അനിയന്ത്രിതമായ അളവിൽ ശരീരഭാരം വർദ്ധിക്കുന്നതിനുള്ള ചില സാധാരണ കാരണങ്ങൾ
1. സമ്മർദ്ദം
അനിയന്ത്രിതമായ സമ്മർദ്ദം നിങ്ങളുടെ ഭക്ഷണ ശീലങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ സ്രവത്തെ ബാധിക്കുന്നു. ഇത് ഭക്ഷണത്തോടുള്ള കൂടുതൽ ആസക്തിക്ക് കാരണമാവുകയും നിങ്ങൾ പതിവിലും കൂടുതൽ ഭക്ഷണം കഴിക്കുകയും ചെയ്യും. വിട്ടുമാറാത്ത സമ്മർദ്ദം നിരവധി രോഗങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ധ്യാനം, യോഗ, വ്യായാമം തുടങ്ങിയ സമ്മർദ്ദം നിയന്ത്രിക്കുന്ന സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകൾ പരീക്ഷിക്കുക.
2. ഉറക്കമില്ലായ്മ
നിങ്ങളുടെ ഉറക്ക രീതി പല വിധത്തിൽ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് നിങ്ങളുടെ ശരീരഭാരത്തെയും സ്വാധീനിക്കും. പോഷകാഹാര വിദഗ്ദ്ധയുടെ അഭിപ്രായത്തിൽ, ഉറക്കക്കുറവുള്ള ആളുകൾ അവരുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൂടുതൽ കലോറി കഴിക്കുന്നു, ഇത് ശരീരഭാരം വർദ്ധിപ്പിക്കും.
3. തൈറോയ്ഡ് പ്രശ്നങ്ങൾ
നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കാത്ത ഒരു അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ശരീരഭാരം കൂടുന്നത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. വരണ്ട ചർമ്മം, ക്ഷീണം, മലബന്ധം, പേശികളുടെ ബലഹീനത, മുടി കൊഴിച്ചിൽ, സന്ധികളിൽ വേദന തുടങ്ങിയ മറ്റ് ലക്ഷണങ്ങൾ നിങ്ങൾ അനുഭവിക്കുകയാണെങ്കിൽ, ഹൈപ്പോതൈറോയിഡിസം ഉണ്ടോയെന്നത് പരിശോധിക്കുക. നിങ്ങളുടെ ഡോക്ടർ മരുന്ന് നിർദ്ദേശിക്കും. രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതായി വന്നേക്കാം.
4. പിസിഒഎസ് അല്ലെങ്കിൽ ആർത്തവവിരാമം
അര്ഥവവുമായി ബന്ധപ്പെട്ട് സ്ത്രീകൾ നേരിടുന്ന ഒരു അവസ്ഥയാണ് പിസിഒഎസ്. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. സ്ഥിരമായ വ്യായാമം ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലും പിസിഒഎസ് ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ആർത്തവവിരാമം ആർത്തവചക്രത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു, ഇത് സ്ത്രീകളിൽ ശരീരഭാരം വർദ്ധിപ്പിക്കും.
5. ബിഞ്ച് ഈറ്റിംഗ് ഡിസോർഡർ
ഇടയ്ക്കിടെ അനിയന്ത്രിതമായി അമിതഭക്ഷണം കഴിക്കുന്ന ഒരു തരം ഭക്ഷണ ക്രമക്കേടാണ് ബിഞ്ച് ഈറ്റിംഗ് ഡിസോർഡർ (Binge Eating Disorder). ശരീരഭാരം ഉൾപ്പെടെ നിരവധി ആരോഗ്യ അപകടങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.
ഇത്തരം വിവിധ കാരണങ്ങൾ ശരീരഭാരത്തിൽ ഏറ്റക്കുറച്ചിലുകൾക്ക് ഇടയാക്കും. നിങ്ങൾ വേഗത്തിലും വിശദീകരിക്കാനാവാത്ത വിധത്തിലും ശരീരഭാരം വർദ്ധിക്കുന്ന പ്രശ്നം അനുഭവിക്കുകയാണെങ്കിൽ, അടിസ്ഥാന കാരണം നിർണ്ണയിക്കാൻ നിങ്ങൾ ഡോക്ടറെ കാണണം.
ശ്രദ്ധിക്കുക: ഈ ഉള്ളടക്കം പൊതുവായ വിവരങ്ങൾ മാത്രമാണ് നൽകുന്നത്. ഇത് ഒരു തരത്തിലും യോഗ്യതയുള്ള ഒരു വൈദ്യോപദേശത്തിന് പകരമാകില്ല. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ഡോക്ടറെ സമീപിക്കുക.