ഫോസിൽ പഠനങ്ങളിലൂടെയും മറ്റും ദിനോസറുകളുടെ രൂപവും ശബ്ദവും ചലനരീതിയും ആഹാരരീതിയെയുംക്കുറിച്ച് ശാസ്ത്രലോകത്തിന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഡിനോസറുകളുടെ ലൈംഗിക രീതി ഇന്നും ശാസ്ത്രത്തിന് അജ്ഞമാണ്. ഇണചേരവേ ഫോസിലായിത്തീർന്ന ഒരു ദിനോസറിനെയും ഇന്നേവരെ കണ്ടെത്തിയിട്ടില്ല. അത്തരത്തിൽ പ്രിസർവ് ചെയ്‌യപ്പെട്ട പഴക്കമുള്ള ഏക നട്ടെല്ലുള്ള ജീവി കടലാമയാണ്. 4.7 കോടി വർഷം മുമ്പുള്ള ഇണചേരുന്ന കടലാമ ഫോസിൽ അടുത്തിടെ കണ്ടെത്തിയിരുന്നു.
ഫോസിൽ നോക്കി ഒരു ദിനോസർ ആണാണോ പെണ്ണാണോ എന്ന് എളുപ്പം തിരിച്ചറിയാനാവില്ല. മാത്രവുമല്ല ദിനോസറുകളുടെ ലൈംഗിക സ്വഭാവം കാണിക്കുന്നഫോസിൽ അവശിഷ്ടങ്ങളും ഇന്നേവരെ ലഭ്യമായിട്ടില്ല. എന്നാൽ പക്ഷികളെക്കുറിച്ച് നമുക്ക് അറിയാവുന്ന ഉൾക്കാഴ്ചകൾ വെച്ച് പാലിയന്റോളജിസ്റ്റുകൾ ദിനോസറുകളുടെ ലൈംഗികജീവിതം മനസ്സിലാക്കാൻ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്.
വ്യത്യസ്ത ലിംഗത്തിൽപെട്ട ജീവികൾ പൊതുവെ കാഴ്ചയിൽ വ്യത്യസ്തമായിരിക്കും. ആൺസിഹംവും പെൺസിംഹവും ആൺമയിലും പെൺമയിലും തമ്മിലുള്ള വ്യത്യാസങ്ങൾ പോലെ. ടി റക്സുകളിലെ(ദിനോസറുകളിലെ മാസംഭോജി വിഭാഗം) ആണും പെണ്ണും കാഴ്ചയിൽ ഈ വ്യത്യാസങ്ങൾ കാണിച്ചിരുന്നു എന്നാണ് നിഗമനം.
പെൺ ടി റക്സുകൾ ആൺ ടി റക്സുകളേക്കാൾ വലുപ്പം കൂടുതലായിരുന്നു എന്നാണ് മുൻ കണ്ടെത്തലുകൾ. എന്നാൽ അത് വിശ്വസനീയമല്ല. വലിയ ദിനോസർ ഫോസിൽ പ്രായപൂർ്തതിയായ വലിയ ദിനോസറിന്റെയും ചെറിയ ഫോസിൽ പ്രായം കുറഞ്ഞ ദിനോസറുകലുടേതും ആകാനിടയുള്ളതുകൊണ്ടാണ്. അതിനാൽ തന്നെ വലിപ്പം നോക്കി ദിനോസർ ഫോസിൽ പെണ്ണിന്റെയാണോ ആണിന്റെയാണോ എന്ന് ശങ്കയ്‍ക്കിടയില്ലാത്ത വിധം തീർത്ത് പറയാനാവില്ലെന്ന് മാഞ്ചസ്റ്റർ യൂണിവേഴ്സ്റ്റിയിലെ ശാസ്ത്രജ്ഞൻ ഡീൻ ലോമാക്സ് പറഞ്ഞതായി യ്‌യുന്നു. കേറ്റീ ഹണ്ടാണ് ദിനോസറുകളുടെ ലൈംഗികതയിലേക്ക് വെളിച്ചം വീശുന്ന ശാസ്ത്രപഠനങ്ങളെ ക്രോഡീകരിച്ചു കൊണ്ട് സിഎൻഎന്നിൽ ലേഖനം എഴുതിയത്.
