Also Read :
കഴിഞ്ഞദിവസം, ജോജു അഭിനയിക്കുന്ന സിനിമയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയിരുന്നു. ഇതോടെയാണ് സംവിധായകൻ അഭിപ്രായം പറഞ്ഞത്. നിരവധിയാളുകളാണ് ജോജുവിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുന്നത്.
കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ മാര്‍ച്ച്. ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കായിരുന്നു മാര്‍ച്ച്.
Also Read :
കാഞ്ഞിരപള്ളി കുന്നുംഭാഗത്ത് റോഡിൽ ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരണം നടത്തുന്നതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചത്. പ്രതിക്ഷേധ മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എംകെ ഷമീർ, കെഎസ് യു ജില്ലാ സെക്രട്ടറി അടക്കം അടക്കമുള്ള നേതൃത്വം തടസപ്പെടുത്തിയതോടെ ഇവർ തമ്മിൽ ഉന്തും തള്ളുമായി. തുടർന്ന് പൊലീസ് ഇടപെട്ട് പ്രശ്നം നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
ഇന്ധനവില വര്‍ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ദേശീയപാതാ ഉപരോധ സമരത്തിനെതിരെ ജോജു പ്രതികരിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തുടര്‍ന്ന്, കോൺഗ്രസ് പ്രവര്‍തത്തകരും ജോജുവും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ജോജുവിന്റെ കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ നടന്റെ പരാതിയിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, മദ്യപിച്ചാണ് ജോജു എത്തിയത് എന്ന് കോൺഗ്രസിന്റെ ആരോപണം പിന്നീട് വൈദ്യപരിശോധനയിൽ തെറ്റാണെന്ന് തെളിയുകയും ചെയ്തിരുന്നു.
Also Read :
അതേസമയം, ഷൂട്ടിങ്ങ് തടസപ്പെടുത്തരുതെന്ന ആവശ്യവുമായി മാക്ടയും രംഗത്തുവന്നിരുന്നു. കൊവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയ്ക്ക് ശേഷം മറ്റ് ജീവിതമേഖലകളിലെന്ന പോലെ സിനിമാരംഗവും ക്രിയാത്മകമായി വരികയാണെന്നും വ്യക്തിപരമായ എതിര്‍പ്പുകളുടെ പേരിൽ സിനിമാ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നത് അപലപനീയമാണെന്ന് മാക്ട പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ പറയുന്നു. ഇത്തരത്തിലുള്ള അനാശാസ്യമായ പ്രവണതകള്‍ക്കെതിരെ മറ്റ് മലയാള ചലച്ചിത്രസംഘടനകള്‍ക്കൊപ്പം മാക്ടയും പ്രതിഷേധിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.