ചുമ മാറാൻ ഇഞ്ചി-കുരുമുളക് സിറപ്പ്:
ഈ സിറപ്പ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
– ഒരു ടേബിൾസ്പൂൺ അരിഞ്ഞതോ ഗ്രേറ്റ് ചെയ്തതോ ആയ ഇഞ്ചി, ഒരു ടേബിൾ സ്പൂൺ കുരുമുളക് എന്നിവ ചേർത്ത് 3 – 4 കപ്പ് വെള്ളം തിളപ്പിക്കുക. ഇതിന്റെ അളവ് പകുതിയായി കുറയുന്നത് വരെ തിളപ്പിക്കാൻ ശ്രദ്ധിക്കണം.
– പകുതിയായി കുറുകിയ ശേഷം ഇത് തണുക്കാൻ അനുവദിക്കുക. നന്നായി തണുത്ത ശേഷം ഒരു കപ്പ് തേൻ ചേർത്ത് ഇളക്കുക. ചെറു തേനോ നാടൻ തേനോ ഉപയോഗിക്കുന്നത് കൂടുതൽ ഫലം നൽകും.
– ഇത് വായു സഞ്ചാരമില്ലാത്ത പത്രത്തിൽ മൂന്നാഴ്ച വരെ സൂക്ഷിക്കാം. ഈ സിറപ്പിൽ നിന്ന് ഒരു ടേബിൾ സ്പൂൺ എല്ലാ ദിവസവും കഴിക്കുകയാണെങ്കിൽ ചുമയിൽ നിന്ന് പൂർണമായും രക്ഷ നേടാം.
ഗുണങ്ങൾ
ഇഞ്ചി ശ്വാസകോശത്തിൽ കെട്ടികിടക്കുന്ന കഫത്തെ അയവുള്ളതക്കാൻ സഹായിക്കും, ഇത് കഫം വളരെ വേഗം പുറത്ത് പോകാൻ സഹായിക്കും. കുരുമുളക് തൊണ്ടയിലെ അസ്വസ്ഥതകൾ പൂർണമായും ശമിപ്പിക്കും.
ഔഷധസസ്യ സിറപ്പ് :
– ഒരു ലിറ്റർ വെള്ളത്തിൽ കാൽ കപ്പ് ചുരണ്ടിയ ഇഞ്ചി, ചമോമൈൽ പൂക്കൾ, മാർഷ്മാലോ വേരുകൾ എന്നിവ ചേർത്ത് തിളപ്പിക്കുക. ദ്രാവകം പകുതിയായി കുറയുന്നതു വരെ നന്നായി തിളപ്പിച്ചെടുക്കുക.
– ഇനി ഇത് അരിച്ചെടുക്കുക, ഇത് തണുത്ത ശേഷം കാൽ കപ്പ് നാരങ്ങ നീരും അല്പം തേനും ചേർത്ത് ഇളക്കുക.
– വായു സഞ്ചാരമില്ലാത്ത ഒരു കണ്ടെയ്നറിൽ ഒഴിച്ച് രണ്ട് മാസം വരെ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാം. ഈ സിറപ്പ് രണ്ട് ടേബിൾസ്പൂൺ വീതം ദിവസവും കഴിക്കുക.
ഗുണങ്ങൾ
തേൻ സ്വാഭാവികമായും ചുമയെ അകറ്റാൻ സഹായിക്കുന്ന ഒന്നാണ്. ചമോമൈൽ പൂക്കൾ അസ്വസ്ഥത ഇല്ലാതാക്കാനും സഹായിക്കും. മാത്രമല്ല നല്ല ഉറക്കം നൽകുന്നതിനും ഇത് നല്ലതാണ്. തൊണ്ടവേദന ശമിപ്പിക്കാൻ കഴിയുന്ന ഘടകങ്ങൾ ധാരാളമുള്ളതാണ് മാർഷ്മാലോ വേരുകൾ.
സവാള, വെളുത്തുള്ളി സിറപ്പ് :
– ഒരു കപ്പ് തേൻ, രണ്ട് ടേബിൾ സ്പൂൺ അരിഞ്ഞ വെളുത്തുള്ളി, അര കപ്പ് അരിഞ്ഞ സവാള എന്നിവ ഒരു പാത്രത്തിൽ ചേർത്തിളക്കുക. ഏകദേശം 8 മണിക്കൂർ ഇതുപോലെ വെയ്ക്കണം.
– പിന്നീട്, കാൽ കപ്പ് വിർജിൻ ഒലിവ് ഓയിലും 4 ടേബിൾ സ്പൂൺ നാരങ്ങ നീരും ഈ മിശ്രിതത്തിലേക്ക് ചേർക്കണം.
– വായു സഞ്ചാരമില്ലാത്ത പാത്രത്തിൽ ഏകദേശം 6 ആഴ്ച വരെ ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാം. തുടർച്ചയായ ദിവസങ്ങളിൽ ഒരു ടേബിൾ സ്പൂൺ കഴിക്കുന്നത് ആശ്വാസം നൽകും.
ഗുണങ്ങൾ
സവാള, വെളുത്തുള്ളി എന്നിവ സിറപ്പിന്റെ ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കുരുമുളകിൽ അടങ്ങിയ കാപ്സെയ്‌സിൻ മികച്ച വേദന സംഹാരിയാണ്. ഇത് ചുമ മൂലമുണ്ടാകുന്ന തൊണ്ട വേദനയെ ഇല്ലാതാക്കും.