Vivo Y3s launched in India: Price, specifications: വിവോയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ വിവോ വൈ 3എസ് ഇന്ത്യയിൽ പുറത്തിറങ്ങി. 10,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന ഫോണാണിത്. മീഡിയടെക് പ്രൊസസറിന്റെ കരുത്തിൽ 6.51 ഇഞ്ച് എച്ഡി+ സ്‌ക്രീനുമായാണ് ഫോൺ വരുന്നത്. പുതിയ ബജറ്റ് ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം താഴെ വായിക്കാം.
Vivo Y3s: Specifications വിവോ വൈ 3എസ് സവിശേഷതകൾ
വിവോ വൈ 3എസിന് 190 ഗ്രാം ആണ് ഭാരം. 164.41 × 76.32 × 8.41 മില്ലി മീറ്റർ എന്നതാണ് ഫോണിന്റെ അളവുകൾ. 6.51 ഇഞ്ച് എച്ച്ഡി+(1600 × 720) എൽസിഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള (1 ടിബി വരെ വികസിപ്പിക്കാവുന്ന) ഹീലിയോ പി 35 പ്രൊസസ്സറാണ് ഫോണിന് കരുത്ത് നൽകുന്നത്. 10വാട്ട് ചാർജിങിനെ പിന്തുണയ്ക്കുന്ന 5000എംഎഎച് ബാറ്ററിയാണ് ഇതിൽ വരുന്നത്.
ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ)ൽ ഫൺ ടച്ച് ഒഎസ് 11 ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ എഫ്/2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സലിന്റെ പിൻ ക്യാമറയുണ്ട്. സെൽഫികൾക്കായി, എഫ്/1.8 അപ്പേർച്ചറുള്ള 5എംപി മുൻ ക്യാമറയും ഉണ്ട്.
Vivo Y3s: Pricing – വിവോ വൈ 3എസ് വില
വിവോ വൈ3 എസിന്റെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പിന് 9,490 രൂപയാണ് വില. വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, ടാറ്റാ ക്ലിക്ക്, പേടിഎം, ബജാജ് ഫിൻസെർവ് ഇഎംഐ സ്റ്റോറുകളിലും മറ്റു റീടെയിൽ സ്റ്റോറുകളിലും ഒക്ടോബർ 18 മുതൽ ഫോൺ ലാഭ്യമാണ്. വിവോ വൈ3 എസ് സ്റ്റാരി ബ്ലൂ, പേൾ വൈറ്റ്, മിന്റ് ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാണ്.
Also Read: Realme GT Neo 2: റിയല്‍മി ജിടി നിയോ 2 വിപണിയിലേക്ക്; അറിയേണ്ടതെല്ലാം
The post Vivo Y3s: വിവോ വൈ 3എസ് ഇന്ത്യയിൽ പുറത്തിറങ്ങി: വിലയും സവിശേഷതകളും അറിയാം appeared first on Indian Express Malayalam.