Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

വിക്ടോറിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വാക്‌സിനെടുത്ത ജീവനക്കാർക്ക് മാത്രം ജോലി

by NEWS DESK
October 22, 2021
in AUSTRALIA
0
വിക്ടോറിയയിലെ-ഹോസ്പിറ്റാലിറ്റി-മേഖലയിൽ-വാക്‌സിനെടുത്ത-ജീവനക്കാർക്ക്-മാത്രം-ജോലി
0
SHARES
83
VIEWS
Share on FacebookShare on TwitterShare on Whatsapp

വിക്ടോറിയയിലെ ഹോസ്പിറ്റാലിറ്റി മേഖല വെള്ളിയാഴ്ച തുറന്ന് പ്രവർത്തിക്കാനിരിക്കെ, മേഖലയിലെ ജീവനക്കാർ നിർബന്ധമായും രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കണമെന്ന സർക്കാർ പ്രഖ്യാപനം ആശങ്കയ്ക്ക് വക നല്കിയിരിക്കുകയാണ്. എന്നാൽ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് വിക്ടോറിയൻ സർക്കാർ.

ലോക റെക്കോർഡ് മറികടന്ന മെൽബണിലെ ആറാമത്തെ ലോക്ക്ഡൗൺ ഇന്ന് (വ്യാഴാഴ്ച) അർദ്ധരാത്രി അവസാനിക്കുകയാണ്.

നിശ്ചയിച്ചതിലും നേരത്തെ ലോക്ക്ഡൗൺ പിൻവലിക്കുന്നതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

വീടുകളിൽ പത്ത് പേർക്ക് സന്ദർശനം നടത്താനും, യാത്രാ പരിധി ഇല്ലാതാക്കിയതും ജനങ്ങൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്.

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് മാത്രമേ വീടുകളിൽ ഒത്തുചേരാൻ അനുവാദമുള്ളൂ.

ഹോസ്പിറ്റാലിറ്റി മേഖലയിലും കെട്ടിടത്തിനുള്ളിൽ പൂർണമായും വാക്‌സിൻ സ്വീകരിച്ച 20 പേർക്ക് ഒത്തുചേരാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

ഇതേതുടർന്ന് ഹോസ്പിറ്റാലിറ്റി മേഖല തുറക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഉടമകൾ.

ഇതിനിടെയാണ് മേഖലയിലെ ജീവനക്കാർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കണമെന്നത് നിർബന്ധമാക്കിയത്.

റെസ്റ്റോറന്റുകളും പബുകളുമെല്ലാം വെള്ളിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ജീവനക്കാർക്ക് മാത്രമേ ഇവിടെ ജോലി ചെയ്യാൻ കഴിയൂ എന്ന് സർക്കാർ ചൊവ്വാഴ്ച അറിയിച്ചത്.

നേരത്തെ ആദ്യ ഡോസിനുള്ള അവസാന തീയതി ഒക്ടോബർ 22 ഉം രണ്ടാം ഡോസിന് നവംബർ 26 ഉം ആയിരുന്നു അവസാന തീയതി.

ഇതിൽ മാറ്റം വരുത്തിക്കൊണ്ടുള്ള സർക്കാർ പ്രഖ്യാപനം ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള നിരവധി പേരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

പാചകം ചെയ്യുന്നവർ, വെയ്റ്റർമാർ തുടങ്ങി ഹോസ്പിറ്റാലിറ്റി മേഖലയിലെ എല്ലാ ജീവനക്കാർക്കും ഇത് ബാധകമാണ്.

വെള്ളിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാനായി ജീവനക്കാർക്ക് ഷിഫ്റ്റുകൾ മറ്റും ഏർപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തിൽ, വൈകി വന്ന ഈ പ്രഖ്യാപനം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ ഹോട്ടൽസ് അസോസിയേഷൻ വിക്ടോറിയ ചീഫ് എക്സിക്യൂട്ടീവ് പാഡി ഒ’സള്ളിവൻ പറഞ്ഞു.

അതേസമയം, ജീവനക്കാർ രണ്ട ഡോസ് വാക്‌സിനും സ്വീകരിക്കണമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് വിക്ടോറിയൻ സർക്കാർ.

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ഉപഭോക്താക്കൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന ഹോസ്പിറ്റാലിറ്റി മേഖലയിൽ, ജീവനക്കാർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് വിക്ടോറിയൻ കൊവിഡ് കമാണ്ടർ ജെറോം വീമർ അറിയിച്ചു.

മെൽബണിലെ ലോക്ക്ഡൗൺ ഇന്ന് അർദ്ധരാത്രി അവസാനിക്കുന്നതോടെ ഹോസ്പിറ്റാലിറ്റി മേഖലയിൽ കെട്ടിടത്തിനകത്ത് 20 പേർക്കും, പുറത്ത് 50 പേർക്കുമാണ് അനുവാദമുള്ളത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് മാത്രമാണ് ഈ ഇളവുകൾ ലഭിക്കുന്നത്.

Previous Post

70,000 രൂപയുടെ ഐഫോണിനു പകരം സോപ്പ്; പണം തിരികെ നല്‍കി ആമസോണ്‍

Next Post

കണ്ണൂരിലും ഫാഷൻ ഗോൾഡ്‌ മോഡൽ തട്ടിപ്പ്‌: നിക്ഷേപകരുടെ 2 കോടിയുമായി ലീഗ്‌ നേതാവ്‌ മുങ്ങി

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
കണ്ണൂരിലും-ഫാഷൻ-ഗോൾഡ്‌-മോഡൽ-തട്ടിപ്പ്‌:-നിക്ഷേപകരുടെ-2-കോടിയുമായി-ലീഗ്‌-നേതാവ്‌-മുങ്ങി

കണ്ണൂരിലും ഫാഷൻ ഗോൾഡ്‌ മോഡൽ തട്ടിപ്പ്‌: നിക്ഷേപകരുടെ 2 കോടിയുമായി ലീഗ്‌ നേതാവ്‌ മുങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.