ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2021 ഒക്ടോബർ നാല് മുതൽ ആരംഭിക്കും. പ്രൈം അംഗങ്ങൾക്ക് ഈ വിൽപ്പനയിലേക്ക് നേരത്തേ പ്രവേശനം ലഭിക്കും. ഈ വർഷത്തെ വാർഷിക ദീപാവലി വിൽപ്പനയിൽ 75,000 ലധികം പ്രാദേശിക ഷോപ്പുകൾ പങ്കെടുക്കുമെന്ന് ആമസോൺ പറയുന്നു.
“ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ പ്രാദേശിക ഷോപ്പുകളുടെയും ചെറുകിട, ഇടത്തരം വിൽപ്പനക്കാരുടെയും ആഘോഷമാണ്. അവരുടെ ആത്മാവിനോട് ഞങ്ങൾ എളിമയുള്ളവരാണ്, അവരുടെ വളർച്ചയിൽ പങ്കാളികളാകാനും അവസരമൊരുക്കാനുമുള്ള അവസരത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്, പ്രത്യേകിച്ച് പകർച്ചവ്യാധി മൂലമുള്ള സമീപകാല വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ, “ആമസോൺ ഇന്ത്യ വൈസ് പ്രസിഡന്റ് മനീഷ് തിവാരി പത്രക്കുറിപ്പിൽ പറഞ്ഞു.
ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ഭാഷകളിൽ ഷോപ്പിംഗ് നടത്താൻ ആമസോനായി കൂടുതൽ ഇന്ത്യൻ ഭാഷകളിൽ ആമസോൺ സേവനങ്ങൾ ഇപ്പോൾ ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കി. അടുത്തിടെ ബംഗാളി, മറാത്തി ഭാഷകളും പ്ലാറ്റ് ഫോമിൽ ലഭ്യമാക്കി. ഈ ഭാഷകൾക്ക് പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളും ആമസോണിൽ ലഭ്യമാണ്. കമ്പനി അതിന്റെ അലക്സാ വോയ്സ് അസിസ്റ്റന്റ് വഴിയുള്ള ഷോപ്പിങ്ങിൽ ഹിന്ദി ഭാഷക്കുള്ള പിന്തുണയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Read More: പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പോവുകയാണോ? എങ്കിൽ അല്പം കാത്തിരിക്കാം; കാരണമിതാണ്
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലേക്കുള്ള ഡീലുകളും ഓഫറുകളും ആമസോൺ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തിരഞ്ഞെടുത്ത കാർഡുകൾ വഴി ഉൽപന്നങ്ങൾ വാങ്ങുമ്പോൾ കിഴിവ് ഉണ്ടായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലെ നോ-കോസ്റ്റ് ഇഎംഐ എന്നിവയ്ക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ഉണ്ടായിരിക്കുമെന്ന് കമ്പനി പറയുന്നു.
ആമസോണിന്റെ സ്വന്തം എക്കോ, ഫയർ ടിവി, കിൻഡിൽ ഉപകരണങ്ങൾ എന്നിവയ്ക്ക് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപനയിലും കിഴിവുകൾ കാണും. സാംസങ്, വൺപ്ലസ്, ഷവോമി, സോണി, ബോട്ട്, ലെനോവോ, എച്ച്പി, അസൂസ്, ഫോസിൽ തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് ആയിരത്തിലധികം പുതിയ ഉൽപ്പന്നങ്ങൾ വിൽപനയിൽ ഉണ്ടാകുമെന്ന് കമ്പനി പറയുന്നു.
അതേസമയം, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുള്ള ഉപഭോക്താക്കൾക്ക് വിൽപ്പനയിൽ ജോയിനിങ് ബോണസായി750 രൂപയോടൊപ്പം അഞ്ച് ശതമാനം റിവാർഡ് പോയിന്റുകളുേം ലഭിക്കും.
ആമസോണിന്റെ എതിരാളികളായ ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പന ഒക്ടോബർ ഏഴി ന് ആരംഭിച്ച് ഒരാഴ്ചത്തേക്ക് തുടരും.
The post Amazon Great Indian Festival 2021- ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ നാല് മുതൽ appeared first on Indian Express Malayalam.