ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വാട്സ്ആപ്പിനുള്ളത്. വാട്സ്ആപ്പിൽ ഒരു ദിവസം തന്നെ നിങ്ങൾക്ക് പ്രധാനപ്പെട്ട നിരവധി സന്ദേശങ്ങൾ ലഭിക്കുമ്പോൾ, അവയിൽ ചിലതെങ്കിലും സൂക്ഷിച്ചു വെക്കേണ്ടതായും വരും. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്ഫോം ഉപയോക്താക്കളെ സന്ദേശങ്ങൾ സേവ് ചെയ്ത് വെക്കാൻ അനുവദിക്കുന്നു, അങ്ങനെ സേവ് ചെയ്യുന്നതിലൂടെ പിന്നീട് യാതൊരു ബുദ്ധിമുട്ടും കൂടാതെ വേഗത്തിൽ അവ എടുക്കാൻ സാധിക്കും.
അത്തരത്തിൽ മെസ്സേജുകൾ സേവ് ചെയ്ത് വെക്കുന്നതിനായാണ് വാട്സ്ആപ്പ് “സ്റ്റാർഡ് മെസ്സേജസ്” എന്ന സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉപയോക്താക്കളെ സന്ദേശങ്ങൾ ബുക്ക്മാർക്ക് ചെയ്യാൻ അനുവദിക്കുന്നു, അതിനാൽ പിന്നീട് അവ വേഗത്തിൽ പരിശോധിക്കാൻ കഴിയും. ഈ സവിശേഷത എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും നിങ്ങൾക്ക് അത് എങ്ങനെ ഉപയോഗിക്കാനാകുമെന്നും അറിയുന്നതിനായി കൂടുതൽ വായിക്കുക.
വാട്സ്ആപ്പിലെ പ്രധാനപ്പെട്ട സന്ദേശങ്ങൾ എങ്ങനെ വേഗത്തിൽ ആക്സസ് ചെയ്യാം
സ്റ്റെപ് 1: ഒരു സന്ദേശം സേവ് ചെയ്ത് സൂക്ഷിക്കുന്നതിന്, ആദ്യം വാട്ട്‌സ്ആപ്പിലെ ചാറ്റ് തുറക്കുക അതിനു ശേഷം സേവ് ചെയ്യേണ്ട സന്ദേശം ദീർഘനേരം അമർത്തുക.
സ്റ്റെപ് 2: അപ്പോൾ സ്ക്രീനിന്റെ മുകൾ ഭാഗത്തായി ഒരു നക്ഷത്ര ചിഹ്നം നിങ്ങൾക്ക് കാണാൻ കഴിയും. സേവ് ചെയ്യുന്നതിനായി അതിൽ ടാപ്പുചെയ്യുക. അതിൽ വീണ്ടും ടാപ്പ് ചെയ്താൽ അൺസേവ് ചെയ്യാനാകുമെന്നത് ശ്രദ്ധിക്കുക.
നക്ഷത്ര ചിഹ്നമിട്ട എല്ലാ സന്ദേശങ്ങളും ആ ചാറ്റിലെ നക്ഷത്രചിഹ്ന സന്ദേശ ( സ്റ്റാർഡ് മെസ്സേജസ്) വിഭാഗത്തിൽ കാണാനാകും. അതിലേക്ക് എത്താൻ സേർച്ച് ബാർ ഐക്കണിന് സമീപമുള്ള മൂന്ന് ഡോട്ടുകളുള്ള ബട്ടണിൽ ടാപ്പുചെയ്യുക. അപ്പോൾ വരുന്ന ഡ്രോപ്പ്-ഡൗൺ മെനു ഒരു ” സ്റ്റാർഡ് മെസ്സേജസ്” ഓപ്ഷൻ കാണിക്കും. അതിൽ നിങ്ങൾ ഒരു ചാറ്റിൽ സേവ് ചെയ്ത എല്ലാ സന്ദേശങ്ങളും കാണാനാകും.
Also read: പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പോവുകയാണോ? എങ്കിൽ അല്പം കാത്തിരിക്കാം; കാരണമിതാണ്
ഇതിൽ തന്നെ ഓരോ സന്ദേശവും അൺസ്റ്റാർ ചെയ്യാനും വാട്സ്ആപ്പ് അനുവദിക്കുന്നുണ്ട്. ഇതിനായി, സന്ദേശത്തിൽ ദീർഘനേരം അമർത്തുക, തുടർന്ന് നക്ഷത്ര ഐക്കണിൽ ടാപ്പുചെയ്‌ത് ആ സന്ദേശം അൺസ്റ്റാർ ചെയ്യുക.
നിങ്ങൾക്ക് സേവ് ചെയ്ത എല്ലാ സന്ദേശങ്ങളും ഒറ്റയടിക്ക് നീക്കംചെയ്യാനും ഇതിൽ കഴിയും. അതിനായി മുകളിലെ മൂന്ന്-ഡോട്ട് ഐക്കണിൽ ക്ലിക്ക് ചെയ്ത് കളയാം. വിഷമിക്കേണ്ട, നിങ്ങളുടെ സന്ദേശങ്ങൾ എല്ലാം പോകില്ല, ” സ്റ്റാർഡ് മെസ്സേജസ് ” വിഭാഗത്തിൽ നിന്ന് മാത്രമേ പോവുകയുള്ളു. ഈ വിഭാഗത്തിൽ ധാരാളം സന്ദേശങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾ നോക്കുന്ന സന്ദേശം കണ്ടെത്താൻ നിങ്ങൾക്ക് സെർച്ച് ബാറിൽ ടൈപ്പ് ചെയ്യാം.
പ്രധാനപ്പെട്ട സന്ദേശങ്ങൾ കണ്ടെത്തുന്നതിനുള്ള ഇതര രീതി
നിങ്ങൾക്ക് സന്ദേശങ്ങൾ ബുക്ക്മാർക്ക് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ, വാട്ട്‌സ്ആപ്പിൽ ഒരു പ്രത്യേക സന്ദേശം കണ്ടെത്താനുള്ള ഏറ്റവും എളുപ്പ മാർഗം സെർച്ച് സവിശേഷത ഉപയോഗിക്കുക എന്നതാണ്. വാട്സ്ആപ്പിൽ വ്യക്തിഗത ചാറ്റുകളിലും ആപ്പ് തുറക്കുമ്പോഴുള്ള പ്രധാന വിൻഡോയിലും ഒരു “സെർച്ച്” ഓപ്ഷൻ കാണാൻ കഴിയും.
The post WhatsApp: വാട്സ്ആപ്പിൽ വന്ന പ്രധാനപ്പെട്ട മെസേജുകൾ എങ്ങനെ വേഗത്തിൽ കണ്ടുപിടിക്കാം? അറിയാം appeared first on Indian Express Malayalam.