12.5 കോടി വർഷം മുമ്പ് ജീവിച്ചിരുന്ന ദിനോസറുകൾ ആധുനിക പക്ഷി വർഗ്ഗങ്ങളുമായി നിരവധി സാമ്യതകൾ കാണിച്ചിട്ടുണ്ട്. പെൺ പക്ഷികളുടെ വാലിലെ തൂവലുകൾ ആൺ പക്ഷികളുടെ അത്ര നീളമില്ലാത്തുപോലെയുള്ള സവിശേഷതകളാണ് ദിനോസറുകളിലും കാണപ്പെട്ടത്.
നീണ്ട വാലില്ലാത്ത പുരാതന പക്ഷികളുടെ ഫോസിലുകളിൽ അവശിഷ്ടങ്ങളിലെ മെഡുലറി ബോണുകളുടെ(പ്രത്യുത്‌പാദന സമയത്ത് പെൺ പക്ഷിയിൽ കാണപ്പെടുന്ന കാൽസ്യത്തിന്റെ അധിക ശേഖരമാണിത്. മുട്ടയുടെ പുറന്തോട് രൂപപ്പെടുന്നത് ഈ കാത്സ്യ ശേഖരം ഉപയോഗിച്ചാണ്) സാന്നിധ്യം ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 12.5 കോടി വർഷം മുമ്പ് ജീവിച്ചിരുന്ന ദിനോസറുകൾ ആധുനിക പക്ഷി വർഗ്ഗങ്ങളുമായി നിരവധി സാമ്യതകൾ കാണിച്ചിട്ടുണ്ട്. പെൺ പക്ഷികളുടെ വാലിലെ തൂവലുകൾ ആൺ പക്ഷികളുടെ അത്ര നീളമില്ലാത്തുപോലെയുള്ള സമാന സവിശേഷതകളാണ് ദിനോസറുകളിലും കാണപ്പെട്ടത്. ചില ദിനോസർ ഫോസിലുകളിൽ റിബൺ തൂവൽപോലെയുള്ള വാൽഭാഗമാണ് കാണിച്ചത്. ഈ സവിശേഷത ലൈംഗിക പ്രദർശനത്തിന് ഉപയോഗിച്ചതാവാമെന്നാണ് വ്യാഖ്യാനം. പെൺ ഡൈനോസറുകൾക്ക് ഈ അലങ്കാര വാലുകൾ ഇല്ലെന്ന് സംശയലേശമന്യേ തെളിയിക്കപ്പെട്ടതാണ്.
ദിനോസറുകളുടെ ഫോർപ്ലേ
തൂവലുകളുള്ള ദിനോസറുകളുടെ ഭംഗിയായി സംരക്ഷിക്കപ്പെട്ട ഫോസിലുകളിൽ കളർ പിഗ്മെന്റുകൾ അടങ്ങിയിരിക്കുന്ന കോശങ്ങളിൽ നടത്തിയ പഠനത്തിൽ നിന്ന് വ്യക്തമായത് ചില ദിനോസറുകൾ തിളക്കമുള്ള നിറങ്ങളുള്ളവയായിരുന്നെന്നാണ് . എന്നാൽ സിനിമകളിൽ പലതും അവയെ ചാരം നിറഞ്ഞ പച്ച നിറത്തിലാണ് ചിത്രീകരിച്ചത്. ഭാവിയിൽ ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയുന്ന ഒരു ഫോസിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
1990കളിൽ ചൈനയിൽ നിന്നു കണ്ടെത്തിയ തൂവലുള്ള ദിനോസറുകളെ കുറിച്ചുള്ള പഠനത്തിൽ നിന്നാണ് ഇന്ന കാണുന്ന പക്ഷികൾ ദിനോസറുകളുടെ അകന്ന ബന്ധുവാണെന്ന തിരിച്ചറിവിലേക്ക് ശാസ്ത്രലോകത്തെ എത്തിച്ചത്. പ്രത്യേകിച്ച് തെറാപോഡുകൾ.
