കോവിഡ് -19 ലോക്ക്ഡൗണിനെതിരെ ആസൂത്രിതമായ പ്രതിഷേധത്തിനായി ആളുകൾ ഒത്തുകൂടുന്നത് തടയാൻ പോലീസ് ശ്രമിക്കുന്നതിനാൽ ഈ വരുന്ന ശനിയാഴ്ച(18 Sept.) മെൽബൺ സിബിഡി പൂട്ടുകയും എല്ലാ പൊതുഗതാഗത സേവനങ്ങളും നഗരത്തിൽ നിന്ന് വഴിതിരിച്ചുവിടുകയും ചെയ്യും.
കഴിഞ്ഞ മാസം ആഗസ്റ്റ് 21 ന് നഗരത്തിൽ നടന്ന നിയമവിരുദ്ധ പ്രതിഷേധത്തിൽ 4000 മുതൽ 5000 വരെ ആളുകൾ പങ്കെടുത്തതിന്റെ അനന്തരഫലമായി കോവിഡ് കേസുകൾ അനന്തമായി കൂടിയത് കൊണ്ടും, ഒട്ടേറെ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയത് കൊണ്ടുമാണ് ഈ തീരുമാനം എടുക്കാൻ അധികൃതർ തീരുമാനിച്ചത്. 20 വർഷത്തിനിടെ നഗരത്തിലെ ഏറ്റവും അക്രമാസക്തമെന്ന് പോലീസ് വിശേഷിപ്പിച്ച ആ പ്രതിഷേധ പ്രകടനത്തിൽ 21ഓളം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും, പ്രകടനത്തിൽ പങ്കെടുത്ത ഒട്ടേറെപ്പേരുടെ പേരിൽ ക്രിമിനൽ കുറ്റം ചാർത്തി പിഴ ഈടാക്കാനുള്ള നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ആയതിനാൽ ആളുകൾ ഒത്തുചേരുന്നതും, കോവിഡ് -19 “സൂപ്പർ-സ്പ്രെഡർ ഇവന്റ്” സൃഷ്ടിക്കുന്നതും തടയാൻ ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ വിക്ടോറിയ പോലീസ് സിബിഡി ലോക്ക്ഡൗൺ ചെയ്യും.
“ബസുകൾ നഗരത്തെ ബെപാസ് ചെയ്ത് സർവ്വീസ് നടത്തും.ട്രാമുകൾ നഗരത്തിൽ പ്രവേശിക്കുന്നതിന് മുൻപുള്ള സ്റ്റോപ്പുകളിൽ സർവീസുകൾ അവസാനിപ്പിക്കും… ആ സമയപരിധിയിൽ ട്രെയിനുകൾ നഗരത്തിലേക്ക് പ്രവേശിക്കില്ല ” കമ്മീഷണർ പാറ്റൺ പറഞ്ഞു. പ്രധാന ആക്സസ് പോയിന്റുകളിൽ കടുത്ത തടസ്സങ്ങൾ സ്ഥാപിക്കുകയും, നിതാന്ത ജാഗ്രത പുലർത്തി പോലീസ് വ്യൂഹത്തെ വിന്യസിപ്പിക്കുകയും ചെയ്യും. 2000 ഉദ്യോഗസ്ഥരെ ഉപയോഗിച്ച്, ഇത് വരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ദൗത്യ പ്രവർത്തനങ്ങളിലൊന്നാണ് പ്രതിഷേധം തടയാനുള്ള പോലീസിന്റെ ശ്രമമെന്ന് ചീഫ് കമ്മീഷണർ പറഞ്ഞു. ഇത് കൈകാര്യം ചെയ്യാൻ നഗരത്തിൽ പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട കാര്യമായ എണ്ണം ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നും അവർ 5450 ഡോളർ പിഴ ഈടാക്കാൻ തയ്യാറാകുമെന്നും, ചില പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാകുമെന്നും ചീഫ് കമ്മീഷണർ സമ്മതിച്ചു.
ഒരു പ്രതിഷേധ സമരത്തിലൂടെ ഡെൽറ്റ വേരിയന്റ് പകരാനുള്ള സാധ്യത ഗണ്യമായി വർധിക്കുമെന്നും, കഴിഞ സമരത്തിലൂടെ വിക്ടോറിയ മെട്രോപൊളിറ്റൻ ഏരിയകളിൽ കോവിഡ് വ്യാപനം ഒട്ടേറെ ഉണ്ടാക്കാൻ ആ സമരം ഇടയാക്കിയെന്നും കമ്മീഷണർ പാറ്റൺ പറഞ്ഞു. അത് കൊണ്ട് തന്നെ, സമരക്കാരുടെമേൽ ‘ബലം പ്രയോഗിക്കാൻ’ പോലീസ് തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഏറ്റവും മോശം കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും മികച്ചത് പ്രതീക്ഷിക്കുകയും ചെയ്യുന്നു.” കമ്മീഷണർ പാറ്റൺ പ്രസ്താവിച്ചു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