ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ ഇന്റർനാഷണൽ ലിമിറ്റഡ് ആദ്യ ഇന്ത്യൻ 5ജി സ്മാർട്ട്ഫോൺ ആയ ലാവ അഗ്നി 5ജി അവതരിപ്പിച്ചു. മീഡിയാ ടെക്ക് ഡൈമെൻസിറ്റി 810 പ്രൊസസറിൽ എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഫോണിനുള്ളത്.
മികച്ച ഫോട്ടോഗ്രഫി അനുഭവം നല്കുന്നതിന് 64 എംപി പ്രൈമറി ക്യാമറ, 5 എംപി വൈഡ് ആംഗിൾ ക്യാമറ, 2 എംപി ഡെപ്ത് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയുണ്ട്. സെൽഫികൾക്കായി 16 എംപി മുൻക്യാമറയുമുണ്ട്. അൾട്രാ എച്ച്ഡി, അൾട്രാ വൈഡ്, സൂപ്പർ നൈറ്റ്, പ്രോ മോഡ്, എഐ മോഡ് തുടങ്ങിയ പത്ത് ഇൻബില്റ്റ് ക്യാമറ മോഡുകളാണ് ക്യാമറയിലുള്ളത്.
30 വാട്ട് സൂപ്പർഫാസ്റ്റ് ചാർജർ 90 മിനിറ്റിനുള്ളിൽ 5000 എംഎഎച്ച് ബാറ്ററിക്ക് ഫുൾ ചാർജ് നൽകും. 90Hz റിഫ്രഷ് റേറ്റുഉള്ള 6.78 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഐപിഎസ് പഞ്ച്-ഹോൾ ഡിസ്പ്ലേയാണ് ഫോണിന്. സ്ക്രീനിൽ കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. 0.034 സെക്കൻഡിനുള്ളിൽ ഫോൺ സജ്ജമാവുകയും, 0.22 സെക്കൻഡിനുള്ളിൽ ഫേസ് അണ്ലോക്ക് ചെയ്‌യുകയും ചെയ്‌യുന്ന സൈഡ് മൗണ്ടഡ് അൾട്രാ ഫാസ്റ്റ് ഫിംഗർപ്രിന്റ് അൺലോക്കും ഫോണിന്റെ സവിശേഷതയാണ്.
2021 നവംബർ 18 മുതൽ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയിലൂടെയും പുതിയ ലാവ അഗ്നി 5ജി ലഭ്യമാകും. വില 19,999. നവംബർ 9 മുതൽ നവംബർ 17 വരെ ഉപയോക്താക്കൾക്ക് ലാവ ഇ-സ്റ്റോറിലും ആമസോണിലും 500 രൂപ രൂപ അടച്ച് പ്രീബുക്കിങ് ചെയ്‌യാം. പ്രീബുക്കിങ് ചെയ്‌യുന്നവർക്ക് 2000 രൂപ കിഴിവിൽ 17,999 രൂപക്ക് ഫോൺ ലഭിക്കും. ലാവ ഇ-സ്റ്റോറിൽ നിന്നും ഫോൺ മുൻകൂർ ബുക്ക് ചെയ്‌യാം.
സാങ്കേതിക മേഖലയിൽ ഇന്ത്യയ്‍ക്കും ഇന്ത്യക്കാർക്കും നേടാനാവുന്നതിനെ പ്രതിനിധീകരിക്കുന്ന ഒരു ഫോണാണ് അഗ്നി 5ജിയെന്ന് ലാവ ഇന്റർനാഷണൽ ലിമിറ്റഡിന്റെ പ്രസിഡന്റും ബിസിനസ് ഹെഡുമായ സുനിൽ റെയ്ന പറഞ്ഞു.
Content Highlights: lava launched 5g smartphone features