ ശരിയായ രീതിയിൽ തുടക്കത്തിലേ ചികിത്സിച്ചാൽ നിയന്ത്രിക്കാൻ കഴിയും. ആയുർവേദ പ്രകാരം നിങ്ങളുടെ കാർബോഹൈഡ്രേറ്റ് മെറ്റബോളിസം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി പാവയ്ക്ക, നെല്ലിക്ക, ഞാവൽപ്പഴം, ചിറ്റമൃത് തുടങ്ങിയവയുടെ സംയോജനമാണ് ഞങ്ങൾ ശുപാർശ ചെയ്യുന്നത്. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ പാവയ്ക്ക സഹായിക്കും. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും മൂത്രമൊഴിക്കുന്നതിലെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനും ഞാവൽപഴം ഉപയോഗിക്കുന്നു.” ഡയ ഫ്രീ ജ്യൂസ് വികസിപ്പിച്ചെടുക്കുമ്പോൾ താനും സംഘവും പ്രമേഹരോഗികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ മനസ്സിൽ സൂക്ഷിച്ചിരുന്നതായും ഡോ. ആനന്ദ് കൂട്ടിച്ചേർത്തു. ഡയ ഫ്രീ ജ്യൂസ് പോലെയുള്ള ഉൽപ്പന്നങ്ങള്‍ ഉപയോഗിച്ച് ഈ അവസ്ഥയെ നേരിടാനാണ് കപിവ പ്രയത്നിക്കുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയുമെല്ലാം രുചിയെ മുക്കിക്കൊല്ലുന്ന ലോകത്ത് ഈ അമൃതം ഏറെ ഔഷധ ഗുണം നൽകുകയാണ്.
പ്രമേഹ രോഗികൾക്കുള്ള ശരിയായ ഭക്ഷണം എന്താണ്?ഈ രോഗത്തെ നേരിടാനുള്ള വഴികളിലൊന്ന് പോഷകസമൃദ്ധമായ ആഹാരശീലമാണ്. കപിവ അക്കാദമി ഓഫ് ആയുർവേദയുമായി സഹകരിച്ച് കൊണ്ട് പോഷകാഹാര വിദഗ്ധയായ നമാമിഅഗർവാൾ പ്രമേഹ രോഗികള്‍ക്കായി പ്രത്യേക ഡയറ്റ് ചാർട്ട് രൂപകൽപ്പന ചെയ്തിട്ടുണ്ട്. അവർ പറയുന്നു, “പ്രമേഹം നിയന്ത്രിക്കാനായി ശരിയായ ഭക്ഷണം കഴിക്കുന്നു എന്നതിനൊപ്പം ശരിയായ സമയത്ത് ശരിയായ അളവിൽ കഴിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം, ഉറക്കം, മെറ്റബോളിസം മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ എന്നിവയുണ്ടെങ്കിൽ പ്രമേഹം നിയന്ത്രിച്ച് നിർത്താം.”
ശരിയായ പോഷകഗുണം കൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങാംപ്രാതലിന് 20-30 മിനിറ്റ് മുമ്പ് കപിവ ഡയ ഫ്രീ ജ്യൂസ് കഴിക്കുക. 30 മില്ലി ഡയ ഫ്രീ ജ്യൂസ് അളന്ന് 30 മില്ലി വെള്ളത്തിനൊപ്പം കുടിക്കുക.
നിങ്ങളുടെ പ്രാതലിൽ ഫൈബര്‍ ഉള്പ്പെടുത്തുകരാവിലെ 8:30-9:30 മണിയോടെ ഉയര്‍ന്ന അളവിൽ ഫൈബര്‍ അടങ്ങിയ പ്രാതൽ കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതും ഉയർന്ന തോതിൽ ഫൈബർ അടങ്ങിയതുമായ കപിവ ഹോംസ്റ്റൈൽ മസാല സൂപ്പർഗ്രെയിൻ ഓട്സ് കഴിക്കാനാണ് ബ്രാൻഡ് നിർദ്ദേശിക്കുന്നത്. പകരം ഒരാള്‍ക്ക് ചെറുപയർ ചേർത്ത് തയ്യാറാക്കുന്ന അപ്പമോ അല്ലെങ്കിൽ ചീര ചേർത്ത് തയ്യാറാക്കുന്ന ചപ്പാത്തിയോ തെരഞ്ഞെടുക്കാം.
ആഹാരങ്ങള്‍ക്കിടയിൽ ഒരു ഫലവര്‍ഗ്ഗം കഴിക്കുക
നിങ്ങളുടെ ആഹാരത്തിനായി ശരിയായ എണ്ണകളും കൊഴുപ്പും തെരഞ്ഞെടുക്കുകഉച്ചതിരിഞ്ഞ് 1:30-2:00 സമയത്തായിരിക്കണം ഉച്ചഭക്ഷണം. കപിവ ഓര്‍ഗാനിക് എള്ളെണ്ണ പച്ചക്കറി വിഭവങ്ങളിലോ
പുലാവിലോ ചേര്‍ത്ത് കൊണ്ട് ലളിതമായ ഉച്ചഭക്ഷണം ആളുകള്‍ക്ക് വീട്ടിൽ തന്നെയുണ്ടാക്കാനാകും. എള്ളെണ്ണ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുമെന്നത് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ട കാര്യമാണ്. അതുപോലെ കപിവ എ2 ദേശി നെയ്യ് പരിപ്പിലും ചോറിലും ചേര്‍ത്ത് ഉപയോഗിക്കാം. നെയ്യ് നല്ല കൊഴുപ്പിനെ നല്‍കുകയും പഞ്ചസാരയുടെ ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു.
