Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഫെയ്സ്ബുക്ക് ഒരു മെറ്റാവേഴ്സ് കമ്പനിയായി മാറുമ്പോൾ.. പുതിയ പേരെന്താവും?

by News Desk
October 21, 2021
in Uncategorized
0
ഫെയ്സ്ബുക്ക്-ഒരു-മെറ്റാവേഴ്സ്-കമ്പനിയായി-മാറുമ്പോൾ.-പുതിയ-പേരെന്താവും?
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

facebook

ഫെയ്സ്ബുക്ക് പേര് മാറുകയാണ്. ആരും ആദ്യം കേൾക്കുമ്പോൾ അമ്പരന്നുപോയ വാർത്തയാണിത്. വലിയൊരു ജനതയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഫെയ്സ്ബുക്ക് പേര് മാറ്റുമ്പോൾ ആകാംഷയും അമ്പരപ്പും ഉണ്ടാവാതിരിക്കുന്നതെങ്ങനെ! എന്തായാലും നമ്മൾ ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക് ആപ്പിന്റേയും ഫെയ്സ്ബുക്ക് വെബ്സൈറ്റിന്റേയും പേര് മാറ്റാനല്ല. മറിച്ച് ഫെയ്സ്ബുക്ക് വെബ്സൈറ്റും, വാട്സാപ്പും, ഇൻസ്റ്റാഗ്രാമുമെല്ലാം അടക്കിവാഴുന്ന ഫെയ്സ്ബുക്ക് ഐഎൻസി എന്ന അമേരിക്കൻ കമ്പനിയുടെ പേരാണ് മാറാൻ പോവുന്നത്. മെറ്റാവേഴ്സ് സാങ്കേതിക വിദ്യകളിലും സേവനങ്ങളിലും ശ്രദ്ധയൂന്നാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പേര് മാറ്റമെന്നാണ് റിപ്പോർട്ടുകൾ.

ആളുകൾക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ഷെയേർഡ് വെർച്വൽ സ്പേസ് ആണ് മെറ്റാവേഴ്സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകൾക്ക് ഈ വെർച്വൽ ലോകത്ത് പ്രവേശിക്കാനാവും ഓരോരുത്തർക്കും വെർച്വൽ രൂപമുണ്ടാവും (അവതാർ). പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും.

മെറ്റാവേഴ്സ് ആണ് ഇന്റർനെറ്റിന്റെ ഭാവി എന്നാണ് മാർക്ക് സക്കർബർഗിന്റെ പ്രവചനം. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകളിൽ കമ്പനിയുടെ പ്രവർത്തനം കേന്ദ്രീകരിക്കാനും സക്കർബർഗ് ഉദ്ദേശിക്കുന്നു.

ഫെയ്സ്ബുക്കിന് പ്രാമുഖ്യം നഷ്ടപ്പെടുന്നു?

2004 ൽ സക്കർബർഗും സഹപാഠികളും ചേർന്ന് ഹാർവാർഡ് സർവകലാശാലയിൽ നിർമിച്ച സോഷ്യൽമീഡിയാ വെബ്സൈറ്റാണ് ഫെയ്സ്ബുക്ക്. പിന്നീട് അത് ആഗോളതലത്തിൽ ലഭ്യമാക്കുകയും വളർച്ച കൈവരിക്കുകയും ചെയ്തു. അന്ന് മുതൽ ഇന്ന് വരെ കമ്പനിയുടെ അടിസ്ഥാന ശിലയായി നിലകൊണ്ട സേവനമായിരുന്നു ഫെയ്സ്ബുക്ക്.

അടുത്തകാലത്ത് കമ്പനി ഏറ്റെടുത്ത ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, ഒകുലസ് പോലുള്ള ചെറുതും വലുതുമായ സേവനങ്ങളേയും അതിന്റെ ഉപശാഖകളേയുമെല്ലാം നിയന്ത്രിക്കുന്ന മാതൃസ്ഥാപനമായി ഫെയ്സ്ബുക്ക് മാറിയപ്പോഴും ആ പേര് ഒഴിവാക്കാൻ അധികൃതർ തയ്‌യാറായിരുന്നില്ല. ഫെയ്സ്ബുക്ക് എന്ന വെബ്സൈറ്റിനേയും ഫെയ്സ്ബുക്ക് എന്ന കോർപ്പറേറ്റ് കമ്പനിയേയും വേർതിരിക്കാൻ ഒരു അക്ഷരം പോലും അധികം ചേർക്കാതിരുന്നതിന് അന്ന് കമ്പനി ചെറുതായി കളിയാക്കപ്പെട്ടിരുന്നു.

മെറ്റാവേഴ്സിൽ ശ്രദ്ധയൂന്നുന്ന ഒരു കമ്പനിയായി മാറാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതായത് ഫെയ്സ്ബുക്ക് എന്ന സോഷ്യൽ മീഡിയാ വെബ്സൈറ്റിന്റെ പ്രാമുഖ്യം നഷ്ടപ്പെടുന്നു എന്നർത്ഥം. കമ്പനിയ്‍ക്ക് പുതിയ പേര് വരുന്നതോടെ ഇൻസ്റ്റാഗ്രാം, വാട്സാപ്പ്, മെസഞ്ചർ, പോലെ കമ്പനിയുടെ കീഴിലുള്ള ഒരു കൂട്ടം ഉൽപ്പന്നങ്ങളിൽ ഒന്ന് മാത്രമായി ഫെയ്സ്ബുക്ക് മാറും.

