ഏതാനും ആഴ്ചകൾക്കുമുമ്പാണ് വാട്ട്‌സ്ആപ്പ് ജോയിൻ ചെയ്യാവുന്ന കോളുകൾ ആരംഭിച്ചത്. ഇതിപ്പോൾ ഗ്രൂപ്പ് ചാറ്റുകളിലേക്കും സംയോജിപ്പിച്ചിരിക്കുകയാണ്. അതായത്, കോൾ വിളിക്കുന്ന സമയത്ത് നിങ്ങളുടെ ഗ്രൂപ്പിലെ ആർക്കെങ്കിലും ജോയിൻ ചെയ്യാൻ കഴിയാതെ വരികയാണെങ്കിൽ അവർക്ക് പിന്നീട് അതിലേക്ക് ചേരാനാകും. ആ കോൾ തുടർന്ന് കൊണ്ടിരിക്കുകയാണെങ്കിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് അതിൽ ചേരാനും ഇറങ്ങാനും വീണ്ടും ചേരാനും സാധിക്കും.
ഗ്രൂപ്പ് വീഡിയോ, വോയിസ് കോളുകൾ ധാരാളം ഉപയോഗിക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു ഫീച്ചറാണിത്. ചില സമയങ്ങളിൽ നിങ്ങൾക്ക് ചില കോളുകളിൽ നിന്നും ഇറങ്ങി പോരേണ്ടി വന്നേക്കാം എന്നാൽ അതിനു ശേഷം പിന്നീട് അതിലേക്ക് ജോയിൻ ചെയ്യാൻ കഴിയാതെ വരും. അതിനു പരിഹാരമായാണ് വാട്സ്ആപ്പ് ഈ പുതിയ സവിശേഷത അവതരിപ്പിച്ചത്.
“അതിനാൽ, ഇപ്പോൾ ഗ്രൂപ്പ് കോളുകൾ നിങ്ങളുടെ ഗ്രൂപ്പ് ചാറ്റുകൾ പോലെ സന്ദർഭോചിതമാണ്, ചാറ്റ് ടാബിൽ നിന്ന് നിങ്ങൾക്ക് അനായാസമായി അവയിൽ ചേരാനാകും. ഗ്രൂപ്പ് കോളിംഗ് ജനപ്രീതി വർദ്ധിക്കുന്നതിനൊപ്പം, ജോയിൻ ചെയ്യാവുന്ന കോളുകൾ സംയോജിപ്പിക്കുന്നത് വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടാനുള്ള ഒരു പുതിയ വഴി തുറക്കുന്നു,” കമ്പനി പറഞ്ഞു.
ആരാണ് ഇതിനകം കോളിലുള്ളത്, ആരാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത് ആരാണ് ഇതുവരെ ചേർന്നിട്ടില്ലാത്തത് എന്നെല്ലാം കോൾ ഇൻഫോ സ്‌ക്രീനിൽ നിങ്ങൾക്ക് കാണാൻ കഴിയും. കൂടാതെ, നിങ്ങൾ ‘ഇഗ്നോർ’ അമർത്തിയാലും, വാട്ട്‌സ്ആപ്പിലെ കോളുകളുടെ പട്ടികയിൽ നിന്ന് നിങ്ങൾക്ക് അതിൽ ചേരാനാകും.
കമ്പനി ഈ ഫീച്ചർ ഇതിനോടകം തന്നെ എല്ലാവർക്കും ലഭ്യമാക്കിയിട്ടുണ്ട്. എങ്ങനെ നിങ്ങൾക്ക് വീണ്ടും കോളുകളിൽ ചേരാനാകുമെന്നതിന്റെ ഒരു ചെറിയ രൂപം ഇതാ.
How to join ongoing WhatsApp group calls – നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് കോളുകളിൽ എങ്ങനെ ചേരാം
നിങ്ങൾ ഒരു ഗ്രൂപ്പ് വീഡിയോ അല്ലെങ്കിൽ വോയിസ് കോൾ അവഗണിച്ചതാണെങ്കിൽ, വാട്ട്‌സ്ആപ്പിലെ ഗ്രൂപ്പ് ചാറ്റിൽ കോളിലേക്ക് നേരിട്ട് ചേരുന്നതിനുള്ള ഓപ്ഷൻ നിങ്ങൾക്ക് കാണാനാകും. പങ്കെടുക്കുന്നവരുടെ പേരുകൾക്ക് പകരം ഗ്രൂപ്പിന്റെ പേര് പറയുന്ന ഒരു നോട്ടിഫിക്കേഷൻ കാണാൻ കഴിയും. മുകളിലുള്ള ചിത്രത്തിൽ കാണുന്നതുപോലെ, വാട്ട്‌സ്ആപ്പ് സ്ക്രീനിന്റെ മുകളിൽ ഒരു “ജോയിൻ” ബട്ടൺ ഉണ്ടാകും.
The post WhatsApp: നടന്നുകൊണ്ടിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് കോളിൽ എങ്ങനെ ജോയിൻ ചെയ്യാം?; അറിയാം appeared first on Indian Express Malayalam.