കോവിഡ് -19 ലോക്ക്ഡൗണിൽ ഏറ്റവും കൂടുതൽ സമയങ്ങൾ ചെലവഴിച്ച നഗരവാസികൾ എന്ന ബ്യൂണസ് അയേഴ്സിന്റെ ലോക റെക്കോർഡ് മെൽബൺ മറികടന്നു.
കോവിഡ് പകർച്ചവ്യാധിയുടെ ആരംഭം മുതൽ, ഇന്നലെ -ഞായറാഴ്ച -രാത്രി 8:00 വരെ മെൽബണിൽ തന്നെ ദിവസങ്ങൾ ചിലവഴിക്കേണ്ടി വന്ന ഒരു വിക്ടോറിയൻ നിവാസി, 245 ദിവസമാണ് ലോക്ക്ഡൗണിൽ ചെലവഴിച്ചിട്ടുള്ളതായി കണക്കാക്കുന്നത്. ലോകത്തിലെ ഏതൊരു നഗരത്തിനും അവകാശപ്പെടാനാകാത്ത ഏറ്റവും ദൈർഘ്യമേറിയ ലോക്ക്ഡൗൺ ആണ് മെൽബണിൽ നടപ്പിലാക്കപ്പെട്ടത്.
കഴിഞ്ഞ വർഷം മാർച്ചിൽ നടപ്പാക്കിയ ആദ്യകാല നിയന്ത്രണങ്ങൾ “ലോക്ക്ഡൗൺ” എന്ന് വിളിക്കപ്പെട്ടിരുന്നില്ലെങ്കി ലും, മെൽബൺ ഇപ്പോൾ ആറാമത്തെ ലോക്ക്ഡൗണിലാണെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നു. മെൽബൺ ലോക്ക്ഡൗണുകൾ നടപ്പിലാക്കിയതിന്റെ ടൈംലൈൻ ചുവടെ ചേർക്കുന്നു:
ലോക്ക്ഡൗൺ 1: 2020 മാർച്ച് 30 മുതൽ-മെയ് 12 വരെ – 43 ദിവസം
ലോക്ക്ഡൗൺ 2: 2020 ജൂലൈ 8 മുതൽ-ഒക്ടോബർ 27 വരെ – 111 ദിവസം
ലോക്ക്ഡൗൺ 3: ഫെബ്രുവരി 12 – 17, 2021 —5 ദിവസം
ലോക്ക്ഡൗൺ 4: മെയ് 27 – 2021 ജൂൺ 10 – 14 ദിവസം
ലോക്ക്ഡൗൺ 5: ജൂലൈ 15 – 27, 2021 – 12 ദിവസം
ലോക്ക്ഡൗൺ 6: ഓഗസ്റ്റ് 5 – മുതൽ ഇന്ന് വരെ .
ലോക്ക്ഡൗൺ 1: 2020 മാർച്ച് 30 മുതൽ-മെയ് 12 വരെ – 43 ദിവസം
ലോക്ക്ഡൗൺ 2: 2020 ജൂലൈ 8 മുതൽ-ഒക്ടോബർ 27 വരെ – 111 ദിവസം
ലോക്ക്ഡൗൺ 3: ഫെബ്രുവരി 12 – 17, 2021 —5 ദിവസം
ലോക്ക്ഡൗൺ 4: മെയ് 27 – 2021 ജൂൺ 10 – 14 ദിവസം
ലോക്ക്ഡൗൺ 5: ജൂലൈ 15 – 27, 2021 – 12 ദിവസം
ലോക്ക്ഡൗൺ 6: ഓഗസ്റ്റ് 5 – മുതൽ ഇന്ന് വരെ .
നിലവിലെ ലോക്ക്ഡൗൺ ഒക്ടോബർ 26 ന് അവസാനിപ്പിക്കുമെന്നാണ് അധികൃതർ പറയുന്നത്. അങ്ങനെയെങ്കിൽ –
ലോക്ക്ഡൗൺ 6: ഓഗസ്റ്റ് 5 – മുതൽ ഒക്ടോബർ 26, 2021 വരെ – 82 ദിവസം.
ഇതിനർത്ഥം വിക്ടോറിയക്കാർ മൊത്തം 267 ദിവസം ലോക്ക്ഡൗണിൽ ചെലവഴിച്ചേക്കാം എന്നാണ്. ഒക്ടോബർ 26-ന് നിലവിലുള്ള നിയന്ത്രണങ്ങളും ,വീടുവിട്ടു പുറത്തേക്ക് പോകുന്നതിനുള്ള നിയമങ്ങളും വീണ്ടും എടുത്തുകളയാനാകുമെന്നാണ് കരുതെന്നതെന്ന്, പ്രധാനമന്ത്രി ഡാനിയൽ ആൻഡ്രൂസ് വ്യാഴാഴ്ച പറഞ്ഞു. റോഡ് മാപ്പിൽ ഭേദഗതി വരുത്തുന്നത് ഒഴിവാക്കില്ലെന്നും, ആരോഗ്യ വകുപ്പിന്റെ ഉപദേശം ആവശ്യമാണെങ്കിൽ നിയന്ത്രണങ്ങൾ വീണ്ടും നീട്ടുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഡെൽറ്റ സ്ട്രെയിൻ പൊട്ടിപ്പുറപ്പെടുമ്പോൾ, വിക്ടോറിയയുടെ പൊതുജനാരോഗ്യ പ്രതികരണ പ്രതിരോധത്തിന്റെ പതിവ് സവിശേഷതയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുക എന്നുള്ളത്.
ഫെഡറൽ ഗവൺമെന്റിന്റെ നാല്-ഘട്ട ദേശീയ പദ്ധതി പ്രകാരം, രാജ്യം 80 ശതമാനം ഇരട്ട വാക്സിനേഷൻ നിരക്ക് എത്തുന്നതുവരെ ലോക്ക്ഡൗണുകൾ വൈറസിനെ പ്രതിരോധിക്കാനുള്ള ഒരു നടപടിയായി തുടരും എന്ന് തന്നെയാണ്. അതുകൊണ്ട് വാക്സിനേഷൻ നിരക്കുകൾ ഉയർന്നാലും ലോക്ക്ഡൗൺ പൂർണ്ണമായി എടുത്ത് കളയുമെന്ന് ഓസ്ട്രേലിയക്കാർ “വിശാലമായ അടിസ്ഥാനത്തിൽ പ്രതീക്ഷിക്കേണ്ടതില്ല” എന്നാണ് – പ്രധാനമന്ത്രി സ്കോട്ട് മോറിസൺ കഴിഞ്ഞ ദിവസം പറഞ്ഞത്. നിലവിലെ കോവിഡ് വ്യാപനം സംപൂജ്യ നിലയിലേക്ക് എത്തിയില്ലെങ്കിൽ,- മെട്രോപൊളിറ്റൻ-വൈഡ് ലോക്ക്ഡൗൺ “- പുതിയ ഒരു ഡെൽറ്റ തരംഗം ഉണ്ടായാൽ പ്രതിരോധിക്കാനുള്ള ഒരു മുൻകരുതൽ കവചമായി തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group: ht
Please Like our Facebook page >> https://www.facebook.com/ OzMalayalam