വിവാദങ്ങളിൽ നിന്നും രക്ഷനേടാനുള്ള ശ്രമം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരന്തരം വിവാദങ്ങളിൽ അകപ്പെടുന്ന സോഷ്യൽ മീഡിയാ സേവനമാണ് ഫെയ്സ്ബുക്ക്. വിവരച്ചോർച്ച മുതൽ തീവ്രവാദം, വംശീയത, കലാപം, ആത്മഹത്യ ഉൾപ്പടെയുള്ളവ ഫെയ്സ്ബുക്കിന്റൈ സ്വാധീനത്തിൽ സംഭവിക്കുന്നുണ്ടെന്ന ആരോപണങ്ങൾ ഉയർന്നുവരികയും കമ്പനി ക്രൂശിക്കപ്പെടുകയും ചെയ്‌യുകയുണ്ടായി. ഫെയ്സ്ബുക്ക് വെബ്സൈറ്റിന് നേരെയുള്ള വിമർശനങ്ങൾ പക്ഷെ കമ്പനിയെ മൊത്തത്തിൽ ബാധിക്കുന്ന സ്ഥിതിവിശേഷവും ഉണ്ടായി. അതിന് കാരണമാവുന്നതും സമാനമായ പേര് തന്നെയാണെന്ന് പറയാം.

പ്രവർത്തന മേഖല മറ്റ് പലതിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫെയ്സ്ബുക്ക് ഐഎൻസി എന്ന സ്ഥാപനം. ഫെയ്സ്ബുക്ക് വെബ്സൈറ്റിനോ മറ്റ് ഉൽപന്നങ്ങൾക്കോ നേരെയുള്ള വിവാദങ്ങൾ കമ്പനിയെ മൊത്തത്തിൽ ബാധിക്കാതിരിക്കുക എന്ന ഉദ്ദേശവും പേരുമാറ്റമെന്ന തീരുമാനത്തിന് പിറകിലുണ്ടാകാനിടയുണ്ട്.

facebook servicesഗൂഗിളിനെയും ആൽഫബെറ്റിനേയും മാതൃകയാക്കുമ്പോൾ

1998 ൽ രൂപീകരിക്കപ്പെട്ട ഗൂഗിൾ 2015 ലാണ് പുനസംഘടനയിലൂടെ ആൽഫബെറ്റ് ഐഎൻസി എന്ന കമ്പനിയ്‍ക്ക് തുടക്കമിട്ടത്. ഇതോടെ ആൽഫബെറ്റിന് കീഴിലാണ് ഗൂഗിൾ. ഗൂഗിളിനെ കൂടാതെ ഫിറ്റ്നസ് വെയറബിൾ സ്ഥാപനമായ ഫിറ്റ്ബിറ്റ്, ഫൈബർ ഇന്റർനെറ്റ് സേവമായ ഗൂഗിൾ ഫൈബർ, വെഞ്ച്വർ കാപ്പിറ്റൽ സ്ഥാപനമായ ജിവി, റോബോട്ടിക് സോഫ്റ്റ് വെയർ സ്ഥാപനമായ ഇൻട്രിൻസിക്, ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതിക വിദ്യയ്‍ക്കായുള്ള വേമോ പോലുള്ള സ്ഥാപനങ്ങളും ആൽഫബെറ്റിന് കീഴിലാണ്.

ഈ ഘടനയിൽ പുതിയ പേരിലുള്ള മാതൃസ്ഥാപനത്തിന് കീഴിൽ ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള സേവനങ്ങളെ അണിനിരത്താനാണ് കമ്പനിയുടെ ശ്രമം.

ഫെയ്സ്ബുക്കിന്റെ പുതിയ പേര് എന്താവും?

ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനത്തിന്റെ പേര് മാറ്റാൻ പോവുന്നുവെന്ന പ്രഖ്യാപനം വന്നതോടെ കമ്പനിയുടെ പുതിയ പേര് എന്താകും എന്നുള്ള ചർച്ചയിലാണ് സമൂഹ മാധ്യമങ്ങൾ. സോഷ്യൽ മീഡിയാ സ്ഥാപനം എന്നതിൽ നിന്ന് മാറി ഒരു മെറ്റാവേഴ്സ് കമ്പനിയായി മാറാനുള്ള ശ്രമത്തിലാണ് സക്കർബർഗ് തുടക്കമിട്ട കമ്പനി.

എഫ്.ബി. എന്ന ചുരുക്ക പേര് മുതൽ ദി ഫെയ്സ്ബുക്ക് എന്ന പേര് വരെ ആളുകൾ പറയുന്നുണ്ട്. ഹൊറൈസൺ എന്ന പേരും ആളുകൾ നിർദേശിക്കുന്നു. മെറ്റാ വേഴ്സ് കമ്പനിയായതിനാൽ മെറ്റാ (Meta)എന്ന വാക്ക് കൂടി ചേർന്ന പേരായിരിക്കും എന്നും ആളുകൾ പറയുന്നു.

ഒക്‍ടോബർ 28-ഓടുകൂടി പുതിയ പേര് പ്രഖ്യാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Previous Post

Karunya Plus KN 391 Lottery: 80 ലക്ഷം നേടിയ ഭാഗ്യവാനെ അറിയാം, നറുക്കെടുപ്പ് വിവരങ്ങൾ

Next Post

പ്രളയ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടു; ആരോപണം ആവർത്തിച്ച് വിഡി സതീശൻ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
പ്രളയ-മുന്നറിയിപ്പ്-സംവിധാനം-പരാജയപ്പെട്ടു;-ആരോപണം-ആവർത്തിച്ച്-വിഡി-സതീശൻ

പ്രളയ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടു; ആരോപണം ആവർത്തിച്ച് വിഡി സതീശൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.