30 വർഷം മുമ്പ് വരെ ദിനോസറുകൾക്ക് പക്ഷികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ശാസ്ത്രസമൂഹത്തെ നമുക്ക് കാണാമായിരുന്നു എന്നാൽ പക്ഷികളും ദിനോസറുകളും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതൽ ഫോസിൽ തെളിവുകൾ ലഭിച്ചതോടെ ആ കാഴ്ച്ചപ്പാടുകളും തിരുത്തപ്പെട്ടു. അതിനാൽ തന്നെ പക്ഷികളുടെ പെരുമാറ്റ രീതി വെച്ച് ദിനോസറുകൾ എങ്ങനെ പെരുമാറിയിരുന്നെന്നുള്ള നിഗമനത്തിൽ എത്തിച്ചേരാമെന്ന് ലോമാക്സ് പറയുന്നു.
കൂടുണ്ടാക്കുന്ന ആൺപക്ഷികൾ തങ്ങൾ കൂടു നിർമ്മാണത്തിൽ മികവുള്ളവരാണെന്ന് കാണിക്കാൻ നഖം കൊണ്ട് മണ്ണിൽ മാന്തുമായിരുന്നു. ഇത് ഇണയെ ആകർഷിക്കാൻ ചെയ്തതാണെന്നാണ് കരുതുന്നത്. ഇത്തരത്തിൽ ഇണയെ ആകർഷിക്കാൻ ഈ പ്രവൃത്തി ദിനോസറുകളും ചെയ്തതിൻരെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
കോളറാഡോയിൽ നിന്ന് 10കോടി പഴക്കമുള്ള അത്തരത്തിലുള്ള ദിനോസറുകളുടെ മാന്തലുകൾ കണ്ടെത്തിയിട്ടുണ്ട്. 164 അടി (50 മീറ്റർ) നീളവും 49 അടി (15 മീറ്റർ) വീതിയുമുള്ള ഒരൊറ്റ പ്രദേശത്ത് 60 ലധികം വ്യത്യസ്ത
ദിനോസറുകളുടെ ലൈംഗികതയെക്കുറിച്ചുള്ള പഠനത്തിൽ മണ്ണിലെ ഈ മാന്തൽ വലിയ പ്രാധാന്യമേറിയതാണെന്നാണ് കൊളറാഡോ ഡെൻവർ സർവകലാശാലയിലെ ജിയോളജി പ്രൊഫസർ എമിരിറ്റസ് മാർട്ടിൻ ലോക്ക്ലിയുടെ പഠനത്തിൽ പറയുന്നുണ്ട്.