വൈകുന്നേരം ഔഷധ ചായയും കലോറി കുറഞ്ഞ പലഹാരവും ആസ്വദിക്കാംവൈകുന്നേരത്തെ ചായ 4:30-5:00 സമയത്ത് കുടിക്കാം. കപിവ മധു തുള ഗ്രീന്‍ ടീയും പഫ്ഫ്ഡ് റൈസ് ചാട്ടും ഒരു നല്ല കോമ്പിനേഷനാണ്. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നിന് സഹായിക്കുന്ന ഞാവൽപ്പഴ വിത്തുകള്‍ ഉള്‍പ്പടെയുള്ള 11 ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ ചായ.
8.30-ന് മുമ്പ് അത്താഴം കഴിക്കുകഅത്താഴത്തിന് മുമ്പ് ഡയ ഫ്രീ ജ്യൂസ് ഒരു തവണ കൂടി കുടിക്കാന്‍ മറക്കരുത്. അത്താഴത്തിന്, ഒരു പാത്രത്തിൽ മഷ്റൂം ക്വിനോവ അല്ലെങ്കിൽ ചീരക്കും പയർ സൂപ്പിനുമൊപ്പം
നുറുക്കു ഗോതമ്പ് പാകം ചെയ്ത് കഴിക്കാം.
നിര്‍ദ്ദേശിക്കപ്പെട്ട ഡയ ഫ്രീ ജ്യൂസിന് സ്വാഭാവികമായ ചേരുവകളുടെ ഗുണങ്ങളുണ്ട്. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കാരണം, ആയുർവേദ ഔഷധങ്ങൾ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം, മറ്റു നിരവധി രോഗപ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ ഔഷധങ്ങള്‍ ഗ്ലൂക്കോസിന്റെ അളവ് കുതിച്ചുയരാനുള്ള മൂലകാരണങ്ങളെ കുറയ്ക്കുകയും ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, വർദ്ധിച്ച വിശപ്പ്, അമിതമായ ദാഹം, ഗുരുതരമായ ശരീരഭാരം കുറയ്ക്കൽ തുടങ്ങിയ ലക്ഷണങ്ങളെ നേരിടാന്‍ സഹായിക്കുകയും ചെയ്യുന്നു. 10,000-ത്തിലധികം ഉപയോക്താക്കൾ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഡയ ഫ്രീ ജ്യൂസിന്റെ 100 ഉപയോക്താക്കള്ക്കിയടിൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ലഭിച്ച നിരീക്ഷണങ്ങള്‍ താഴെ ചിത്രത്തിൽ നല്കിയിരിക്കുന്നു:
പ്രമേഹ നിയന്ത്രണത്തിനുള്ള പ്രധാന വഴി കുറഞ്ഞ കലോറിയുള്ളതും കുറഞ്ഞ ജിഐ ആഹാരക്രമവും മാത്രമല്ല, ആവശ്യത്തിന് വെള്ളം കുടിക്കുന്നതിനൊപ്പം ശരിയായ ഇടവേളകളിൽ കൃത്യമായ അളവിലുള്ള ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവക്കും ഇതിൽ പ്രാധാന്യമുണ്ട്. ആളുകള്‍ തങ്ങളുടെ ജീവിതശൈലികളില്‍ മാറ്റം കൊണ്ടുവരുന്നതും ഉദാസീനമായ ദൈനംദിന ജീവിതത്തിൽ ഉറച്ചുനില്ക്കാതിരിക്കുന്നതും അനിവാര്യമാണെന്ന് ലോകം ഇപ്പോള്‍ തുറന്നു പറയാന്‍ തുടങ്ങുകയാണ്. ശുഭാപ്തി വിശ്വാസം ഉയരാന്‍ തുടങ്ങിയ ഈ സാഹചര്യം തന്നെയാണ് നമ്മുടെ ആഹാരക്രമവും ജീവിതശൈലിയും കൈകാര്യം ചെയ്യാനുള്ള ശരിയായ സമയം, സംസ്കരിച്ച മധുരപലഹാരങ്ങളുടെ താൽക്കാലിക സന്തോഷത്തിന് പകരം നല്ല ആരോഗ്യം തിരഞ്ഞെടുക്കുകയെന്ന പ്രമേയവുമായി എത്തിയ ലോക പ്രമേഹ ദിനത്തിൽ ഒരു പുതിയ തുടക്കം കുറിക്കുക.
ഡിസ്ക്ലെയിമർ: ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ള കാഴ്ചപ്പാടുകൾ/നിർദ്ദേശങ്ങൾ/അഭിപ്രായങ്ങൾ എന്നിവയെല്ലാം പ്രതിപാദിച്ചിരിക്കുന്ന ബ്രാൻഡിന്റെ ഉത്തരവാദിത്തമാണ്. ഇവ ഒരു വിദഗ്ധ വൈദ്യോപദേശത്തിന് പകരമായി കണക്കാക്കരുത്. കൂടുതൽ വിവരങ്ങൾക്ക് ഒരു ആരോഗ്യ വിദഗ്ധനുമായി ബന്ധപ്പെടുക. ഈ ആർട്ടിക്കിൾ തയ്യാറാക്കിയത് കപിവയ്ക്ക് വേണ്ടി ടൈംസ് ഇന്റര്‍നെറ്റിന്റെ സ്പോട്ട്ലൈറ്റ് ടീം.