Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കണ്ണൂരിലും ഫാഷൻ ഗോൾഡ്‌ മോഡൽ തട്ടിപ്പ്‌: നിക്ഷേപകരുടെ 2 കോടിയുമായി ലീഗ്‌ നേതാവ്‌ മുങ്ങി

by News Desk
October 22, 2021
in KERALA
0
കണ്ണൂരിലും-ഫാഷൻ-ഗോൾഡ്‌-മോഡൽ-തട്ടിപ്പ്‌:-നിക്ഷേപകരുടെ-2-കോടിയുമായി-ലീഗ്‌-നേതാവ്‌-മുങ്ങി
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ> നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി ജ്വല്ലറി ‘ജനറൽ മാനേജരായ’ മുസ്ലിംലീഗ് നേതാവ് മുങ്ങി. സ്വർണവും പണവും നിക്ഷേപിച്ച അമ്പതോളം പേരാണ് തട്ടിപ്പിനിരയായത്. ലീഗ് പുഴാതി മേഖലാ പ്രസിഡന്റ് കെ പി നൗഷാദിനെതിരെയാണ് പരാതി. കാസർകോട്ട് ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ ഫാഷൻ ഗോൾഡിൽ നടന്നതിന് സമാനമായ തട്ടിപ്പാണിതെന്നാണ് സൂചന.

കണ്ണൂർ ഫോർട്ട് റോഡിലെ സി കെ ഗോൾഡിൽ മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്നു നൗഷാദ്. ജനറൽ മാനേജരെന്ന നിലയിലാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്. കൂടുതൽ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ് തട്ടിപ്പിനിരയായത്. ഒരുലക്ഷംമുതൽ ഇരുപത് ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ഒരുലക്ഷത്തിന് പ്രതിമാസം മൂവായിരംമുതൽ ആറായിരം രൂപവരെ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്തിരുന്നു. ജ്വല്ലറി ആയിരം രൂപയായിരുന്നു ഒരുലക്ഷത്തിന് പലിശ നൽകിയിരുന്നത്. മുദ്രപത്രത്തിൽ കരാറാക്കിയാണ് നിക്ഷേപം സ്വീകരിക്കുന്നത്. സ്വന്തം ചെക്കും ഭാര്യയുടെ ചെക്കുമാണ് ഇയാൾ ഈടായി നൽകിയിരുന്നത്.

പഴയ സ്വർണം നൽകുന്നവർക്ക് 11 മാസത്തിനുശേഷം പണിക്കൂലിയില്ലാതെ സമാനമായ അളവ് സ്വർണം നൽകുന്ന പദ്ധതിയും സികെ ഗോൾഡിൽ ഉണ്ടായിരുന്നു. ഇങ്ങനെ സ്വർണവും പലരിൽനിന്നും സ്വീകരിച്ചിട്ടുണ്ട്. സ്വർണം ജ്വല്ലറിയിൽ എത്തിയിരുന്നില്ലെന്ന് ഉടമകൾ പറയുന്നു. 35 പവൻവരെ നഷ്ടപ്പെട്ടവരുണ്ട്. മുൻകൂർ പണം നൽകാതെ സ്വർണം വാങ്ങിയവരിൽനിന്ന് കൈപ്പറ്റിയ പണം ജ്വല്ലറിയിൽ അടച്ചില്ലെന്നും പരാതിയുണ്ട്. സി കെ ഗോൾഡ് ഉടമകളാണ് ഇത്തരത്തിൽ 30 ലക്ഷം രൂപ തട്ടിയതായി പൊലീസിൽ പരാതിപ്പെട്ടത്.

ചെറിയ തുക പ്രതിമാസം നിക്ഷേപിച്ച് സ്വർണം വാങ്ങുന്നതിനുള്ള പദ്ധതിയും ജ്വല്ലറിയിൽ ഉണ്ടായിരുന്നു. ഇങ്ങനെ പണം നിക്ഷേപിച്ചവരും വഞ്ചിതരായി. പണം നഷ്ടമായ കുറച്ചുപേർമാത്രമേ പരാതിയുമായി എത്തിയിട്ടുള്ളൂ. പഴയ സ്വർണം നൽകിയവരിൽ കൂടുതലും വീട്ടമ്മമാരാണെന്നാണ് സൂചന. മുസ്ലിം ലീഗിലെ ഭാരവാഹിത്വം ഉപയോഗപ്പെടുത്തിയാണ് നൗഷാദ് ആളുകളെ സമീപിച്ചത്. നേതാക്കളുടെ ശുപാർശയിലും പണം നിക്ഷേപിച്ചവരുണ്ട്. പരാതിയുയർന്നതിനെത്തുടർന്ന് എട്ടുമാസംമുമ്പ് നൗഷാദിനെ മാർക്കറ്റിങ് വിഭാഗത്തിൽനിന്ന് ഒഴിവാക്കിയിരുന്നതായി സി കെ ഗോൾഡ് ഉടമകൾ പറഞ്ഞു. ഒരാഴ്ചയായി നൗഷാദിനെ കാണാനില്ല. ഇയാൾ ഗൾഫിലേക്ക് കടന്നതായാണ് സൂചന.

Previous Post

വിക്ടോറിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വാക്‌സിനെടുത്ത ജീവനക്കാർക്ക് മാത്രം ജോലി

Next Post

ശബരിമലയില്‍ പോലീസ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നത് എന്ത് അടിസ്ഥാനത്തില്‍- ഹൈക്കോടതി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ശബരിമലയില്‍-പോലീസ്-വെര്‍ച്വല്‍-ക്യൂ-ഏര്‍പ്പെടുത്തുന്നത്-എന്ത്-അടിസ്ഥാനത്തില്‍-ഹൈക്കോടതി

ശബരിമലയില്‍ പോലീസ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നത് എന്ത് അടിസ്ഥാനത്തില്‍- ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.