Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

സര്‍ക്കാര്‍ പിന്തുണയില്‍ ഹാക്കിങ് പെരുകും; ലോകത്തിന് മുന്നറിയിപ്പുമായി ഗൂഗിള്‍

by News Desk
October 17, 2021
in Uncategorized
0
സര്‍ക്കാര്‍-പിന്തുണയില്‍-ഹാക്കിങ്-പെരുകും;-ലോകത്തിന്-മുന്നറിയിപ്പുമായി-ഗൂഗിള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

google hack

കാലിഫോർണിയ: ഭരണകൂടങ്ങളുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന ഹാക്കർമാരിൽ നിന്നുള്ള സൈബറാക്രമണങ്ങൾ ഈ വർഷം വർധിച്ചേക്കുമെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്. യുകെ സർവകലാശാലയെ അടക്കം ലക്ഷ്യമിടുന്ന ഇറാനിയൻ ഹാക്കർ സംഘം ഉൾപ്പടെയുള്ളവരിൽ നിന്ന് ആക്രമണം ഉണ്ടായേക്കുമെന്നാണ് ഗൂഗിൾ പറയുന്നത്.

സർക്കാർ പിന്തുണയിലുള്ള സൈബർ ആക്രമണങ്ങൾ ലക്ഷ്യം വെക്കാനിടയുണ്ടെന്നറിയിച്ച് 2021 ൽ ഇതുവരെ 50000 മുന്നറിയിപ്പുകൾ അക്കൗണ്ട് ഉടമകൾക്ക് അയച്ചിട്ടുണ്ടെന്ന് ഗൂഗിൾ പറയുന്നു.

വ്യാജവാർത്താ പ്രചാരണം, സർക്കാർ പിന്തുണയുള്ള ഹാക്കിങ്, സാമ്പത്തിക ഉദ്ദേശത്തോടുകൂടിയുള്ള പീഡനം എന്നിവ നടത്തുന്നവരെ ഗൂഗിളിന്റെ ത്രെട്ട് അനാലിസിസ് ഗ്രൂപ്പ് (ടാഗ്)പിന്തുടർന്നുവരികയാണ്. 2020-ലേതിനേക്കാൾ 33 ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നതെന്ന് ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ഭീഷണി നേരിടുന്ന ഉപഭോക്താക്കൾക്കെല്ലാം ഗൂഗിൾ മുന്നറിയിപ്പ് അയക്കുന്നുണ്ട്.

Google

50 ലേറെ രാജ്യങ്ങളിൽ നിന്നായി സർക്കാർ പിന്തുണയോടെയുള്ള 270 ഓളം സൈബർ ആക്രമണ സംഘങ്ങളെ ടാഗ് പിന്തുടരുന്നുണ്ടെന്നും ഗൂഗിൾ പറയുന്നു.

ഇറാൻ റവലൂഷണറി ഗാർഡ്സുമായി ബന്ധമുള്ള എപിടി 35 എന്ന ഹാക്കിങ് സംഘത്തെ ഗൂഗിൾ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ചാമിങ് കിറ്റൻ എന്ന പേരിലും ഈ സംഘം അറിയപ്പെടുന്നു. നിരന്തരം ഫിഷിങ് ആക്രമണങ്ങൾ നടത്തുന്ന സംഘമാണിത്. 2020 ലെ അമേരിക്കൻ തിരഞ്ഞെടുപ്പിനിടയിൽ ഗൂഗിൾ തടസപ്പെടുത്തിയ ഗ്രൂപ്പുകളിൽ ഒന്നാണിത്.

ഇറാനിയൻ ഭരണകൂടത്തിന്റെ താൽപര്യങ്ങൾ നടപ്പിലാക്കാൻ വർഷങ്ങളായി ഈ സംഘം അക്കൗണ്ടുകൾ ഹാക്ക് ചെയ്‌യുകയും മാൽവെയറുകൾ പ്രചരിപ്പിക്കുകയും ചെയ്‌യുന്നുണ്ട്. ഈ വർഷം തുടക്കത്തിൽ ഒരു യുകെ സർവകലാശാല വെബ്സൈറ്റിന് നേരെയും ഇവരിൽ നിന്ന് ആക്രമണമുണ്ടായി. സർക്കാർ, വിദ്യാഭ്യാസം, പത്രപ്രവർത്തനം, എൻജിഒ, വിദേശ നയം, രാജ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളെയാണ് ഇവർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. 2017 മുതൽ തന്നെ ഇവർ ഇത്തരം ആക്രമണങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് ഗൂഗിൾ ടാഗ് ഉദ്യോഗസ്ഥനായ അജാക്സ് ബാഷ് പറഞ്ഞു.

ഗൂഗിൾ പ്ലേ സ്റ്റോറിൽ സ്പൈ വെയറുകൾ അപ് ലോഡ് ചെയ്‌യുക, ഉദ്യോഗസ്ഥർ ചമഞ്ഞ് ഫിഷിങ് മെയിലുകൾ അയക്കുക പോലുള്ള വിവിധങ്ങളായ മാർഗങ്ങളാണ് ഈ ഹാക്കർമാർ സ്വീകരിച്ചുവരുന്നതെന്നും ഗൂഗിൾ പറഞ്ഞു.

Previous Post

‘അവര്‍ സഹോദരങ്ങള്‍, സ്വവർഗ വിവാഹമല്ല’, ഫേസ്ബുക്കിലെ പരിഹാസത്തിന് മറുപടിയുമായി രാജ്മോഹൻ ഉണ്ണിത്താൻ

Next Post

ജാര്‍ഖണ്ഡ് സ്വദേശിയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു; സാധ്യമായ എല്ലാ സഹായങ്ങളും കുുടുംബത്തിന് നല്‍കും: വി ശിവന്‍കുട്ടി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ജാര്‍ഖണ്ഡ്-സ്വദേശിയ്ക്ക്-വേണ്ടിയുള്ള-തെരച്ചില്‍-തുടരുന്നു;-സാധ്യമായ-എല്ലാ-സഹായങ്ങളും-കുുടുംബത്തിന്-നല്‍കും:-വി-ശിവന്‍കുട്ടി

ജാര്‍ഖണ്ഡ് സ്വദേശിയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു; സാധ്യമായ എല്ലാ സഹായങ്ങളും കുുടുംബത്തിന് നല്‍കും: വി ശിവന്‍കുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.