തിരുവനന്തപുരം: കോവിഡ് ബാധിച്ച്മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രം നൽകുന്ന ധനസഹായംഅപര്യാപ്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.സംസ്ഥാന സർക്കാർ മൂടിവെച്ച കോവിഡ് കണക്കുകൾ പുറത്തു വിടണമെന്നും ധനസഹായം 10 ലക്ഷം വരെ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.. യുഡിഎഫ് നേതൃ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കെ റെയിൽ പദ്ധതിയെ എതിർക്കാനാണ് യുഡിഎഫ് തീരുമാനം, പദ്ധതിയ്ക്ക് വലിയ തോതിൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. 20,000 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും. 50,000 കച്ചവട സ്ഥാപനങ്ങൾ പൊളിക്കേണ്ടി വരും. 145 ഏക്കർ വയൽ നികത്തേണ്ടി വരും. ആയിരത്തിലധികം മേൽപാലങ്ങളോ അടിപ്പാതകളോ നിർമ്മിക്കേണ്ടിവരും.
നേരത്തെ കേന്ദ്ര സർക്കാർ നൽകിയത് സറ്റാൻഡ് എലോൺ എലവേറ്റഡ് റെയിൽവേ കോറിഡോറിനാണ്. പദ്ധതി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സ്ക്രീനിംഗ് കമ്മിറ്റി 2018ൽ പരിശോധിച്ച് അനുമതി നിഷേധിച്ചതാണ്. കേന്ദ്ര അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അനുമതി ലഭിക്കാതെ പാരിസ്ഥിതിക, സാമൂഹിക ആഘാതം പഠിക്കാതെ എങ്ങനെയാണ് സ്ഥലമേറ്റെടുപ്പ് പരിപാടിയുമായി സർക്കാർ മുന്നോട്ട്പോകുന്നതെന്നും വിഡി സതീശൻ ചോദിച്ചു.
വിവിധ സംഘടനകൾ ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു.
Content Highlights: Not enough compensation for covid death – VD satheesan