Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

സ്തനാർബുദ ശസ്ത്രക്രിയയ്ക്ക് ശേഷം ശ്രദ്ധിക്കാൻ ചില പ്രധാന കാര്യങ്ങൾ

by News Desk
October 14, 2021
in HEALTH
0
സ്തനാർബുദ-ശസ്ത്രക്രിയയ്ക്ക്-ശേഷം-ശ്രദ്ധിക്കാൻ-ചില-പ്രധാന-കാര്യങ്ങൾ
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

പല തരം അർബുദ അവസ്ഥകളിൽ സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് സ്തനാർബുദം. രോഗ നിർണ്ണയം നേരത്തെ നടത്തിയാൽ തുടക്കത്തിലേ മികച്ച ചികിത്സ ലഭ്യമാക്കി ഭേദമാക്കാൻ കഴിയും. എന്നാൽ വൈകിയാൽ സ്തനങ്ങൾ തന്നെ പൂർണ്ണമായും നീക്കം ചെയ്യേണ്ട അവസ്ഥ വന്നേക്കാം. അൻപത് വയസ്സിനോ അതിന് മുകളിലോ പ്രായമുള്ള സ്ത്രീകളിലാണ് കൂടുതലായും കണ്ടു വരുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായുള്ള വ്യായാമം, ആരോഗ്യകരമായ ശരീരഭാരം തുടങ്ങിയ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നതും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്.

സ്തനാർബുദത്തിൻറെ ലക്ഷണങ്ങൾ:
പല ആളുകളിലും വ്യത്യസ്ത ലക്ഷണങ്ങൾ പ്രകടമായേക്കാം. ചിലരിൽ ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടെന്നും വരില്ല. ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വൈദ്യ സഹായം ലഭ്യമാക്കുക:

-സ്തനത്തിന് മുകളിലോ അല്പം താഴ് ഭാഗത്തോ രൂപപ്പെടുന്ന മുഴ
-സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ എന്തെങ്കിലും മാറ്റം സംഭവിക്കുന്ന അവസ്ഥ
-സ്തനങ്ങളിൽ തുടർച്ചയായി അനുഭവപ്പെടുന്ന വേദന
-പ്രസവത്തോട് അനുബന്ധിച്ചല്ലാതെ നിപ്പിളിൽ നിന്ന് മുലപ്പാൽ പോലുള്ള ദ്രാവകം പുറത്തേയ്ക്ക് വരുന്നത്

മാസ്റ്റെക്ടമിയും ലംപെക്ടമിയും
സ്തനാർബുദ ചികിത്സയുടെ ഭാഗമായി രോഗം ഭേദമാക്കാൻ ബ്രെസ്റ്റ് ടിഷ്യു നീക്കം ചെയ്യുന്നതാണ് . ഇത് ഒരു ഫലപ്രദമായ ചികിത്സയാണ്. ആവശ്യമെങ്കിൽ സ്തന സംരക്ഷണ ശസ്ത്രക്രിയ (ലംപെക്ടമി) വഴി ചികിത്സ പൂർത്തിയാക്കാനും കഴിയും, ഈ രീതിയിൽ സ്തനങ്ങളിൽ രൂപപ്പെട്ടിട്ടുള്ള ട്യൂമർ മാത്രമാണ് നീക്കുന്നത്. സ്തനങ്ങൾ പൂർണമായും നീക്കം ചെയ്യാൻ തല്പര്യപ്പെടാത്തവരാകും മിക്കവരും, പ്രത്യേകിച്ച് ചെറു പ്രായത്തിലുള്ളവർ, രണ്ടാമത്തെ മാർഗ്ഗമാണ് ഇവർക്ക് അഭികാമ്യം. സ്തനങ്ങൾ പൂർണമായും നീക്കം ചെയ്യുന്നത് ശാരീരിക പ്രയാസങ്ങൾക്ക് പുറമേ മാനസിക പ്രയാസങ്ങൾക്കും കാരണമാകും.

സ്തനാർബുദ ചികിത്സയ്ക്ക് ശേഷം:
ശസ്ത്രക്രിയയിലൂടെ സ്തനാർബുദത്തെ ഇല്ലാതാക്കുകയെന്നത് ഒരു മികച്ച ചികിത്സാ രീതിയാണ്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശസ്ത്രക്രിയയ്ക്ക് മുൻപ് തന്നെ എല്ലാ രോഗികൾക്കും കൗൺസിലിംഗ് നൽകാറുണ്ട്.

മാസ്റ്റെക്ടമി ചെയ്യണമെങ്കിൽ മാനസികമായ തയ്യാറെടുപ്പ് ഏറെ ആവശ്യമാണ്‌. മാസ്റ്റെക്ടമിക്ക് ശേഷം ജീവിതം അത്ര എളുപ്പമല്ല, മനസ്സിന്റെ കരുത്ത് പോലെ തന്നെ പ്രധാനമാണ് പോസിറ്റീവ് ചിന്താഗതിയും. കാരണം ശരീരത്തിന്റെ ഒരു ഭാഗം എന്നെന്നേക്കുമായി അടർത്തി മാറ്റിയത് സ്വയം അംഗീകരിയ്ക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ചികിത്സയുടെ ഫലം പൂർണമായും ലഭിക്കൂ. കൂടാതെ മുന്നോട്ടുള്ള ജീവിതം നയിക്കാനുള്ള ആത്മവിശ്വാസവും ഉണ്ടാക്കിയെടുക്കണം.

