ഫെയ്സ്ബുക്കിന്റെ പേര് മെറ്റാ എന്നാക്കി മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം കേട്ട് ഇസ്രായേലുകാർ ഞെട്ടി. ഹീബ്രു ഭാഷയിൽ മെറ്റാ എന്നാൽ മരിച്ചവർ (Dead) എന്നാണ് അർത്ഥം. ഇതോടെ #FacebookDead എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ സജീവമായി.
എന്തായാലും സംഭവം സാമൂഹിക മാധ്യമങ്ങളിൽ ചിരി ഉണർത്തിയിരിക്കുകയാണ്. ചിരിക്കാനൊരു വക കണ്ടെത്തി തന്നതിന് ഹീബ്രു ഭാഷക്കാർക്ക് നന്ദി പറയുകയാണ് ചിലർ.
എന്നാൽ ബ്രാൻഡിങിന്റെ പേരീൽ ഈ രീതിയിൽ പരിഹസിക്കപ്പെടുന്ന ആദ്യത്തെ സ്ഥാപനമൊന്നുമല്ല ഫെയ്സ്ബുക്ക്.
80 കളിൽ കെഎഫ്സി ചൈനയിൽ രംഗപ്രവേശം ചെയ്‌യുമ്പോൾ അവരുടെ ആപ്ത വാക്യം ഫിംഗർ ലിക്കിൻ ഗുഡ് (finger lickin good) എന്നായിരുന്നു. എന്നാൽ ഇത് ചൈനീസിലേക്ക് തർജമ ചെയ്‌യുമ്പോൾ നിങ്ങൾ നിങ്ങളുടെ വിരൽ തിന്നുക എന്നായിരുന്നു അർത്ഥം. അത് പക്ഷെ കമ്പനിയെ സാരമായി ബാധിക്കുകയൊന്നും ചെയ്തില്ല.
ലൂമിയ എന്ന പേരിൽ 2011 ൽ നോക്കിയ ഒരു ഫോൺ പുറത്തിറക്കിയിരുന്നു. സ്പാനിഷ് ഭാഷയിൽ ലൂമിയ എന്നാൽ വേശ്യ എന്നതിന്റെ പര്യായമായിരുന്നു. എന്നാൽ സർവസാധാരണമായി പറയാത്ത ഒരുവാക്കായിരുന്നതിനാൽ അത് നോക്കിയയെ ബാധിച്ചില്ല.
ഹോണ്ട ഒരിക്കൽ തങ്ങളുടെ പുതിയ കാറിന് ഫിറ്റ (fitta) എന്ന് പേര് നൽകി. സ്വീഡിഷ് ഭാഷയിൽ സ്ത്രീ ലൈംഗികാവയവത്തെ മോശമായി പ്രതിനിധീകരിക്കുന്ന വാക്കായിരുന്നു അത്. മറ്റ് പല ഭാഷകളിലും അതിന്റെ വിവർത്തനം ശരിയായ രീതിയിൽ ആയിരുന്നില്ല.
Content Highlights: Meta: Facebooks new name ridiculed by Hebrew speakers