ഒട്ടേറെ ജീവി വൈവിധ്യങ്ങളുള്ള നാടാണ് ഓസ്ട്രേലിയ. അത്യപൂർവവും സവിശേഷവുമായ സസ്യ, ജീവി വർഗങ്ങൾ ഇവിടെയുണ്ട്. ഇപ്പോഴിതാ ഓസ്ട്രേലിയയ്‍ക്കടുത്തുള്ള ഫിലിപ്പ് ഐലന്റ് എന്നറിയപ്പെടുന്ന ചെറു ദ്വീപിൽ നിന്ന് പ്രത്യേക ഭക്ഷണരീതിയുള്ള പഴുതാരയെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
ദ്വീപിലെ കറുത്ത ചിറകുള്ള കടൽ പക്ഷിയുടെ കുഞ്ഞുങ്ങളാണ് ഈ പഴുതാരയുടെ ഭക്ഷണം. ഇവ ഒരു വർഷം കൊണ്ട് 3700 ലേറെ പക്ഷിക്കുഞ്ഞുങ്ങളെ ഇവ തിന്നുതീർക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
ദക്ഷിണ പസഫിക്കിലെ നോർഫോക്ക് ദ്വീപിന് തെക്ക് ആറി കിലോമീറ്റർ ദൂരത്താണ് ജനവാസമില്ലാത്ത ഫിലിപ്പ് ദ്വീപ് സ്ഥിതി ചെയ്‌യുന്നത്.
1/4 Phillip Island (Norfolk Island Group 🇳🇫) is an isolated ecosystem that is home to some 🆒 critters, including an endemic predatory : the Phillip Island . It has a large proportion of vertebrate , including , in its .
&mdash Luke Halpin (@SeabirdResearch)
പഴുതാരകൾ സാധാരണ പക്ഷികളെ ഭക്ഷിക്കുന്നതായി റിപ്പോർട്ട് ചെയ്‌യപ്പെട്ടില്ല. ഇത് പുതിയൊരു കണ്ടെത്തലാണെന്ന് ഇതുമായി ബന്ധപ്പെട്ട പ്രബന്ധരചനയിൽ നേതൃത്വം നൽകിയ ലൂക്ക് ആർ. ഹാൽപിൻ പറഞ്ഞു.
ഫിലിപ്പ് ദ്വീപിലെ പഴുതാരയ്‍ക്ക് 20 മുതൽ 30 സെന്റീമീറ്റർ വരെ വലിപ്പമുണ്ടാവും. കടൽ പക്ഷികളുടെ കൂട്ടിലാണ് ഇവ ഇരതേടുക. ഇരയിൽ വിഷം കുത്തിവെച്ച് അവയെ നിശ്ചലമാക്കും.
അതേസമയം കറുത്ത ചിറകുള്ള കടൽ പക്ഷികൾ ഈ പഴുതാര ആക്രമണത്തിനെ ചെറുക്കാൻ ശീലിച്ചിട്ടുള്ളതായി ഗവേഷകർ നിരീക്ഷിച്ചു. അതുകൊണ്ടു തന്നെ പ്രതിരോധിക്കാൻ ശേഷിയെത്തിയിട്ടില്ലാത്ത പക്ഷിക്കുഞ്ഞുങ്ങളാണ് ഈ പഴുതാരയുടെ ആക്രമണത്തിന് ഇരയാവാറുള്ളത്. പഴുതാരയുടെ ആക്രമണമുണ്ടാവുന്നുണ്ടെങ്കിലും കറുത്ത ചിറകുള്ള കടൽ പക്ഷിയുടെ എണ്ണത്തിൽ കുറവൊന്നുമില്ല. ആക്രമണത്തിന് ഇരയാവുന്ന പക്ഷിക്കുഞ്ഞുങ്ങളേക്കാളേറെ പക്ഷികൾ പൂർണവളർച്ചയെത്തുന്നുണ്ട്.
പക്ഷികളെ കൂടാതെ, പല്ലി, അരണ, ചീവീട് എന്നിവയും ഫിലിപ്പ് ദ്വീപ് പഴുതാരയുടെ ഭക്ഷ്യ വസ്തുക്കളാണ്.