തൃശൂർ: ആമസോണിൽ ഓർഡർ ചെയ്ത പാസ് പോർട്ട് കവറിനൊപ്പം ഒറിജിനൽ പാസ്പോർട്ടും ലഭിച്ച സംഭവത്തിൽ പാസ് പോർട്ടിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുൻ ബാബുവിനാണ് താൻ ഓർഡർ ചെയ്ത പാസ്പോർട്ട് കവറിനൊപ്പം മറ്റൊരാളുടെ പാസ്പോർട്ട് ലഭിച്ചത്. മാതൃഭൂമി വാർത്ത കണ്ടാണ് പാസ്പോർട്ടിന്റെ യഥാർത്ഥ ഉടമകൾ മിഥുനിനെ ബന്ധപ്പെട്ടത്.
Read the Original Story:
സംഭവം ഇങ്ങനെ
തൃശൂർ കുന്നംകുളം സ്വദേശിനി അസ്മാബിയുടെ മകൻ മുഹമ്മദ് സാലിഹിന്റെ പാസ്പോർട്ടാണ് കാണാതായത്. ആമസോൺ വഴി പാസ്പോർട്ട് സൂക്ഷിക്കാൻ പേഴ്സ് വാങ്ങിയിരുന്നു. ഇതിൽ വെച്ച് നോക്കി പോരായെന്ന് തോന്നി തിരിച്ചുനൽകി. പകരം വേറെ ഓർഡർ ചെയ്തു.
എന്നാൽ പാസ് പോർട്ട് തിരിച്ചു നൽകിയ കവറിൽ പെട്ടുപോയ കാര്യം അവർ അറിഞ്ഞിരുന്നില്ല. പിന്നീട് പാസ്പോർട്ട് കാണാതെ വീടുമുഴുവൻ തിരഞ്ഞെങ്കിലും കിട്ടിയില്ല. തിരികെ കൊടുത്ത കവറിലായിരുന്നു പാസ്പോർട്ട് എന്നറിഞ്ഞത് മാതൃഭൂമി വാർത്ത കണ്ടപ്പോഴാണ്.
ആമസോൺ കസ്റ്റമർ കെയർ ഉദ്യോഗസ്ഥരുമായി മിഥുൻ ബന്ധപ്പെട്ടിരുന്നുവെങ്കിലും സംഭവം ഇനി ആവർത്തിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. പാസ്പോർട്ടിൽ ഉടമയുടെ വിലാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഫോൺ നമ്പർ ഇല്ലാത്തതിനാൽ നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. പാസ്പോർട്ടിലെ വിലാസത്തിൽ പാസ്പോർട്ട് അയച്ചുകൊടുക്കാനായിരുന്നു മിഥുന്റെ പദ്ധതി. എന്തായാലും എന്തായാലും ഇരുകക്ഷികളും തമ്മിൽ ബന്ധപ്പെട്ടിട്ടുണ്ട്.
Content Highlights: Amazon delivered passport cover with an original passport owner identified