Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഓൺലൈൻ അപേക്ഷയിൽ 5 ദിവസത്തിനകം തീരുമാനമുണ്ടാകണം: മുഖ്യമന്ത്രി

by News Desk
October 20, 2021
in KERALA
0
ഓൺലൈൻ-അപേക്ഷയിൽ-5-ദിവസത്തിനകം-തീരുമാനമുണ്ടാകണം:-മുഖ്യമന്ത്രി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സർക്കാർ സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷകളിൽ അഞ്ചുദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഴയ രീതികൾ പാടേ മാറണമെന്നും എൻജിഒ യൂണിയനും കെജിഒഎയും സംഘടിപ്പിച്ച സംസ്ഥാന ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

അറുപതിൽപ്പരം വകുപ്പുകളുടെ അഞ്ഞൂറിലധികം സേവനങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമാണ്. വാണിജ്യ, വ്യാപാര ആവശ്യങ്ങളൊഴികെ സർക്കാർ സേവനങ്ങൾക്ക് ഫീസ് ഒഴിവാക്കി. ഗ്രാറ്റുവിറ്റി, റെസിഡൻസി, ലൈഫ് സർട്ടിഫിക്കറ്റുകൾക്കുൾപ്പെടെ നടപടി ലഘൂകരിച്ചു. ഒരിക്കൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഒരുവർഷക്കാലയളവിൽ ഏത് ആവശ്യത്തിനും ഉപയോഗിക്കാനാകും. സേവനങ്ങൾ നവീകരിക്കുമ്പോൾ അർഹതയുള്ള ഒരാൾക്കുപോലും അതിന്റെ ഗുണം ലഭിക്കാതാകരുതെന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുറപ്പാക്കാൻ ഉദ്യോഗസ്ഥർക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാതിൽപ്പടി സേവനം : ജീവനക്കാർ സന്നദ്ധപ്രവർത്തകരാകും
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘വാതിൽപ്പടി സേവനം’ പദ്ധതിയിൽ സംസ്ഥാന ജീവനക്കാർ സന്നദ്ധപ്രവർത്തകരാകും. എൻജിഒ യൂണിയനും കെജിഒഎയും സംയുക്തമായി സംഘടിപ്പിച്ച ‘നവകേരളവും സിവിൽ സർവീസും’ സംസ്ഥാന ശിൽപ്പശാലയിലാണ് അഭിപ്രായം രൂപപ്പെട്ടത്. സർക്കാർ ഓഫീസുകളിൽനിന്നുള്ള ഓൺലൈൻ സേവനങ്ങളുടെ ഉപയോഗരീതികളിലും ഡിജിറ്റൽ സാക്ഷരതയിലും ജനകീയ പ്രചാരണം സംഘടിപ്പിക്കാൻ സന്നദ്ധ സംഘങ്ങൾ രൂപീകരിക്കും. സർക്കാർ ഓഫീസ് സ്ത്രീസൗഹൃദമാക്കാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമാക്കാനും ശിൽപ്പശാല ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയൻ ശിൽപ്പശാല ഉദ്ഘാടനംചെയ്തു. മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ധനമന്ത്രി കെ എൻ ബാലഗോപാൽ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ, സംസ്ഥാന ട്രഷറർ എൻ നിമൽരാജ് എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ, കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ എന്നിവർ അധ്യക്ഷരായി.

കെജിഒഎ ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ ശിൽപ്പശാല പരിപ്രേക്ഷ്യം അവതരിപ്പിച്ചു. 15 വിഷയത്തിൽ സമാന്തര സെഷനുകൾ നടന്നു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, എം വി ഗോവിന്ദൻ, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, കെ രാജൻ, പി പ്രസാദ്, മുൻ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഡോ. ബി ഇക്ബാൽ, എസ് എം വിജയാനന്ദ്, ഷീല തോമസ്, ശാരദ മുരളീധരൻ, ഡോ. ടി എൻ സീമ, ഡോ. സജി ഗോപിനാഥ്, ഡോ. പി വി ഉണ്ണികൃഷ്ണൻ, ഡോ. ജോയി ഇളമൺ എന്നിവർ സംസാരിച്ചു.

Previous Post

ക്യാമ്പുകളില്‍ കോവിഡ് പ്രതിരോധം ; സന്നദ്ധപ്രവർത്തകരും ജീവനക്കാരും മാർഗനിർദേശങ്ങൾ പാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി

Next Post

WhatsApp: നടന്നുകൊണ്ടിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് കോളിൽ എങ്ങനെ ജോയിൻ ചെയ്യാം?; അറിയാം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
whatsapp:-നടന്നുകൊണ്ടിരിക്കുന്ന-വാട്സ്ആപ്പ്-ഗ്രൂപ്പ്-കോളിൽ-എങ്ങനെ-ജോയിൻ-ചെയ്യാം?;-അറിയാം

WhatsApp: നടന്നുകൊണ്ടിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് കോളിൽ എങ്ങനെ ജോയിൻ ചെയ്യാം?; അറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.