വാട്‌സാപ്പിന്റെ ‘ഫോര്‍വേഡ്’ ഫീച്ചര്‍ വഴി വ്യക്തിയുടെ അക്കൗണ്ടില്‍നിന്നോ, ഗ്രൂപ്പ് ചാറ്റില്‍ നിന്നോ മറ്റൊരു വ്യക്തിയിലേക്കോ ഗ്രൂപ്പ് ചാറ്റിലേക്കോ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്കു കഴിയും. ഇത്തരത്തില്‍ ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങള്‍ക്കു മുകളില്‍ ‘ഫോര്‍വേഡ്’ എന്ന് ലേബല്‍ ചെയ്തിട്ടുണ്ടാകും. ഇതുവഴി ആ മെസേജ് അയയ്ക്കുന്ന ആള്‍ തയാറാക്കിയതാണോ അതോ മറ്റാരെങ്കില്‍നിന്നും വന്നതാണോയെന്ന് എളുപ്പം മനസിലാക്കാന്‍ സാധിക്കുന്നു.
കിംവദന്തികള്‍, വൈറല്‍ സന്ദേശങ്ങള്‍, വ്യാജവാര്‍ത്തകള്‍ എന്നിവയുടെ വ്യാപനം നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാണ് വാട്‌സാപ്പ് ‘ഫോര്‍വേഡഡ് മെനി ടൈംസ്’ പോലുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്. ഇതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാം:
1. ഒരു സമയത്ത് അഞ്ച് ചാറ്റുകള്‍ക്കു മാത്രമാണ് ഒരു സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ വാട്‌സാപ്പ് അനുവദിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകളിലേക്ക് ഒരു സന്ദേശം എത്തിക്കണമെങ്കില്‍ വീണ്ടും വീണ്ടും ഫോര്‍വേഡ് ചെയ്യേണ്ടി വരുന്നു.
Also Read: മെറ്റയോ ഹൊറൈസണോ?; ഊഹാപോഹങ്ങൾക്ക് വഴിവെച്ച് ഫെയ്‌സ്‌ബുക്കിന്റെ പേരുമാറ്റൽ
2. വാട്ട്സ്ആപ്പില്‍ ഒരു സന്ദേശം പല തവണ ഫോര്‍വേഡ് കഴിഞ്ഞാല്‍ പിന്നീട് ഒരു സമയം ഒരു ചാറ്റിലേക്ക് മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍ കഴിയൂ. ലളിതമായി പറഞ്ഞാല്‍, അഞ്ചോ അതിലധികമോ ചാറ്റുകളുടെ ശൃംഖലയിലൂടെ ഒരു സന്ദേശം കൈമാറുമ്പോള്‍, യഥാര്‍ത്ഥത്തില്‍ അയച്ചയാളില്‍നിന്ന് കുറഞ്ഞത് അഞ്ചു തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടപ്പെട്ടുവെന്നാണ് അതിന്റെ അര്‍ത്ഥം. ഇത്തരം മെസേജുകള്‍ക്കുമുകളില്‍ ‘ഇരട്ട അമ്പടയാള’ (ഡബിള്‍ ആരോ)വും ‘ഫോര്‍വേഡഡ് മെനി ടൈംസ്’ എന്ന ലേബലും പ്രദര്‍ശിപ്പിക്കും. ഇത്തരം സന്ദേശങ്ങള്‍ പിന്നീട് ഒരു സമയം ഒരു ചാററ്റിലേക്കു മാത്രമാണ് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്നത്.
3. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ വാട്‌സാപ്പ് ചിത്രങ്ങള്‍, ലൊക്കേഷനുകള്‍ കോണ്‍ടാക്ട് നമ്പറുകള്‍ എന്നിവയും ഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്
4.സ്വന്തമായി എഴുതിയത് അല്ലാത്ത, ഫോര്‍വേഡ് ചെയ്യുന്ന ഏത് സന്ദേശവും അയയ്ക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും ‘ഫോര്‍വേഡ്’ ലേബലോടെയാണു കാണാന്‍ കഴിയുക
5. ‘ഫോര്‍വേഡഡ് മെനി ടൈംസ്’ ലേബലുള്ള സന്ദേശങ്ങള്‍ അഞ്ചോ അതില്‍ അധികമോ ആളുകളിലേക്ക് എത്തിക്കാന്‍ മറ്റൊരു മാര്‍ഗമുണ്ട്. സന്ദേശം ഒരു ചാറ്റിലേക്ക് കോപ്പി പേസ്റ്റ് ചെയ്തുകൊണ്ട് അത് സാധിക്കും. ഇതുവഴി ആ സന്ദേശം ഒറ്റയടിക്ക് അഞ്ചുപേര്‍ക്കു കൈമാറാന്‍ കഴിയും.
The post വാട്‌സാപ്പ് ‘ഫോര്‍വേഡ്’ മെസേജുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 വസ്തുതകള്‍ appeared first on Indian Express Malayalam.