ശരീരത്തെ അംഗീകരിക്കുക:
ചികിത്സയുടെ ഭാഗമായി ശരീരത്തിന് സംഭവിച്ച മാറ്റങ്ങൾ അംഗീകരിയ്ക്കുക എന്നതാണ് ആദ്യപടി. ജീവൻ അപകടപ്പെടുത്തിയേക്കാവുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയിൽ നിന്ന് അതി സാഹസികമായി സുരക്ഷിതമായതിനെക്കുറിച്ച് ആശ്വസിക്കുക.

സ്തനങ്ങൾ നീക്കം ചെയ്ത ശേഷം അതിനെ മറികടക്കാനായുള്ള വഴികളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതും നല്ലതാണ്. പ്ലാസ്റ്റിക് സർജറി വഴി കൃത്രിമമായി സ്തനങ്ങൾ പുനർനിർമിയ്ക്കാൻ കഴിയും. ഒരേ ആകൃതിയും രൂപവുമുള്ള ഒരു ഫലപ്രദമായ മാർഗ്ഗമാണിതെങ്കിലും, ശസ്ത്രക്രിയ അല്പം സങ്കീർണമായതിനാൽ ഇതിൻറെ നടപടിക്രമങ്ങളും ചെലവും കൂടുതലാകും. വീണ്ടും ചികിത്സയും വിശ്രമവും ആവശ്യമാകും എന്നതിനാൽ ഇത് വളരെ ചിന്തിച്ച് മാത്രം ചെയ്യേണ്ട ഒരു കാര്യമാണ്.

ആരോഗ്യകരമായ ആഹാരശീലം
ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ പോഷകങ്ങൾ അത്യാവശ്യമാണ്. പ്രത്യേകിച്ച് മാസ്റ്റെക്ടമി പോലുള്ള ഒരു വലിയ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യകരവും പോഷകപ്രദവുമായ ഒരു ഭക്ഷണക്രമം കൂടിയേ തീരൂ. ആൻറി ഓക്സിഡൻറുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കണം. ഇലക്കറികളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നത് കാൻസർ കോശങ്ങൾ വീണ്ടും വളരാനുള്ള സാധ്യതയെ പ്രതിരോധിയ്ക്കാൻ ഗുണകരമാകും.

വ്യായാമം പതിയെ ശീലിച്ച് തുടങ്ങാം
ആരോഗ്യം പതിയെ വീണ്ടെടുക്കാൻ ശരീരം അനുവദിക്കുന്ന തരത്തിലുള്ള വ്യായാമം ശീലിച്ച് തുടങ്ങാം. മാനസിക പിരിമുറുക്കം കുറയ്ക്കാനായി ശ്വസന വ്യയമങ്ങളോ ധ്യാനമോ ചെയ്യുന്നതും നല്ല ഫലം തരും.

ആരോഗ്യം വീണ്ടെടുക്കാൻ സമയം നൽകുക
ചികിത്സ പൂർണമായും ഫലിച്ചതിന്റെ ആവേശത്തിൽ നിങ്ങൾ ഒരുപക്ഷെ വളരെ പെട്ടെന്ന് പഴയ ജീവിത രീതിയിലേക്ക് പോകുന്നത് ആരോഗ്യത്തിന് പ്രശന്മുണ്ടാക്കും. തിരികെ ജോലിയിൽ പ്രവേശിയ്ക്കുന്നത് പോലുള്ള എല്ലാ കാര്യങ്ങളും സമയമെടുത്ത് മാത്രം ചെയ്യേണ്ടതാണ്. അമിത ആത്മ വിശ്വാസവും എടുത്തു ചാട്ടവും പൂർണമായ തിരിച്ചു വരവിന് വിലങ്ങുതടിയാകും. ആരോഗ്യം വീണ്ടെടുക്കാൻ ശരീരത്തിന് ആവശ്യമായ സമയം നൽകുക.

Previous Post

ഷാര്‍ജ പുസ്തകോത്സവം നവംബര്‍ മൂന്നിന്; നോബല്‍ സാഹിത്യ ജേതാവ് പങ്കെടുക്കും

Next Post

പ്രമേഹം നിയന്ത്രിക്കാനുള്ള ആയുർവേദ പരിഹാരമായ ഡയബറ്റിസ് ജ്യൂസ് പുറത്തിറക്കി കപിവ

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
പ്രമേഹം-നിയന്ത്രിക്കാനുള്ള-ആയുർവേദ-പരിഹാരമായ-ഡയബറ്റിസ്-ജ്യൂസ്-പുറത്തിറക്കി-കപിവ

പ്രമേഹം നിയന്ത്രിക്കാനുള്ള ആയുർവേദ പരിഹാരമായ ഡയബറ്റിസ് ജ്യൂസ് പുറത്തിറക്കി കപിവ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.