മെൽബൺ : മെൽബണിലെ ഒരു കെട്ടിട നിർമ്മാണ ജോലിസ്ഥലത്ത് നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നഗരത്തിൽ വീണ്ടും വർദ്ധിത വീര്യത്തോടെ നൂറുകണക്കിന് പ്രതിഷേധക്കാർ മെൽബൺ സിബിഡി തെരുവുകളിലൂടെ പടക്കം പൊട്ടിച്ചും, പാട്ടുപാടി മുദ്രാവാക്യങ്ങൾ മുഴക്കിയും പന്തം കൊളുത്തി പ്രകടനം നടത്തുന്നു.
വിക്ടോറിയൻ സർക്കാർ നഗരത്തിന്റെ നിർമ്മാണ മേഖല രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം വെസ്റ്റ് മെൽബണിലെ ഒരു ജോലിസ്ഥലത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തി.
കൺസ്ട്രക്ഷൻ, ഫോറസ്ട്രി മാരിടൈം, മൈനിംഗ് ആൻഡ് എനർജി യൂണിയൻ (CFMEU) എന്നിവയുടെ മെൽബൺ ആസ്ഥാനത്ത് പ്രതിഷേധക്കാർ ഇറങ്ങുമ്പോൾ ദുരന്ത വാർത്തകൾ പുറത്തുവന്നു, ഇന്നലെയുണ്ടായ അക്രമാസക്തമായ ദൃശ്യങ്ങളെ തുടർന്ന് കനത്ത പോലീസ് കാവലിലാണ് നഗരം.
ഓറഞ്ച് ജ്വാലകളും, പടക്കങ്ങളും കത്തിക്കുന്നതിനിടയിൽ പ്രതിഷേധക്കാർ നഗര തെരുവുകളിലേക്ക് ഇരച്ചുകയറുന്നതും, പാടുന്നതും ലൈവായി തന്നെ മിക്ക ടെലിവിഷൻ ചാനലുകളും ആഘോഷമാക്കുന്നുണ്ട്. പ്രക്ഷോഭകർ സ്പ്രിംഗ് സ്ട്രീറ്റിലേക്ക് ഇറങ്ങി, പാർലമെന്റ് ഹൗസിന് പുറത്തേക്ക് വന്നപ്പോൾ , അവിടെ ‘പോലീസ് കലാപ സ്ക്വാഡ് ‘ പ്രതിരോധ മതിൽ തീർത്ത് തടഞ്ഞിരിക്കുകയാണ്.
ഇന്ന് രാവിലെ ഓഫീസർമാരും , നിർമ്മാണ പ്രക്ഷോഭകരും തമ്മിൽ സംഘർഷമുണ്ടായതിനെത്തുടർന്ന് പോലീസ് നഗരമാകെ വിന്യസിച്ചിട്ടുണ്ട്. വിക്ടോറിയൻ ഗവൺമെന്റിന്റെ നിർമ്മാണ തൊഴിലാളികൾക്കുള്ള കോവിഡ് -19 വാക്സിൻ ഉത്തരവിൽ പ്രതിഷേധിച്ച് രാവിലെ 10 മണി വരെ എലിസബത്ത് സ്ട്രീറ്റിന്റെയും വിക്ടോറിയ പരേഡിന്റെയും മൂലയിൽ 150 ഓളം ആളുകൾ “f — jab” എന്ന് വിളിച്ചു കൊണ്ടാണ് സമരത്തിന് തിരി കൊളുത്തിയത്.
പ്രതിഷേധം നിയന്ത്രണാതീതമാകുന്നത് തടയുന്നതിനും, ഇന്നലെ നടന്ന അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സന്നദ്ധരായി എലിസബത്ത് സ്ട്രീറ്റിൽ ഡസൻ കണക്കിന് പോലീസ് മൾട്ടിപ്പിൾ ലൈനുകൾ രൂപീകരിച്ചു സമരക്കാരെ നേരിടാൻ തയ്യാറായി നിൽക്കുന്നു.
സമരക്കാരുടെ മുൻപിൽ ഗ്യാസ് മാസ്കുകൾ ധരിച്ചെത്തിയ, കനത്ത ആയുധധാരികളായ പോലീസ് എന്തിനും സജ്ജമായി നിലയുറപ്പിച്ചിരിക്കുകയാണ്. സ്പീക്കറിലൂടെ ഉദ്യോഗസ്ഥർ “ഇപ്പോൾ പോകുക അല്ലെങ്കിൽ ബലം പ്രയോഗിക്കാം” എന്ന് പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകിയതിനു മറുപടിയായി , “ഞങ്ങൾ ഈ നഗരം തകർത്ത് , അതിനെ പൊളിച്ചടക്കും, വേണമെങ്കിൽ നിങ്ങൾ തിരിച്ച് പൊയ്ക്കോ ” എന്നാണ് ഒരു പ്രതിഷേധക്കാരൻ പ്രതിധ്വനിയായി ആക്രോശിച്ചത്. നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പുകൾ ഉൾപ്പെടെ തങ്ങളുടെ ആവശ്യങ്ങളുടെ പട്ടിക നിറവേറ്റുന്നത് വരെ പ്രകടനം തുടരുമെന്ന് പ്രതിഷേധക്കാർ പ്രതിജ്ഞയെടുത്തു.
വിക്ടോറിയൻ ആരോഗ്യ മന്ത്രി മാർട്ടിൻ ഫോളി മെൽബണിലെ CFMEU ആസ്ഥാനത്തിന് പുറത്ത് നടന്ന പ്രതിഷേധങ്ങളെ “അപലപനീയമാണ്” എന്ന് ആക്ഷേപിച്ചു.
“(ഈ പ്രതിഷേധങ്ങൾ) ഓരോ വിക്ടോറിയക്കാരനും ശരിയായ കാര്യം ചെയ്യുന്നതിനും കഠിനാധ്വാനം ചെയ്യുന്നതിനും അപമാനമാണ്. ഇത് ഒരു സൂപ്പർ-സ്പ്രെഡർ ഇവന്റായി അപകടസാധ്യതയുണ്ട്. പൊതുജനാരോഗ്യ ഉത്തരവുകളുടെ ലംഘനമാണിതെന്നും .” മിസ്റ്റർ ഫോളി പറഞ്ഞു.
ചൊവ്വാഴ്ച, അർദ്ധരാത്രി വരെയുള്ള 24 മണിക്കൂറിനുള്ളിൽ 603 കേസുകൾ ഉണ്ടെന്ന് വിക്ടോറിയ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇന്നലെ രാത്രിയിൽ കോവിഡുമായി ബന്ധപ്പെട്ട ഒരു മരണവും ഉണ്ടായിരുന്നു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