Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

സ്വകാര്യതയാണ് പ്രധാനം; ജനങ്ങളെ നിരീക്ഷിക്കാന്‍ നിര്‍മിതബുദ്ധി ഉപയോഗിക്കേണ്ടന്ന് യൂറോപ്പ്

by News Desk
October 8, 2021
in Uncategorized
0
സ്വകാര്യതയാണ്-പ്രധാനം;-ജനങ്ങളെ-നിരീക്ഷിക്കാന്‍-നിര്‍മിതബുദ്ധി-ഉപയോഗിക്കേണ്ടന്ന്-യൂറോപ്പ്
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

surveillance

ലോകമാകെയുള്ള ജനകീയ സർക്കാരുകൾ തങ്ങളുടെ രാജ്യത്തെ പൗരന്മാരെ നീരീക്ഷിക്കാനും, കൂടുതൽ അധികാരം അവരുടെ മേൽ അടിച്ചേല്പിക്കാനും നിർമിതബുദ്ധിയെ കൂട്ടുപിടിക്കുമ്പോൾ, യൂറോപ്പിൽ സ്ഥിതി വ്യത്യസ്തമാണ്. ഒക്‍ടോബർ ആറാം തിയതി, യൂറോപ്യൻ യൂണിയൻ പാർലമെന്റ് നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ബഹുജന നിരീക്ഷണത്തിന് നിരോധനം ഏർപെടുത്തികൊണ്ട് പ്രമേയം പാസാക്കി. പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് 377 എംപിമാർ വോട്ട് ചെയ്തപ്പോൾ, 248 പേർ എതിർപ്പ് രേഖപ്പെടുത്തി. പ്രസ്തുത പ്രമേയത്തിൽ, നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി തയ്‌യാറാക്കുന്ന പൊതുജനങ്ങളെ സംബന്ധിക്കുന്ന എല്ലാ വിവരശേഖരങ്ങളും ഓഡിറ്റിങിന് വിധേയമാക്കണമെന്നും ആവശ്യപ്പെടുന്നു.

യൂറോപ്യൻ പാർലമെന്റ് എംപിയായ പെറ്റാർ വിറ്റനോവ് വിഷയത്തിൽ പ്രതികരിച്ചതിങ്ങനെ:

മൗലികാവകാശങ്ങൾ നിരുപാധികമാണ്. സാങ്കേതികവിദ്യ ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെടുകയും, പലപ്പോഴും വിവേചനപരമായ ഫലങ്ങളിലേക്ക് നയിക്കുകയും ചെയ്‌യുമെന്നതിനാൽ, നിയമ നിർവ്വഹണ ആവശ്യങ്ങൾക്കായി ഫേഷ്യൽ റെക്കഗ്നിഷൻ (Facial Recognition) സംവിധാനങ്ങൾ വിന്യസിക്കുന്നതിന് ഞങ്ങൾ ആദ്യമായി ഒരു മൊറട്ടോറിയം ആവശ്യപ്പെടുന്നു.

എഐ (AI) ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള പ്രെഡിക്റ്റിവ് പോലീസിങ്ങിന് വേണ്ടി ബഹുജന നിരീക്ഷണത്തിലേക്ക് നയിക്കുന്ന ഏതെങ്കിലും ബയോമെട്രിക് ഡാറ്റ പ്രോസസ് ചെയ്‌യുന്നതിനെയും ഞങ്ങൾ വ്യക്തമായി എതിർക്കുന്നു.

നിർമിത ബുദ്ധി ഉപയോഗിച്ചുള്ള നിരീക്ഷണവും, ജനങ്ങളുടെ മൗലിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റവും വർധിച്ചുവരുന്ന സാഹചര്യത്തിൽ യൂറോപ്യൻ പാർലമെന്റിന്റെ ഈ നീക്കത്തിന് ആഗോളതലത്തിൽ പ്രസക്തിയേറെയാണ്. പൊതുസ്ഥലങ്ങളിൽ വ്യക്തികളെ നിരീക്ഷിക്കാനും,
പ്രെഡിക്റ്റിവ് പൊലീസിങ് (Predictive policing) ഉൾപ്പടെയുള്ള പദ്ധതികൾക്കായി നിർമിത ബുദ്ധിയുപയോഗിക്കുന്നത് നിരോധിക്കണമെന്ന് പ്രസ്തുത പ്രമേയം ആവശ്യപ്പെടുന്നു.

