കടുത്ത തലവേദന ആരംഭിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് മൈഗ്രെയ്ൻ ലക്ഷണങ്ങൾ വരാൻ ഇടയുണ്ടെന്ന് ന്യൂറോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. ഇത് ‘പ്രോഡ്രോം’ ഘട്ടമെന്നറിയപ്പെടുന്നു. അതിൽ ഭക്ഷണത്തോടുള്ള ആസക്തി, ക്ഷീണം അല്ലെങ്കിൽ കുറഞ്ഞ ഊർജനില, വിഷാദം, ഹൈപ്പർ ആക്റ്റിവിറ്റി, ക്ഷോഭം അല്ലെങ്കിൽ കഴുത്തിലെ കാഠിന്യം എന്നിവ ഉൾപ്പെടുന്നു. മൈഗ്രെയ്ൻ ആക്രമണം ഉണ്ടാവുമ്പോൾ അസഹനീയമാം വിധം തലവേദന ഉണ്ടാവുന്നു. പ്രധാനമായും തലയുടെ ഒരു വശത്ത് ആയിരിക്കും ഇത് അനുഭവപ്പെടുക. ഇടയ്ക്കിടെ ഉണ്ടാകുന്ന മൈഗ്രൈൻ ലക്ഷണങ്ങളെ അകറ്റി നിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഭക്ഷണശീലത്തിൽ ചെറിയ കുറച്ച് മാറ്റങ്ങൾ ഉണ്ടാകുന്നത് നല്ല വ്യത്യാസങ്ങൾക്ക് വഴിയൊരുക്കും. കാരണം ചില ഭക്ഷണങ്ങളുടെ ഒഴിവാക്കൽ ഇതിൻറെ ലക്ഷണങ്ങളെ നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയും. മൈഗ്രെയ്ൻ ട്രിഗറുകൾ അകറ്റിനിർത്താനായി നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയുന്ന ചില ഭക്ഷണങ്ങളുടെ പട്ടിക ഇതാ.
ചോക്ലേറ്റുകൾ : ചില ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ചോക്ലേറ്റുകൾ മൈഗ്രെയ്ൻ ആക്രമണത്തിനുള്ള ഏറ്റവും സാധാരണമായ ട്രിഗർ ആയി പ്രവർത്തിക്കും എന്ന് പറയപ്പെടുന്നുണ്ട്. അമേരിക്കൻ മൈഗ്രെയ്ൻ ഫൗണ്ടേഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മൈഗ്രെയ്ൻ ലക്ഷണങ്ങൾ ഇടയ്ക്കിടെ അനുഭവിക്കുന്ന അനുഭവപ്പെടുന്ന ആളുകളിൽ 22 ശതമാനം പേർക്കും ചോക്ലേറ്റുകൾ കഴിച്ചാൽ ഇതിൻറെ സാധ്യത വർധിക്കാൻ ഇടയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ മൈഗ്രൈൻ ലക്ഷണങ്ങൾ ഉള്ളവരാണ് നിങ്ങളെങ്കിൽ ചോക്ലേറ്റുകൾ കഴിക്കുന്നത് പരിമിതപ്പെടുത്തുകയും കഴിവതും ഒഴിവാക്കുകയും വേണം.
കഫീൻ: വളരെയധികം കഫീൻ കഴിക്കുന്നത് മൈഗ്രെയ്ൻ ആക്രമണത്തിന് കാരണമാകും എന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചോക്ലേറ്റ്, കാപ്പി, ചായ എന്നിവയിൽ കഫീൻ കൂടുതലായി അടങ്ങിയിട്ടുണ്ടാകും. എന്നാൽ ഇത് കഴിക്കുന്നത് തീരെ ചെറിയ അളവിൽ ആണെങ്കിൽ അതുവഴി ദോഷം ചെയ്യില്ല എന്നും അഭിപ്രായമുണ്ട്.
