തിരുവനന്തപുരം> ആമയിഴഞ്ചാന്‍ തോടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ജാര്‍ഖണ്ഡ് സ്വദേശിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. കുടുംബത്തിന് നിയമപരമായി സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഫയര്‍ഫോഴ്സും പ്രത്യേക പരിശീലനം നേടിയ മുങ്ങല്‍ വിദഗ്ധരുമാണ് തിരച്ചില്‍ നടത്തുന്നത്. ജില്ലാ ഭരണകൂടമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.വി ശിവന്‍കുട്ടി സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നവരെയും നഗര്‍ദീപിന്റെ സഹോദരങ്ങളെയും നേരില്‍ കണ്ടു. നഗര്ദീപിനെ കണ്ടെത്താന്‍ ആവതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ദുഷ്കരമായ കാലാവസ്ഥയിലും തിരച്ചില്‍ നടത്തുന്നവരെ മന്ത്രി അഭിനന്ദിച്ചു.വി കെ പ്രശാന്ത് എം എല്‍ എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.