എന്താണ് പ്രെഡിക്റ്റിവ് പൊലീസിങ്?

കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിച്ച്, മുൻപ് നടന്ന കുറ്റകൃത്യങ്ങൾ സംബന്ധിച്ച ആയിരകണക്കിന് ഡാറ്റ സെറ്റുകൾ വിശകലനം ചെയ്ത്, ഭാവിയിൽ കുറ്റകൃത്യങ്ങൾ നടക്കുന്നതിന് മുമ്പേ അതിനെ തടയുന്ന സംവിധാനമാണ് പ്രെഡിക്റ്റിവ് പൊലീസിങ്. പരമ്പരാഗത പോലീസ് അന്വേഷണങ്ങളെക്കാൾ മെച്ചപ്പെട്ട രീതിയിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച അന്വേഷണം നടത്താനും, ഭാവിയിൽ സംഭവിച്ചേക്കാവുന്ന കുറ്റകൃത്യങ്ങളെ തടയാനും പ്രെഡിക്റ്റിവ് പൊലീസിങ് കൊണ്ട് സാധിക്കുമെന്ന് ഇതിന്റെ പ്രയോക്താക്കൾ അവകാശപ്പെടുന്നു.

പ്രഥമദൃഷ്ട്യാ നല്ല സംവിധാനമാണല്ലോ എന്ന് തോന്നാമെങ്കിലും, ഈ പദ്ധതി സുതാര്യമല്ലെന്നും, പൊതുജനങ്ങളുടെ മൗലികാവകാശങ്ങളെ ലംഘിക്കുമെന്നും, അതോടൊപ്പം ഇതിന്റെ അൽഗോരിതം(Algorithm) വംശീയമായ പക്ഷപാതിത്വം കാട്ടാമെന്നും വിമർശകർ പറയുന്നു.

നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ പ്രെഡിക്റ്റിവ് പൊലീസിങ് സംവിധാനം യുഎസ്, പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾ എന്നിവ വ്യാപകമായി ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. പക്ഷെ പല രാജ്യങ്ങളിലും ഈ സംവിധാനം ഓഡിറ്റ് ചെയ്‌യപ്പെടുന്നില്ല. ഈയിടെ ചിക്കാഗോ, ലോസ് ഏഞ്ചലസ് എന്നീ അമേരിക്കൻ സംസ്ഥാനങ്ങളിൽ പോലീസ് വിഭാഗം പ്രെഡിക്റ്റിവ് പൊലീസിങ് ദുരുപയോഗം ചെയ്‌യുന്നു എന്ന വ്യാപക പരാതിയിന്മേൽ പ്രാദേശിക സർക്കാരുകൾ ഓഡിറ്റ് നടത്തുകയും അതിന്റെ ഫലമായി ഈ സംവിധാനം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.

യൂറോപ്പിൽ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് വിലക്കുകളും, നിയന്ത്രണങ്ങളും കൊണ്ടുവരുന്നതിനെ പറ്റി ആലോചിക്കുമ്പോൾ, മറ്റൊരുവശത്ത് പെഗാസസ് പോലെയുള്ള സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ കവരുകയാണ്. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ ഐ.ടി. മേഖലയിലെ പ്രമുഖർ മാതൃഭൂമിയോട് പ്രതികരിക്കുന്നു:

ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥ് വിഷയത്തിൽ പ്രതീകരിച്ചതിങ്ങനെ:

വിവര ശേഖരണം ഇന്നത്തെ ഡാറ്റാ യുഗത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. പ്രകൃതി ദുരന്തങ്ങൾ, കോറോണയെ പോലുള്ള പകർച്ചാവ്യാധി പോലുള്ളവ കൃത്യമായി അഡ്രസ് ചെയ്‌യണമെങ്കിൽ ഡാറ്റ ആവശ്യമാണ്. ഇന്ത്യയിൽ ഡാറ്റ സുരക്ഷയ്‍ക്കും അതിന്റെ ധാർമികമായ പങ്കുവെക്കലിനും കൃത്യമായ ഡാറ്റ പോളിസി ഇല്ല. അതോടൊപ്പം ഡാറ്റ സുരക്ഷയെ പറ്റി അനവധി തെറ്റിദ്ധാരണകളും നിലനിൽക്കുന്നു. ഡാറ്റ ലിറ്ററസി (Data literacy) ആളുകളിൽ എത്തിക്കാൻ ശക്തമായ പരിപാടികൾ ആരംഭിക്കണം.

