തിരുവനന്തപുരം:ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേവ്യക്തിഹത്യ നടത്തിയെന്നപരാതിയിൽ ജനപക്ഷം സെക്കുലർ നേതാവ്പി. സി. ജോർജിനെതിരേകേസെടുത്തു. ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശത്തിന്റെപേരിലാണ് കേസ്.
ഹൈക്കോടതിയിലെഅഭിഭാഷകനായബി.എച്ച്. മൻസൂർ നൽകിയ പരാതിയിലാണ് എറണാകുളം നോർത്ത്പോലീസ് കേസെടുത്തത്.സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തിൽ അവഹേളിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരമാണ് കേസ്.
കേരളത്തിലെ കോവിഡ് കേസുകൾ വർധിച്ചുനിന്ന സാഹചര്യത്തിൽക്രൈം നന്ദകുമാറിന്നൽകിയ അഭിമുഖത്തിലാണ് പി.സി. ജോർജ് മന്ത്രിക്കെതിരായ വിവാദ പരാമർശം നടത്തിയത്.
Content Highlights:defamation remark against Veena George: case filed against P.C. George