ഇലോൺ മസ്കിന്റെ ബഹിരാകാശ സ്ഥാപനമായ സ്പേക്സ് എക്സിന്റെ ഒരു ഭാഗമായ സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നു. സർക്കാരുമായി ഒപ്പിട്ട കരാറുകൾ പ്രകാരം രാജ്യത്ത് ഉടൻ ഇന്റർനെറ്റ് സേവനങ്ങൾ പ്രവർത്തനമാരംഭിക്കുമെന്നാണ് സൂചന. ഇന്റർനെറ്റ് സേവനരംഗത്ത് പുതുവിപ്ലവത്തിനാകും ഇതോടെ തുടക്കം കുറിക്കുക. നിലവിൽ ആമസോണിന്റെ കൂയ്പ്പറും, വൺവെബുമാണ് കമ്പനിയുടെ എതിരാളികൾ.
സ്റ്റാർലിങ്ക് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസിന് ബ്രോഡ്ബാൻഡും മറ്റ് ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങളും നൽകുന്നതിന് സർക്കാരിന്റെ അനുമതി വേണം. സ്പേക്സ് എക്സിന് ഇന്ത്യയിൽ 100 ശതമാനം സബ്സിഡയറിയുണ്ടെന്ന വാർത്ത് പങ്ക് വെയ്ക്കുന്നതിൽ സന്തോഷം സ്റ്റാർലിങ്ക് ഇന്ത്യയുടെ ഡയറക്ടർ സഞ്ജയ ഭാർഗവാ പറഞ്ഞു.
നിലവിൽ ഇന്റർനെറ്റും മറ്റും ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ ലോ എർത്ത് ഓർബിറ്റിംഗ് നെറ്റ് വർക്കിംഗ് ഉപയോഗിച്ച് ലോകമെമ്പാടും ലോ ലാറ്റൻസി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സർവീസ് ലഭ്യമാകുന്ന സ്ഥാപനമാണ് സ്റ്റാർലിങ്ക്.
സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സർവീസസ്, കണ്ടന്റ് സ്റ്റോറേജ്, സ്ട്രീമിംഗ്, മൾട്ടിമീഡിയ കമ്മ്യൂണിക്കേഷൻ എന്നിവയാണ് നിലവിൽ രാജ്യത്ത് നടത്താൻ സ്റ്റാർലിങ്ക് പദ്ധതിയിട്ടിരിക്കുന്നത്.
ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ വികസനത്തിനാണ് സ്റ്റാർലിങ്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കമ്പനിയുടെ ബ്രോഡ്ബാൻഡ് സർവീസുകൾ വഴിയാകുമിത്.
രാജ്യത്ത് സ്റ്റാർലിങ്കിന്റെ സേവനത്തിന് അനുമതി ലഭിച്ചാലുടൻ ആദ്യ ഘട്ടമെന്നോണം ഡൽഹിയിലെയും സമീപപ്രദേശങ്ങളിലെയും സ്കൂളുകളിൽ 100 സൗജന്യ ഉപകരണങ്ങൾ നൽകും. 2022 ഡിസംബറോടെ 2,00,000 സ്റ്റാർലിങ്ക് ഉപകരണങ്ങൾ രാജ്യത്ത് നൽകാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 80 ശതമാവും നൽകുക ഗ്രാമീണ പ്രദേശങ്ങളിലാണ്. നിലവിൽ സ്റ്റാർലിങ്കിന്റെ ഉപകരണത്തിന് 5000 പ്രീ ഓർഡർ ലഭിച്ചിട്ടുണ്ട്.
Content Highlights: starlink registers its unit in india