ചീസ്: നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് മൈഗ്രെയ്ൻ ലക്ഷണങ്ങൾ ഉള്ള 35% ത്തിലധികം പേർക്കും ചീസ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ഇതിൻറെ സാധ്യത വർദ്ധിക്കും എന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ മൈഗ്രൈൻ ലക്ഷണങ്ങൾ ഉള്ളവർ ചീസും ഒഴിവാക്കേണ്ടതുണ്ട്.
കൃത്രിമ മധുരം: സംസ്കരിച്ച പല ഭക്ഷണങ്ങളിലും അടങ്ങിയിട്ടുണ്ടാകാൻ സാധ്യതയുള്ള ഒരു ചേരുവയാണിത്. കൃത്രിമ വസ്തുക്കൾ മധുരപലഹാരങ്ങൾ പലതും കൂടുതൽ കഴിക്കുന്ന ആളുകൾക്ക് ലക്ഷണങ്ങൾ പെട്ടെന്ന് ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുമെന്ന് പറയപ്പെടുന്നു.
മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ: എന്താണ് MSG നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും അറിയാമായിരിക്കും. ഇത് ഗ്ലൂട്ടാമിക് ആസിഡിന്റെ സ്രോതസായ ഒരുതരം സോഡിയം ഉപ്പാണ്. ചില ഭക്ഷണങ്ങളിൽ ഇത് ഒരു അഡിറ്റീവായി ചേർക്കുന്നത് വഴി ഭക്ഷണത്തിൻ്റെ രുചിയും സുഗന്ധവും വർദ്ധിക്കും. എന്നാൽ ഇത് പലപ്പോഴും മൈഗ്രൈൻ ലക്ഷണങ്ങളെ വിളിച്ചു വരുത്തും എന്നതാണ് വസ്തുത. അമേരിക്കൻ മൈഗ്രെയ്ൻ ഫൗണ്ടേഷന്റെ നിലപാട് അനുസരിച്ച് MSG കടുത്ത മൈഗ്രെയ്ൻ രോഗാവസ്ഥകൾക്ക് കാരണമായേക്കാം എന്നാണ് അഭിപ്രായം.
മാംസം : നൈട്രേറ്റുകൾ അടങ്ങിയതും നിറവും രുചിയും ചേർത്ത് സംരക്ഷിക്കപ്പെടുന്ന മാംസത്തിൽ കാണപ്പെടുന്ന ഒരു പ്രിസർവേറ്റീവുകൾ ഇതിന് കാരണമാകും എന്ന് പറയപ്പെടുന്നു. ഹാം, ഹോട്ട് ഡോഗുകൾ, സോസേജുകൾ തുടങ്ങിയവയിൽ ഇത്തരം പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ ഭക്ഷണങ്ങൾ കഴിച്ചു കഴിയുമ്പോൾ രക്തത്തിലേക്ക് നൈട്രിക് ഓക്സൈഡ് പുറപ്പെടുവിക്കുന്നു. ഇത് തലച്ചോറിലെ രക്തക്കുഴലുകൾ വികസിപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗം പലപ്പോഴും മൈഗ്രൈൻ ലക്ഷണങ്ങൾ ഇരട്ടി ആക്കുന്നതിന് കാരണമാകും.
കേടായ ഭക്ഷണങ്ങൾ : കേടായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് പലപ്പോഴും നിരവധി ആളുകളിൽ മൈഗ്രൈൻ ലക്ഷണങ്ങൾക്ക് ഇടയാക്കുന്നു. അതുകൊണ്ടുതന്നെ ചീസുകളും സോയ സോസും പോലുള്ള ഭക്ഷണങ്ങളെല്ലാം എല്ലായ്പ്പോഴും ശ്രദ്ധയോടെ തന്നെ ഉപയോഗിക്കാം.
ഇതുകൂടാതെ മദ്യം അമിതമായി ഉള്ളിൽ ചെല്ലുന്നത് നിങ്ങളുടെ മൈഗ്രൈൻ ലക്ഷണങ്ങളെ പെട്ടെന്ന് വർധിപ്പിക്കുമെന്ന് പറയപ്പെടുന്നു.