ന്യൂഡല്‍ഹി: റിയല്‍മി തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം ഫോണായ ജിടി നിയോ 2 പുറത്തിറക്കിയിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണിന് പുറമെ റിയല്‍മി ബ്രിക്ക് ബ്ലൂടൂത്ത് സ്പീക്കര്‍, ഫോര്‍ കെ സ്മാര്‍ട്ട് ഗൂഗിള്‍ ടിവി സ്റ്റിക്ക്, റിയല്‍മി ബഡ്സ് എയര്‍ 2 പുതിയ നിറത്തിലും വിപണിയിലെത്തിച്ചിരിക്കുകയാണ്. റിയല്‍മിയുടെ പുതിയ ഉപകരണങ്ങളുടെ സവിശേഷതകള്‍ പരിശോധിക്കാം.
റിയല്‍മി ജിടി നിയോ 2: സവിശേഷതകളും വിലയും
രണ്ട് വേരിയന്റുകളിലാണ് വരുന്നത്. ഒന്ന് എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജും. ഇത് 31,999 രൂപയാണ് ഇന്ത്യന്‍ വിപണിയിലെ വില. രണ്ട്, 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്നു. പ്രസ്തുത വേരിയന്റിന് 35,999 രൂപയാണ് വില. ഒക്ടോബര്‍ 17 മുതല്‍ വിപണിയില്‍ സ്മാര്‍ട്ട്ഫോം ലഭ്യമാകും.
ആന്‍ഡ്രോയിഡ് 11, 6.62 ഇഞ്ച് സാംസങ് ഇഫോര്‍ ഡിസ്പ്ലെ, 120 ഹേര്‍ട്സ് റിഫ്രഷ് റേറ്റ്, എച്ചിഡിആര്‍ 10 പ്ലസ്, ഡിസി ഡിമ്മിങ്ങ്, 600 ഹേര്‍ട്സ് ടച്ച് സാമ്പ്ലിങ് റേറ്റ് എന്നിവയാണ് ഡിസ്പ്ലെയുടെ സവിശേഷതകള്‍. ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 870 5ജി പ്രൊസസറോട് കൂടിയാണ് നിയോ 2 എത്തുന്ന്.
ട്രിപ്പിള്‍ ക്യാമറയാണ് ഫോണില്‍ വരുന്നത്. 64 മെഗാ പിക്സലാണ് പ്രൈമറി (എംപി) സെന്‍സര്‍, എട്ട് എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, രണ്ട് എംപി മാക്രോ ക്യാമറയും വരുന്നു. സിംഗിള്‍ സെല്‍ഫി ക്യാമറയാണ് നിയോയില്‍ 2 വില്‍ വരുന്നത്.
5000 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്. 65 വാട്ടിന്റെ സുപ്പര്‍ഡാര്‍ട്ട് ചാര്‍ജര്‍ 36 മിനിറ്റുകള്‍കൊണ്ട് 100 ശതമാനത്തില്‍ എത്തുമെന്നാണ് കമ്പനിയുടെ അവകാശവാദം.
റിയല്‍മി ബ്രിക്ക് ബ്ലൂടൂത്ത് സ്പീക്കര്‍: സവിശേഷതകളും വിലയും
20 വാട്ടിന്റെ രണ്ട് ഡൈനാമിക് ബാസ് ബൂസ്റ്റ് ഡ്രൈവേഴ്സുമായാണ് ബ്രിക്ക് ബ്ലൂടൂത്ത് സ്പീക്കര്‍ എത്തുന്നത്. 5200 എംഎഎച്ചാണ് ബാറ്റി. 14 മണിക്കൂറുവരെ ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഉപയോഗിക്കാന്‍ സാധിക്കും. ഒക്ടോബര്‍ 18-ാം തിയതി വിപണിയിലെത്തുന്ന സ്പീക്കറിന്റെ വില 2,999 രൂപയാണ്.
റിയല്‍മി ബഡ്സ് എയര്‍ 2 (ഗ്രീന്‍): സവിശേഷതകളും വിലയും
സ്മാര്‍ട്ട് ഫോണിനും സ്പീക്കറിനും പുറമെ റിയല്‍മി ബഡ്സ് എയര്‍ രണ്ടിന്റെ പുതിയ നിറത്തിലുള്ള മോഡല്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിൽ 10 എംഎം ഡിഎൻസി ഡ്രൈവർ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കോളുകൾക്കായി ആക്റ്റീവ് നോയ്സ് ക്യാന്‍സലേഷനും (എഎൻസി) ഡ്യുവൽ മൈക്കും വരുന്നു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 25 മണിക്കൂറുവരെ തുടര്‍ച്ചയായി ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3,299 രൂപയാണ് വില.
റിയല്‍മി ഫോര്‍ കെസ്മാർട്ട് ഗൂഗിൾ ടിവി സ്റ്റിക്ക്: സവിശേഷതകള്‍
റിയൽമി ഫോര്‍ കെ സ്മാർട്ട് ഗൂഗിൾ ടിവി സ്റ്റിക്കും വിപണിയിലെത്തിച്ചിരിക്കുകയാണ്. ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ടോടുകൂടിയാണ് ടിവി സ്റ്റിക്ക് എത്തുന്നത്. അതിനാൽ ഉപയോക്താക്കൾക്ക് കാലാവസ്ഥ റിപ്പോര്‍ട്ട് അടക്കമുള്ളവ പരിശോധിക്കാന്‍ കഴിയും. നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, പ്രൈം വീഡിയോ, ഗൂഗിൾ പ്ലേ ഗെയിമുകൾ എന്നിവയും അതിലേറെയും പോലുള്ള ആപ്ലിക്കേഷനുകളും പ്രീ-ലോഡുചെയ്തതാണ് ഉപകരണമെത്തുന്നത്. എച്ച്ഡിഎംഐ 2.1, എച്ച്ഡിആര്‍10 പ്ലസ് എന്നിവയും സപ്പോര്‍ട്ട് ചെയ്യും.
Also Read: Instagram: നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൈവറ്റ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കണോ?; അതിനു സഹായിക്കുന്ന അഞ്ച് സവിശേഷതകൾ ഇതാ
The post Realme GT Neo 2: റിയല്‍മി ജിടി നിയോ 2 വിപണിയിലേക്ക്; അറിയേണ്ടതെല്ലാം appeared first on Indian Express Malayalam.