പ്രീഹിസ്റ്റോറിക് ഫോർപ്ലേയുടെ ഈ ശേഷിപ്പുകൾ ഇക്കാലത്തെ പക്ഷികളുടെ പെരുമാറ്റവുമായി വളരെ സാമ്യമുള്ളതാണ്. കൂടു കൂട്ടി മുട്ടയിടുന്നതിന് സമീപമാണ് പല പക്ഷികളുടെയും ഇത്തരം ഫോർപ്ലേ മാന്തലുകൾ കാണാറുള്ളത്. അതിനാൽ തന്നെ ഈ അടയാളങ്ങൾ കണ്ടെത്തിയ പ്രദേശത്തും ആൺദിനോസറും പെൺ ദിനോസറും ഒത്തുചേർന്നിരിക്കാമെന്നും അതിനടുത്ത് കൂടുകൂട്ടി ഇവ മുട്ടയിട്ടിരിക്കാമെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
പ്രോട്ടോസെറാടോപ്സ് ദിനോസറുകളുടെ തലയ്‍ക്ക് ചുറ്റുമുള്ള അസ്ഥികൊണ്ടു രൂപപ്പെട്ട ഫ്രിൽ ആദ്യം ചൂടിനെ നിയന്ത്രിക്കാനായുള്ളതാണെന്നായിരുന്നു ശാസ്ത്രജ്ഞർ കരുതിയിരുന്നത് എന്നാൽ ഈ ഫ്രിൽ പെട്ടെന്നാണ് വിരിയുന്നതെന്നും(പോരിലേർപ്പെടുന്ന കോഴികളുടെ കഴുത്തിനു ചുററും രൂപപ്പെടുന്നപോലെ) പൊതുവെ ലൈംഗികത ഉണരുന്ന വേളയിലാണ് ജീവികൾ പൊതുവെ ഇത്തരത്തിൽ പൊടുന്നനെയുള്ള ശാരീരിക വിന്യാസങ്ങൾ പ്രകടിപ്പിക്കുകയെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ട്രൈസെറാടോപ്സ് ഇനത്തിൽപ്പെട്ടവയാണ് പ്രോട്ടോസെറാടോപ്സ്.
ദിനോസർ ഇണചേരുന്നതെങ്ങനെ
സസ്തനികളിൽ മിക്കവയ്‍ക്കും ലൈംഗിക ബന്ധത്തിനും വിസർജ്ജ്യത്തിനും പ്രത്യേകം ദ്വാരമാണെങ്കിലും പക്ഷികളിലും ഉരഗങ്ങളിലും ഒറ്റ ദ്വാരമാണുള്ളത്. Cloaca എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ cloaca തമ്മിൽ ചേർന്നാണ് പക്ഷികൾ ഇണചേരുന്നത്. ക്ലോക്കൽ കിസ്സിങ് ആണ് ഇതറിയപ്പെടുന്നത്.
Psittacosaursu ഇനത്തിൽപെട്ട ദിനോസറുകളുടെ ക്ലോക്ക കണ്ടെത്തിയ വിവരം ഈ വർഷമാദ്യം കറന്റ് ബയോളജയിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിനാൽ തന്നെ ദിനോസറുകളും ഇങ്ങനെയാവാം ലൈംഗികതയിൽ ഏർപ്പെട്ടതെന്നാണ് പാലിയൻരോളജിസ്റ്റുകളിൽ പലരും കരുതുന്നത്.
എന്നാൽ ഈ ക്ലോക്ക വഴി വെറും ക്ലോക്കൽ കിസ്സിങ്ങ് അല്ല നടന്നത് പകരം പെനട്രേറ്റീവ് സെക്സ്( മൃഗങ്ങളിലും മനുഷ്യരിലും നടക്കുന്നതുപോലുള്ള) ആകാം നടന്നതെന്നാണ് ബ്രിസ്റ്റൾ സ്കൂൾ ഓഫ് എർത്ത് സയൻസിലെ പാലിയന്റോളജിസ്റ്റായ ജേക്കബ് വിൻതർ പറയുന്നത്. ആൺ ദിനോസറുകൾക്ക് താറാവുകൾക്കും ഒട്ടകപക്ഷികൾക്കും ഉള്ളതുപോലെ പുരുഷലിംഗം ഉണ്ടായിരിക്കാമെന്നും ജേക്കബ്ബ് വിൻതർ പറയുന്നു.
കടപ്പാട് : https://edition.cnn.com/2021/09/20/world/dinosaur-sex-lives-scn/index.html
https://edition.cnn.com/2021/02/02/world/dinosaurs-frill-scn-trnd-protoceratops/index.html
https://edition.cnn.com/2021/01/19/world/dinosaur-fossil-sex-study-scn/index.html
https://www.eurekalert.org/news-releases/842097
content highlights: Study about the dinosaurs sex life and foreplays