Also Read :
ശബരിമല ക്ഷേത്രം മൂന്നര നൂറ്റാണ്ട് മുൻപ് ദ്രാവിഡ ആരാധനാ കേന്ദ്രമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന രാജമുദ്രയുള്ള രേഖ കൈവശമുണ്ടെന്നാണ് മോൻസൻ അവകാശവാദം ഉന്നയിച്ചത്. യുവതീ പ്രവേശന വിവാദ സമയത്താണ് ഈ രേഖകള്‍ വിവാദമായിരുന്നു.
ആര്‍ക്കിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന സര്‍ക്കാരും രേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മ ആവശ്യപ്പെട്ടു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Also Read :
ശബരിമല യുവതി പ്രവേശന വിവാദം ശക്തമായി നിൽക്കുന്ന സമയത്താണ് മോൻസൻ മാവുങ്കലിന്റെ ശേഖരത്തിൽ നിന്നുള്ള രേഖകള്‍ നിറഞ്ഞത്. 351 വര്‍ഷം പഴക്കമുണ്ടെന്നായിരുന്നു മോൻസനിന്റെ അവകാശവാദം. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ലഭ്യമാകുന്ന ഏറ്റവും പഴ. രേഖയാണിതെന്നും വ്യാഖ്യാനങ്ങളുണ്ടായിരുന്നു. ഇതിന്റെ ആധികാരികതയും പുറത്തുകൊണ്ടുവരണമെന്നാണ് പന്തളം കൊട്ടാരം ആവശ്യപ്പെടുന്നത്. ഈ രേഖകള്‍ എവിടെ നിന്നുമാണെന്നത് അടക്കം കണ്ടെത്തണമെന്നാണ് ആവശ്യം.
പലരും ചര്‍ച്ചകളില്‍ ഈ രേഖ ആധികാരികമായി ഉദ്ധരിച്ച് സംസാരിക്കുകയും മറ്റുമുണ്ടായിരുന്നു. ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങളും മോൻസന്റെ രേഖകളെക്കുറിച്ച് വാര്‍ത്ത നൽകിയിരുന്നു.
Also Read :
അതേസമയം, മോൻസന്‍ മാവുങ്കലിന്റെ പോലീസ് ബന്ധങ്ങളില്‍ ഇന്റലിജൻസ് വിഭാഗം പരിശോധന ആരംഭിച്ചു. മോൻസന്റെ സൗഹൃദ വലയത്തിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം എങ്ങിനെ എത്തിയെന്ന അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ജോലി ചെയ്തിരുന്ന ഏതാനും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.