Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഫോണുകളടക്കം ഉപകരണങ്ങള്‍ക്കെല്ലാം ഒരേ ചാര്‍ജര്‍ മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍; ആപ്പിളിന് വെല്ലുവിളി

by News Desk
September 24, 2021
in Uncategorized
0
ഫോണുകളടക്കം-ഉപകരണങ്ങള്‍ക്കെല്ലാം-ഒരേ-ചാര്‍ജര്‍-മതിയെന്ന്-യൂറോപ്യന്‍-യൂണിയന്‍;-ആപ്പിളിന്-വെല്ലുവിളി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

Charger Type C

രാജ്യത്ത് വിൽപനയ്ക്കെത്തുന്ന എല്ലാ മൊബൈൽ ഫോണുകൾക്കും ടാബ് ലെറ്റുകൾക്കും ഹെഡ്ഫോണുകൾക്കും ഒരേ ചാർജിങ് പോർട്ടുകൾ തന്നെയാക്കാൻ നീക്കവുമായി യൂറോപ്യൻ യൂണിയൻ. ഐഫോൺ നിർമാതാക്കളായ ആപ്പിളിന് കനത്ത വെല്ലുവിളിയാകുന്ന നീക്കമാണിത്.

ഈ തീരുമാനത്തിന് ഏറെ പാരിസ്ഥിതിക നേട്ടമുണ്ടന്നും യൂറോപ്യൻ കമ്മീഷൻ പ്രതിനിധി പറയുന്നു.

സ്മാർട്ഫോണുകൾ, ടാബ് ലെറ്റുകൾ, ക്യാമറകൾ, ഹെഡ്ഫോണുകൾ, പോർട്ടബിൾ സ്പീക്കറുകൾ, വീഡിയോ ഗെയിം കൺസോളുകൾ പോലുള്ള ഉപകരണങ്ങളിലെല്ലാം യുഎസ്ബി-സി പോർട്ട് മതിയെന്നാണ് പുതിയ നിർദേശം. ചാർജറുകൾ ഉപകരണങ്ങൾക്കൊപ്പമല്ലാതെ പ്രത്യേകമായി വിൽക്കാം.

കഴിഞ്ഞ പത്ത് വർഷക്കാലമായി യൂറോപ്യൻ യൂണിയൻ ഇതിനായി ശ്രമിക്കുന്നുണ്ട്. ആപ്പിളിനെ ലക്ഷ്യമിട്ടുള്ള നീക്കമല്ലെന്ന് യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കുന്നു. ഒരു ദശാബ്ദം നീണ്ട ചർച്ചകൾ നടത്തിയിട്ടും ഇക്കാര്യത്തിൽ കമ്പനികൾക്ക് പരിഹാരം കാണാനായിട്ടില്ല.

അതേസമയം ഒരേ കണക്‍ടർ തന്നെ നിർബന്ധിതമാക്കാനുള്ള നീക്കത്തിൽ ആശങ്കയുണ്ടെന്ന് ആപ്പിൾ പ്രതികരിച്ചു. നൂതന ആശയങ്ങളെ ഇത് പിന്തുണയ്‍ക്കില്ലെന്നും ഈ നീക്കം യൂറോപ്യൻ ജനതയ്‍ക്കും ലോകത്താകമാനമുള്ള ഉപഭോക്താക്കൾക്കും ദോഷം ചെയ്‌യുമെന്നും ആപ്പിൾ പറയുന്നു.

ഏകീകൃത ചാർജറിൽ തീരുമാനമായാൽ രണ്ട് വർഷത്തിനുള്ളിൽ തന്നെ അത് നടപ്പിൽ വരുത്തണമെന്ന നിർദേശത്തിലും ആപ്പിൾ ആശങ്ക പ്രകടിപ്പിച്ചു.

എന്നാൽ യൂറോപ്യൻ കമ്മീഷൻ ഇൻഡസ്ട്രി ചീഫ് തിയറി ബ്രെട്ടൻ ആപ്പിളിന്റെ വാദങ്ങളെ നിഷേധിച്ചു.

എനിക്ക് ഈ കമ്പനികളെ വർഷങ്ങളായി അറിയാവുന്നതാണ്. ഞങ്ങൾ ഓരോതവണ ഒരോ നിർദേശം മുന്നോട്ടുവെക്കുമ്പോഴും അത് മാറ്റത്തിന് എതിരാണെന്ന് അവർ പറഞ്ഞുതുടങ്ങും. ഇത് നൂതന ആശയങ്ങൾക്ക് എതിരല്ല. ആർക്കും എതിരല്ല. കമ്മീഷൻ എല്ലായിപ്പോഴും ചെയ്‌യുന്നത് പോലെ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഇതും ചെയ്‌യുന്നത്. അദ്ദേഹം പറഞ്ഞു.

അതേസമയം വ്യത്യസ്തങ്ങളായ ചാർജറുകൾ ഉപയോഗിക്കേണ്ടി വരുന്നതിൽ ഉപഭോക്താക്കളിൽ നിന്ന് നിരന്തരം പരാതികളുയരുന്നുണ്ട്. ആപ്പിൾ ഫോണുകളിൽ ലൈറ്റ്നിങ് കേബിളാണ് ചാർജിങിനുള്ളത്. എന്നാൽ ആൻഡ്രോയിഡ് ഫോണുകളിൽ യുഎസ്ബി സി ടൈപ്പ് കണക്റ്ററുകളാണുള്ളത്.

നിർദേശം യൂറോപ്യൻ യൂണിയൻ അംഗീകരിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ ഫോണുകളിലെല്ലാം ഏകീകൃത ചാർജിങ് പോർട്ട് കൊണ്ടുവരാൻ കമ്പനികൾ നിർബന്ധിതരാവും. ഇന്ത്യയുൾപ്പടെയുള്ള ആഗോള വിപണിയിലും ഈ തീരുമാനത്തിന്റെ പ്രതിഫലനങ്ങളുണ്ടായേക്കും.

Previous Post

ഓസ്ട്രേലിയയും ഇന്ത്യയും കൂടുതൽ അടുക്കുന്നു

Next Post

ബിജെപിയുടെ യഥാർത്ഥ സ്വഭാവം കത്തോലിക്കാ സഭ മനസ്സിലാക്കണമെന്ന് പ്രകാശ് കാരാട്ട്

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ബിജെപിയുടെ-യഥാർത്ഥ-സ്വഭാവം-കത്തോലിക്കാ-സഭ-മനസ്സിലാക്കണമെന്ന്-പ്രകാശ്-കാരാട്ട്

ബിജെപിയുടെ യഥാർത്ഥ സ്വഭാവം കത്തോലിക്കാ സഭ മനസ്സിലാക്കണമെന്ന് പ്രകാശ് കാരാട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.