ഇത്തരം തലവേദനകളിൽ നിന്ന് രക്ഷ നേടാൻ പ്രത്യേക രീതിയിൽ തയ്യാറാക്കിയ ചില ജ്യൂസുകൾ സഹായിക്കും. പ്രകൃതിദത്തമായ പച്ചക്കറികൾ, ഇലകൾ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഇത്തരം ജ്യൂസുകൾ തലവേദന കുറയ്ക്കുന്നതോടൊപ്പം ആരോഗ്യത്തിനും വലിയ ഗുണങ്ങൾ നൽകുന്നുണ്ട്. ആരോഗ്യകരമായ രീതിയിൽ നിങ്ങളുടെ തലവേദന പൂർണമായി ഇല്ലാതാക്കാൻ സഹായിക്കുന്ന ഗ്രീൻ ജ്യൂസ് പരിചയപ്പെടാം.
ജ്യൂസ് തയ്യാറാക്കുന്ന വിധം:
ആവശ്യമായ പച്ചക്കറികൾ, പഴങ്ങൾ എന്നിവ നന്നായി കഴുകി വൃത്തിയാക്കി വേണം ഈ ജ്യൂസ് തയ്യാറാക്കാൻ. ഇതിനായി ഒരു പിടി കെയ്ൽ ലീഫ് അല്ലെങ്കിൽ ചീര ഇലകൾ, ഒരു കപ്പ് പൈനാപ്പിൾ, ഒരു കുക്കുംബർ ചോപ്പ് ചെയ്തത്, ഒരു കഷ്ണം ഇഞ്ചി, ഒരു ടേബിൾസ്പൂൺ നാരങ്ങാനീര് , അല്പം ഇന്തുപ്പ് അല്ലെങ്കിൽ റോക്ക് സാൾട്ട്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം. ചേരുവകളെല്ലാം ഏറ്റവും നല്ല രീതിയിൽ അരഞ്ഞു ചേരുന്നത് വരെ അരച്ചെടുക്കണം. കാരണം ഗുണം നഷ്ടമാകാതിര്യ്ക്കാൻ അരിച്ചെടുക്കാതെ വേണം ഇത് കുടിയ്ക്കാൻ. രുചി കൂട്ടാൻ ആവശ്യമെങ്കിൽ അല്പം നാരങ്ങാ നീര് കൂടി ചേർക്കാം.
എങ്ങനെയാണ് തലവേദന ഇല്ലാതാക്കുന്നത്?
പലരും തലവേദന കുറയ്ക്കാനായി പെയ്ൻ കില്ലറുകളെ തന്നെയാണ് ആശ്രയിക്കുന്നത്. അൽപ സമയത്തേയ്ക്ക് വേദന കുറയ്ക്കുമെങ്കിലും ഇത് ഇരട്ടി ശക്തിയോടെ വീണ്ടും തിരികെ വരും. എന്നാൽ ഇങ്ങനെ പ്രകൃതിദത്തമായി തയ്യാറാക്കിയ ഈ ജ്യൂസ് പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലാതെ നിങ്ങളുടെ തലവേദന തുടച്ചുമാറ്റും. കാരണം, കേൽ അല്ലെങ്കിൽ ചീര ഇലകൾ ധാരാളം അയേൺ അടങ്ങിയതാണ്. കൂടാതെ ഫോളേറ്റ്, മഗ്നീഷ്യം എന്നിവയും ധാരാളം അടങ്ങിയതിനാൽ ഇത് കോർട്ടിസോൾ ലെവൽ കുറയ്ക്കുകയും ശാരീരിക പ്രവർത്തനങ്ങളെ സഹായിക്കുകയും ചെയ്യും. ഉയർന്ന കോർട്ടിസോൾ ലെവൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും, അതോടൊപ്പം തലവേദനയും വർദ്ധിപ്പിയ്ക്കും. കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ ബി, ബി 9 എന്നിവയും വേണ്ടത്ര അടങ്ങിയതിനാൽ മൈഗ്രെയ്ൻ വേദന പൂർണമായി ഇല്ലാതാക്കാൻ ഈ ജ്യൂസ് ഉപകാരപ്രദമാണ്.