ഭരണിക്കാവ്: കേരള സര്‍ക്കാരിന്റെ വിന് വിന് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കൂലിപ്പണിക്കാരന്. ഭരണിക്കാവ് സ്വദേശിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എല്‍ ജെ ജോസിനെ തേടിയാണ് ആ ഭാഗ്യം എത്തിയത്. ഭരണിക്കാവ് വടക്ക് കൊച്ചയ്യത്ത് തറയില്‍ എല്‍ ജെ ജോസിന് തിങ്കളാഴ്ചയാണ് ലോട്ടറി അടിച്ചത്.
Also Read:
ഭരണിക്കാവ് ആല്‍ത്തറ ജംഗ്ഷനിലെ ബാബുക്കുട്ടന്റെ ലോട്ടറി കടയില്‍ നിന്നാണ് ജോസ് ലോട്ടറി ടിക്കറ്റ് വാങ്ങിയത്. WX864242 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ജോലി കഴിഞ്ഞാല്‍ ചെലവില്‍ നിന്ന് ബാക്കിയുള്ള പണം കൊണ്ട് ലോട്ടറി വാങ്ങുന്നത് ജോസിന്റെ ശീലമായിരുന്നു.
Also Read:
പതിനൊന്ന് സെന്റ് സ്ഥലം പണയം വെച്ചാണ് വീടുപണിയാന്‍ എസ്ബിഐയില്‍ നിന്ന് 14 ലക്ഷം രൂപ വായ്പയെടുത്തത്. വായ്പ തുക അടയ്ക്കാന്‍ കഴിയാതെ വന്നതിനിടയിലാണ് ജോസിനെ 75 ലക്ഷം രൂപ തേടിയെത്തിയത്. ലോട്ടറി തുകയില്‍ നിന്ന് കടങ്ങളെല്ലാം തീര്‍ക്കണമെന്നാണ് ജോസിന്റെ ആഗ്രഹം.