അമേരിക്കൻ പര്യടനത്തിനായി എത്തിയ സ്കോട്ട് മോറിസണും, നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ക്ക് ശേഷം ഓസ്ട്രേലിയയും , ഇന്ത്യയും പ്രധാന വ്യാപാര കരാറിലേക്ക് അടുക്കുന്നു എന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചു . ആഗോള ക്വാഡ് ചർച്ചകളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. കൂടിക്കാഴ്ചയ്ക്ക് ശേഷം വർഷാവസാനത്തോടെ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ ഒരു ഇടക്കാല വ്യാപാര കരാർ ഒപ്പിടാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസണും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്താരഷ്ട്ര വ്യാപാര കരാറും, കാലാവസ്ഥാ വ്യതിയാനവും ചർച്ച ചെയ്തു.
ഡിസംബറോടെ ഒരു ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരു രാജ്യങ്ങളും സ്ഥിരീകരിച്ചു.മുടങ്ങിക്കിടക്കു
മോറിസണും, മോദിയും കാലാവസ്ഥാ വ്യതിയാനവും, ശുദ്ധമായ സാങ്കേതികവിദ്യ നൽകുന്നതിനുള്ള സാധ്യതകളും അടിയന്തിരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു. ഇക്കാര്യത്തിൽ, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിശാലമായ സംഭാഷണത്തിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി എടുത്തുകാണിച്ചു.
നവംബറിൽ ഗ്ലാസ്‌ഗോയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചർച്ചകൾക്ക് മുന്നോടിയായുള്ള അന്താരാഷ്ട്ര സമ്മർദ്ദത്തിനിടയിൽ 2050 ഓടെ കാർബൺ മലീകരണം പുറന്തള്ളൽ പൂജ്യമാക്കാനുള്ള പ്രതിജ്ഞാബദ്ധതയിലേക്ക് ഓസ്‌ട്രേലിയ മുന്നേറുകയാണെന്ന് സ്കോട്ട് മോറിസൺ പ്രസ്താവിച്ചു.
ഈ മേഖലയിലെ രണ്ട് ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായ മോറിസനോട് ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം ഇന്ത്യൻ പ്രധാനമന്ത്രി ആവർത്തിച്ചു.
പകർച്ചവ്യാധിക്ക് ശേഷമുള്ള ലോകത്തിലെ വെല്ലുവിളികളെ അതിജീവിക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രിമാർ സമ്മതിച്ചു.