Saji Gopinath
സജി ഗോപിനാഥ്

പ്രെഡിക്റ്റിവ് പോലീസിങ്ങിന്റെ അൽഗോരിതത്തിൽ, സമൂഹത്തിലെ തെറ്റായ പല ധാരണകളും പ്രതിഫലിക്കും. അതുകൊണ്ടാണ് അത് പരക്കെ വിമർശിക്കപ്പെടുന്നത്. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള പൊതുനീരീക്ഷണത്തെ ഒരു ഭാഗത്ത് നിയന്ത്രിക്കണം എന്ന് പറയുമ്പോഴും, അതിൽ അധിഷ്ഠിതമായ ഇന്റലിജന്റ് ഗവണ്മെന്റ് (Intelligent government) പോലുള്ള പുതിയ ആശയങ്ങൾ പരക്കെ ചർച്ചചെയ്‌യപ്പെടുന്നുമുണ്ട്.

യൂറോപ്യൻ യൂണിയന്റെ ഈ പുതിയ നീക്കത്തെ പറ്റി ഐ ടി വിദഗ്ദ്ധനും, തിരുവനന്തപുരം ടെക്നോപാർക്കിന്റെ ആദ്യ സി.ഇ.ഓയുമായ ജി. വിജയരാഘവൻ പ്രതീകരിച്ചതിങ്ങനെ:

G Vijayaraghavan
ജി. വിജയരാഘവൻ

സ്വകാര്യതയും, സുരക്ഷയും തമ്മിലുള്ള വേർതിരിവ് വളരെ നേർത്തതാണ്. അതെവിടെ വരക്കുന്നു എന്നതാണ് പ്രധാനം. ഫേസ് റെക്കഗ്നിഷൻ പോലുള്ള സാങ്കേതികവിദ്യ പല മേഖലകളിലും ആവശ്യമാണ്. പ്രെഡിക്റ്റിവ് പൊലീസിങ് ഇന്ത്യയെ പോലെ സുരക്ഷാ പ്രശ്നങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് ഒരുപാട് ഗുണം ചെയ്‌യും. പ്രത്യേകിച്ച് ഭീകരാക്രമണങ്ങളുടെ സമയത്ത്, സുരക്ഷാ സേനകളെ ഒരുപാട് സഹായിക്കാൻ കഴിയുന്ന ഒരു ഉപാധിയാണ് പ്രെഡിക്റ്റിവ് പൊലീസിങ്. പക്ഷെ കൃത്യമായ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമേ നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ പാടുള്ളു. പൂർണ നിരോധനം ഒന്നിനും പരിഹാരമല്ല.

Previous Post

‘ആദ്യത്തെ രണ്ടാഴ്ച ഉച്ചവരെ ക്ലാസ്, ശനിയാഴ്ച പ്രവർത്തി ദിവസം’; സ്കൂൾ തുറക്കൽ അന്തിമ മാർഗരേഖ

Next Post

PHOTOS – പത്തു രൂപ ഊണുമായി ജനകീയ ഹോട്ടൽ ആദ്യനാൾ തന്നെ സൂപ്പർ ഹിറ്റ്‌: വലിയ കാര്യമെന്ന്‌ മഞ്‌ജു വാര്യർ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
photos-–-പത്തു-രൂപ-ഊണുമായി-ജനകീയ-ഹോട്ടൽ-ആദ്യനാൾ-തന്നെ-സൂപ്പർ-ഹിറ്റ്‌:-വലിയ-കാര്യമെന്ന്‌-മഞ്‌ജു-വാര്യർ

PHOTOS - പത്തു രൂപ ഊണുമായി ജനകീയ ഹോട്ടൽ ആദ്യനാൾ തന്നെ സൂപ്പർ ഹിറ്റ്‌: വലിയ കാര്യമെന്ന്‌ മഞ്‌ജു വാര്യർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.