Also Read :
പാലാ ബിഷപ്പിന്റെ പ്രസ്താവന കേരളത്തിൽ ആശങ്കയും സംശയവും ഉണ്ടാക്കി. സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ ബിഷപ്പിന്റെ പ്രസ്താവന ബിജെപി ഉപയോഗിച്ചെന്നും പ്രകാശ് കാരാട്ട് ‘കേരളത്തിൽ വര്‍ഗീയ ചേരിതിരിവ് അരുത്’ എന്ന തലക്കെട്ടുമായി വന്ന ലേഖനത്തിൽ പറയുന്നു.
മുസ്ലീങ്ങൾക്കിടയിൽ തീവ്രവാദസംഘടനകളും ആശയങ്ങളും ഉയർത്തുന്ന ഭീഷണി പാർട്ടിക്ക് ബോധ്യമുണ്ടെന്നും കാരാട്ട് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. ക്രൈസ്‌തവർക്കിടയിൽ തീവ്രവാദ കാഴ്ചപ്പാടുകൾ ഉയർന്നു വരുന്നുണ്ടെന്നും ലേഖനം പറയുന്നു.
Also Read :
‘ജിഹാദികളുടെ ഗൂഡാലോചന എന്ന വാദം രാഷ്ട്രീയവൃത്തങ്ങള്‍ തള്ളിക്കളഞ്ഞപ്പോള്‍ ബിഷപ്പിന്റെ നിലപാടിനെ പിന്തുണയ്ക്കാൻ ബിജെപി മുന്നോട്ടുവന്നു. ജിഹാദികളുടെ പ്രവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങള്‍ക്കിടയിൽ വിള്ളൽ വീഴ്ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും ബിജെപി ഇതിനെ നല്ല അവസരമാക്കി മാറ്റി’ എന്നും കുറിക്കുന്നു.
ഹിന്ദുത്വത്തിന്റെ മുന്നേറ്റമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബി ജെ പിയും ആര്‍ എസ് എസും യോജിപ്പോടെയുള്ള സഹവര്‍ത്തിത്വത്തിലും ഇടപെടലുകളിലും വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും കുറിക്കുന്നു. 1921ലെ മലബാര്‍ കലാപത്തെ വികലമാക്കി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍ എസ് എസ് സെപ്തംബര്‍ 25ന് മലബാര്‍ ഹിന്ദു വംശഹത്യാ ദിനം ആചരിക്കുകയാണ്.
Also Read :
കേരളത്തിലെ ക്രൈസ്തവരോട് ആര്‍ എസ് എസ് ഇപ്പോള്‍ പ്രകടിപ്പിക്കുന്ന സഹതാപത്തിന്റെ ഭാഗമായി മലബാര്‍ കലാപം ഹിന്ദുവിരുദ്ധം മാത്രമല്ല, ക്രിസ്ത്യൻ വിരുദ്ധവുമാണെന്ന് കൂടി വരുത്തി തീര്‍ക്കാര്‍ ശ്രമിച്ചുവെന്നും